ഗുവാഹാട്ടി: തീപാറുന്ന പന്തുകളാണ് ഉമ്രാന്‍ മാലിക് എന്ന ഇന്ത്യന്‍ പേസറെ വേറിട്ടുനിര്‍ത്തുന്നത്. ക്രിക്കറ്റ് ലോകം ഉമ്രാനെ ശ്രദ്ധിച്ചുതുടങ്ങുന്നതും വേഗതയേറിയ പന്തുകള്‍ കൊണ്ടാണ്. ഐപിഎല്ലിലും അന്താരാഷ്ട്ര ട്വന്റി-20 ക്രിക്കറ്റിലും വേഗതയേറിയ പന്തുകള്‍കൊണ്ട് ഉമ്രാന്‍ മാലിക് ചരിത്രം രചിച്ചുകഴിഞ്ഞു.
വീണ്ടും ഉമ്രാന്‍ മാലിക് പുതുചരിത്രമെഴുതുകയാണ്. ഇപ്പോഴിതാ ശ്രീലങ്കയ്‌ക്കെതിരായ ആദ്യ ഏകദിനത്തിലാണ് തീപാറുന്ന പന്തുകളുമായി ഉമ്രാന്‍ വാര്‍ത്തകളിലിടം നേടുന്നത്. ഏറ്റവും വേഗതയേറിയ ഇന്ത്യന്‍ ബൗളറായി നേരത്തേ തന്നെ മാറിയ ഉമ്രാന്‍ തന്റെ തന്നെ റെക്കോര്‍ഡാണ് ഇപ്പോള്‍ മറികടന്നിരിക്കുന്നത്. ശ്രീലങ്കയ്‌ക്കെതിരേ 14-ാം ഓവറിലെ നാലാം പന്തില്‍ മണിക്കൂറില്‍ 156 കിലോമീറ്റര്‍ വേഗതയില്‍ പന്തെറിഞ്ഞാണ് താരം റെക്കോര്‍ഡിട്ടത്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഒരു ഇന്ത്യന്‍ ബൗളറുടെ ഏറ്റവും വേഗതയേറിയ ബൗളിങ് സ്‌പെല്ലാണിത്.
നേരത്തേ ശ്രീലങ്കയ്‌ക്കെതിരായ ട്വന്റി-20 യിലാണ് വേഗതയേറിയ ഇന്ത്യന്‍ ബൗളറായി ഉമ്രാന്‍ മാറിയത്. മണിക്കൂറില്‍ 155 കിലോമീറ്റര്‍ വേഗതയില്‍ പന്തെറിഞ്ഞ താരം ജസ്പ്രിത് ബുംറയുടെ റെക്കോര്‍ഡാണ് മറികടന്നത്. മണിക്കൂറില്‍ 153.3 വേഗതയില്‍ പന്തെറിഞ്ഞ പേസര്‍ മുഹമ്മദ് ഷമിയാണ് പട്ടികയില്‍ മൂന്നാമത്.
ഐപിഎല്ലിലെ ഒരു ഇന്ത്യന്‍ പേസറുടെ ഏറ്റവും വേഗതയേറിയ പന്തും ഉമ്രാന്റെ പേരിലാണ്. 2022 ഐപിഎല്ലില്‍ ഡല്‍ഹിക്കെതിരേ സണ്‍റൈസസ് ഹൈദരാബാദിന് വേണ്ടി കളിക്കുമ്പോഴാണ് ഉമ്രാന്‍ ചരിത്രം കുറിച്ചത്. മണിക്കൂറില്‍ 156.9 കിലോമീറ്റര്‍ വേഗതയിലാണ് അന്ന് ഉമ്രാന്‍ പന്തെറിഞ്ഞത്. 2022 ഐപിഎല്ലിലെ ഏറ്റവും വേഗതയേറിയ രണ്ടാമത്തെ പന്തായിരുന്നു അത്.
Content Highlights: Umran Malik clocks 156 kph in 1st ODI against SL, betters record as India's fastest bowler
Published: 10 Jan 2023, 08:41 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented