
പുണെ: ഇംഗ്ലണ്ടിനെതിരായ അവസാന രണ്ട് ഏകദിനങ്ങളില്‍ നിന്നും ശ്രേയസ് അയ്യര്‍ പുറത്ത്. ഒന്നാം ഏകദിനത്തിനിടെ പരിക്കേറ്റ താരത്തിന്റെ ഇടത്തേ തോളെല്ലിന്റെ സ്ഥാനം തെറ്റിയിട്ടുണ്ട്. ഇതേത്തുടര്‍ന്നാണ് താരത്തെ ടീമില്‍ നിന്നും ഒഴിവാക്കിയത്. ഐ.പി.എല്‍ മത്സരങ്ങളും ശ്രേയസ്സിന് നഷ്ടമായേക്കും.
ആദ്യ ഏകദിനത്തില്‍ ബാറ്റിങ്ങില്‍ തിളങ്ങാന്‍ ശ്രേയസ്സിന് സാധിച്ചിരുന്നില്ല. ഫീല്‍ഡിങ്ങിനിടെയാണ് താരത്തിന് പരിക്കുപറ്റിയത്. ഇംഗ്ലണ്ട് ബാറ്റുചെയ്യുന്നതിനിടേ എട്ടാം ഓവറില്‍ ബൗണ്ടറി തടയുന്നതിനായി ഡൈവ് ചെയ്തപ്പോഴാണ് താരത്തിന് പരിക്കേറ്റത്.
ഇടത്തേ തോള്‍ കുത്തി ഗ്രൗണ്ടില്‍ വീണ ശ്രേയസ് വേദനകൊണ്ട് പുളഞ്ഞു. ഫീല്‍ഡിങ്ങിനിടെ താരത്തിന്റെ തോളെല്ലിന്റെ സ്ഥാനം തെറ്റി. താരം ഇപ്പോള്‍ ആശുപത്രിയിലാണ്. ഐ.പി.എല്ലിലെ മത്സരങ്ങളും ശ്രേയസ്സിന് നഷ്ടമായേക്കും. ഐ.പി.എല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിന്റെ നായകനാണ് ശ്രേയസ്.
Content Highlights: Shreyas Iyer has been ruled out of the remaining matches of the India vs England ODI series
Published: 24 Mar 2021, 04:50 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented