
വിരാട് കോലി ശുഭ്മാന്‍ ഗില്ലിനൊപ്പം ഓസ്ട്രേലിയന്‍ യാത്രയില്‍ |ഫോട്ടോ:PTI
ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന അന്താരാഷ്ട്ര ക്രിക്കറ്റിലേക്കുള്ള തിരിച്ചുവരവിനായി ഓസ്ട്രേലിയയില്‍ വിമാനമിറങ്ങി മണിക്കൂറുകള്‍ക്കുള്ളില്‍ വിരാട് കോലി വാര്‍ത്തകളില്‍ ഇടംപിടിച്ചു. വ്യാഴാഴ്ച രാവിലെ കോലി പ്രചോദനാത്മക സന്ദേശമടങ്ങിയ നിഗൂഢമായ പോസ്റ്റ് എക്‌സില്‍ പങ്കുവെച്ചത് ഏറെ അഭ്യൂഹങ്ങളുയര്‍ത്തി.
'നിങ്ങള്‍ യഥാര്‍ത്ഥത്തില്‍ പരാജയപ്പെടുന്നത്, ഉപേക്ഷിക്കാന്‍ തീരുമാനിക്കുമ്പോള്‍ മാത്രമാണ്' എന്നായിരുന്നു കോലിയുടെ പോസ്റ്റ്. നിരവധി ആരാധകര്‍ ആ പോസ്റ്റിനെ അദ്ദേഹത്തിന്റെ തിരിച്ചുവരവുമായും അന്താരാഷ്ട്ര ക്രിക്കറ്റിലെ ഭാവിയെച്ചൊല്ലിയുമൊക്കെ ബന്ധപ്പെടുത്തി ചര്‍ച്ചകള്‍ ആരംഭിച്ചു. രണ്ട് മണിക്കൂറിന് ശേഷം മറ്റൊരു പോസ്റ്റിലൂടെ കോലി തന്നെ അതിലൊരു വ്യക്തവരുത്തി.
തന്റെ വസ്ത്ര ബ്രാന്‍ഡിന്റെ ഒരു പ്രൊമോഷണല്‍ വീഡിയോയുടെ ടീസറിന്റെ ഭാഗമായിരുന്നു ആ പോസ്‌റ്റെന്ന് വ്യക്തമായി.
വിജയം ഒരിക്കലും പഠിപ്പിക്കാത്തത് പരാജയം നിങ്ങളെ പഠിപ്പിക്കുന്നുവെന്നും ടീസറിനൊപ്പം കോലി എക്‌സില്‍ കുറിച്ചു.
2025-ലെ ചാമ്പ്യന്‍സ് ട്രോഫിക്ക് ശേഷം ആദ്യമായിട്ടാണ് രോഹിത് ശര്‍മ്മയും വിരാട് കോലിയും അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് തിരിച്ചെത്തുന്നത്. മൂന്ന് മത്സരങ്ങളടങ്ങിയ ഓസ്‌ട്രേലിയയ്‌ക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരം പെര്‍ത്തിലാണ്.
Content Highlights: Virat Kohli`s mysterious post after landing in Australia fueled retirement speculation
Published: 16 Oct 2025, 02:37 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented