ബെംഗളൂരു: കലാശപ്പോരില്‍ ബംഗ്ലാദേശിനെ തകര്‍ത്ത് കാഴ്ചപരിമിതരുടെ ടി20 ക്രിക്കറ്റ് ലോകകപ്പ് കിരീടം സ്വന്തമാക്കി ഇന്ത്യ. ശനിയാഴ്ച നടന്ന ഫൈനലില്‍ 120 റണ്‍സിനായിരുന്നു ഇന്ത്യന്‍ ജയം. ഇതോടെ തുടര്‍ച്ചയായ മൂന്ന് ടി 20 ലോകപ്പ് കിരീടങ്ങള്‍ നേടി ഇന്ത്യന്‍ ടീം ചരിത്രമെഴുതുകയും ചെയ്തു.
ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറില്‍ 277 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലാദേശിന് 20 ഓവറില്‍ നേടാനായത് 157 റണ്‍സ് മാത്രം.
ഇന്ത്യ ആതിഥേയത്വം വഹിച്ച ലോകകപ്പില്‍ ഓസ്‌ട്രേലിയ, ബംഗ്ലാദേശ്, നേപ്പാള്‍, ദക്ഷിണാഫ്രിക്ക, ശ്രീലങ്ക എന്നീ ടീമുകളാണ് മാറ്റുരച്ചത്. നേരത്തെ 2012-ലും 2017-ലും ഇന്ത്യയ്ക്കായിരുന്നു കിരീടം.
Content Highlights: T20 World Cup for Blind Team India creates history clinch their third title
Published: 17 Dec 2022, 06:45 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented