കാഞ്ചീപുരം: കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ വെങ്കടേഷ് അയ്യരാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലെ താരം. കാഞ്ചീപുരം ക്ഷേത്രാങ്കണത്തില്‍ ക്രിക്കറ്റ് കളിച്ചാണ് വെങ്കടേഷ് ആരാധകരുടെ ശ്രദ്ധ പിടിച്ചുപറ്റിയത്. ഐ.പി.എല്ലിനുശേഷം അവധിക്കാലം ആഘോഷിക്കാനായി കാഞ്ചീപുരത്തെത്തിയതായിരുന്നു താരം.
കാഞ്ചീപുരം ക്ഷേത്രത്തിലെ വേദപാഠശാലയിലെ കുട്ടികള്‍ക്കൊപ്പമാണ് താരം ക്രിക്കറ്റ് കളിച്ചത്. അതിന്റെ വീഡിയോയും കുട്ടികള്‍ക്കൊപ്പമുള്ള സെല്‍ഫിയും വെങ്കടേഷ് ആരാധകരുമായി പങ്കുവെച്ചു. കാഞ്ചീപുരത്തെ വേദപാഠശാലയിലെ വിദ്യാര്‍ഥികള്‍ക്കൊപ്പം കുറച്ചുസമയം ചെലവഴിക്കാനായി എന്ന തലക്കെട്ടോടെയാണ് താരം വീഡിയോയും ചിത്രവും പങ്കുവെച്ചത്.
29 കാരനായ വെങ്കടേഷ് 2023 ഐ.പി.എല്ലില്‍ കൊല്‍ക്കത്തയ്ക്ക് വേണ്ടി 14 മത്സരങ്ങളില്‍ നിന്ന് 404 റണ്‍സാണ് അടിച്ചെടുത്തത്. ഒരു സെഞ്ചുറിയും രണ്ട് അര്‍ധസെഞ്ചുറിയും താരത്തിന്റെ ബാറ്റില്‍ നിന്ന് പിറന്നു. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനുവേണ്ടി സെഞ്ചുറി നേടുന്ന ആദ്യ ഇന്ത്യന്‍ താരം എന്ന റെക്കോഡും വെങ്കടേഷ് ഈ സീസണിലൂടെ സ്വന്തമാക്കിയിരുന്നു.
Content Highlights: Venkatesh Iyer Plays Cricket In Temple Complex In Kanchipuram
Published: 06 Jun 2023, 09:15 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented