ക്രൈസ്റ്റ്ചർച്ച്: ന്യൂസീലൻഡിനെതിരായ രണ്ടാം ടെസ്റ്റിൽ ആരാധകരെ അദ്ഭുതപ്പെടുത്തി ഇന്ത്യയുടെ പേസ് ബൗളർ ജസ്പ്രീത് ബുംറ. തന്റെ റണ്ണപ്പ് മാറ്റി മറ്റൊരു ശൈലിയിൽ ഓടിയാണ് ബുംറ എല്ലാവരേയും അമ്പരപ്പിച്ചത്. ടീ ബ്രേക്കിന് തൊട്ടുമുമ്പുള്ള ഓവറിലാണ് ബുംറ പുതിയ റണ്ണപ്പ് പരീക്ഷിച്ചത്.
ടോം ബ്ലൻഡലായിരുന്നു ക്രീസിലുണ്ടായിരുന്നത്. ഈ ഓവറിൽ വ്യത്യസ്ത റണ്ണപ്പെടുത്ത് ബുംറ ബൗൾ ചെയ്യുകയായിരുന്നു. സാധാരണ രണ്ട് കൈകൾ കൊണ്ടും പന്ത് പിടിച്ചാണ് റണ്ണപ്പ് എടുക്കാറുള്ളതെങ്കിൽ ഇത്തവണ ഒരു കൈയിൽ പന്ത് പിടിച്ചായിരുന്നു ബുംറയുടെ റണ്ണപ്പ്.
ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ ചർച്ചയായി. ഒന്നാം ദിവസത്തെ മത്സരത്തിനുശേഷം ആകാശ് ദീപിനോട് മാധ്യമപ്രവർത്തകർ ഇക്കാര്യം ചോദിച്ചു. പരിശീലന സമയത്ത് പുതിയ റണ്ണപ്പിൽ ബുംറ ബൗൾ ചെയ്യുന്നത് കണ്ടിട്ടുണ്ടെന്നും അദ്ദേഹത്തിന്റെ മനസിൽ എന്തെങ്കിലും പദ്ധതി ഉണ്ടായിരുന്നിരിക്കാമെന്നും ആകാശ് ദീപ് വ്യക്തമാക്കി. 'അത് ജസ്പ്രീത് ബുംറയാണ്, എന്തെങ്കിലും വ്യക്തമായി ആലോചിച്ചുറപ്പിച്ച ശേഷം തന്നെയാകും അദ്ദേഹം അത് ചെയ്തത്' ആകാശ് ദീപ് കൂട്ടിച്ചേർത്തു.
ഒന്നാംദിവസത്തെ മത്സരം അവസാനിച്ചപ്പോൾ ന്യൂസീലൻഡ് അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 246 റൺസ് എന്ന നിലയിലാണ്. ബുംറ 19 ഓവർ എറിഞ്ഞെങ്കിലും വിക്കറ്റൊന്നും കിട്ടിയില്ല. ആകാശ് ദീപ് രണ്ട് വിക്കറ്റുകൾ വീഴ്ത്തി.
Content Highlights: Jasprit Bumrah debuted a modified bowling run-up against New Zealand., The incident occurred just before the tea break against batsman Tom Blundell., Teammate Akash Deep reacted to Bumrah's tactical experiment in the press conference., New Zealand finished Day 1 at 246/5, with Akash Deep taking two wickets.
Published: 27 Nov 2026, 04:48 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented