ബുലവായോ: അണ്ടർ 19 ഏകദിന ലോകകപ്പിൽ ബംഗ്ലാദേശിനെതിരായ അർധ സെഞ്ചുറി പ്രകടനത്തോടെ മറ്റൊരു റെക്കോഡ് നേട്ടത്തിൽ 14-കാരൻ വൈഭവ് സൂര്യവംശി. അണ്ടർ 19 ഏകദിനങ്ങളിൽ ഒരു ഇന്ത്യക്കാരൻ നേടിയ ഏറ്റവും കൂടുതൽ റൺസെന്ന വിരാട് കോലിയുടെ റെക്കോഡ് വൈഭവ് മറികടന്നു. 19 യൂത്ത് ഏകദിനങ്ങളിൽനിന്നായി വൈഭവ് ഇതിനകം 990 റൺസ് നേടി. കോലിയുടെ 978 റൺസെന്ന റെക്കോഡാണ് മറികടന്നത്.
ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) താരം, ടി20-യിൽ സെഞ്ചുറി നേടിയ പ്രായം കുറഞ്ഞ താരം എന്നീ റെക്കോഡുകളും വൈഭവ് നേരത്തേ സ്വന്തമാക്കിയതാണ്. രാജസ്ഥാൻ റോയൽസിനായി 35 പന്തിൽ 100 റൺസാണ് താരം നേടിയത്. ലിസ്റ്റ് എ ക്രിക്കറ്റിൽ സെഞ്ചുറി നേടിയ ഏറ്റവും പ്രായം കുറഞ്ഞ താരം എന്ന റെക്കോഡുമുണ്ട്. 14 വയസ്സും 272 ദിവസവും പ്രായമുള്ളപ്പോൾ 84 പന്തിൽ 190 റൺസ് നേടി ലിസ്റ്റ് എ ക്രിക്കറ്റിൽ ചരിത്രം സൃഷ്ടിച്ചു. ലോകമെമ്പാടുമുള്ള പുരുഷന്മാരുടെ ലിസ്റ്റ് എ ക്രിക്കറ്റിലെ ഏറ്റവും പ്രായംകുറഞ്ഞ സെഞ്ചുറി വൈഭവിന്റെ പേരിലാണ്. ബിഹാറിനായി ഏറ്റവും പ്രായംകുറഞ്ഞ രഞ്ജി ട്രോഫി അരങ്ങേറ്റക്കാരനായ വൈഭവ്, 12-ാം വയസ്സിലാണ് ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് ആദ്യമായി കളിക്കുന്നത്.
അതിനിടെ അണ്ടർ 19 ലോകകപ്പ് ഗ്രൂപ്പ് എ-യിൽ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റുചെയ്ത ഇന്ത്യക്കായി വൈഭവ് സൂര്യവംശിയും (72) അഭിഗ്യാൻ കുണ്ടുവും (80) അർധസെഞ്ചുറി നേടി. 67 പന്തിൽ മൂന്ന് സിക്സും ആറ് ഫോറും ഉൾപ്പെടുന്നതാണ് വൈഭവിന്റെ ഇന്നിങ്സ്.
Content Highlights: 14-Year-Old Vaibhav Suryavanshi Surpasses Virat Kohli's Youth ODI Run Record
Published: 17 Jan 2026, 08:59 pm IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented