ഗാലെ: ശ്രീലങ്കയ്‌ക്കെതിരായ ആദ്യ ടെസ്റ്റിൽ ഒരു നാഴികക്കല്ല് പിന്നിട്ട് ഇന്ത്യയുടെ ഓൾറൗണ്ടർ രവീന്ദ്ര ജഡേജ. ടെസ്റ്റ് ക്രിക്കറ്റിൽ 350 വിക്കറ്റുകൾ എന്ന അഭിമാനനേട്ടമാണ് ജഡേജ പിന്നിച്ചത്. ടെസ്റ്റിൽ ഈ നേട്ടം കൈവരിക്കുന്ന അഞ്ചാമത്തെ ഇന്ത്യൻ താരമാണ് മുപ്പത്തേഴുകാരൻ.
ഇതിന് മുമ്പ് അനിൽ കുംബ്ലെ (619), രവിചന്ദ്രൻ അശ്വിൻ (537), കപിൽ ദേവ് (434), ഹർഭജൻ സിങ് (417) എന്നിവരാണ് 350 വിക്കറ്റുകൾ പിന്നിട്ടിട്ടുള്ളത്. ഇടംകൈയ്യൻ സ്പിന്നർമാരുടെ കൂട്ടത്തിൽ ടെസ്റ്റ് ക്രിക്കറ്റിൽ 350 വിക്കറ്റുകൾ നേടുന്ന മൂന്നാമത്തെ മാത്രം താരമാണ് ജഡേജ. ശ്രീലങ്കയുടെ രംഗന ഹെരാത് (433), ന്യൂസിലൻഡിന്റെ ഡാനിയൽ വെട്ടോറി (362) എന്നിവർ മാത്രമാണ് ഇന്ത്യൻ സ്പിന്നറുടെ മുന്നിലുള്ളത്.
ടെസ്റ്റിൽ 4,000-ത്തിലധികം റൺസും 350 വിക്കറ്റും നേടിയ മുൻ ഇന്ത്യൻ ക്യാപ്റ്റൻ കപിൽ ദേവിനൊപ്പമെത്താനും ജഡേജയ്ക്ക് കഴിഞ്ഞു. ടെസ്റ്റ് ക്രിക്കറ്റിൽ ഈ ക്ലബ്ബിലെത്തുന്ന നാലാമത്തെ മാത്രം താരമാണ് ജഡേജ. കപിൽദേവ്, ഇംഗ്ലണ്ടിന്റെ ഇയാൻ ബോതം, ന്യൂസിലൻഡിന്റെ ഡാനിയൽ വെട്ടോറി എന്നിവരാണ് ഇതിന് മുമ്പ് ഈ ക്ലബ്ബിൽ ഇടം പിടിച്ചത്. കപിൽദേവ് 5,248 റൺസും 434 വിക്കറ്റും നേടിയാണ് തന്റെ ടെസ്റ്റ് കരിയർ അവസിപ്പിച്ചത്. ബോതം 5,200 റൺസും 383 വിക്കറ്റും, വെട്ടോറി 4,531 റൺസും 362 വിക്കറ്റും നേടിയിട്ടുണ്ട്.
ശ്രീലങ്കയ്‌ക്കെതിരായ ആദ്യ ടെസ്റ്റിൽ കേശര നുവാൻതയെ ശുഭ്മാൻ ഗിൽ ക്യാച്ച് ചെയ്തതോടെയാണ് ജഡേജ 350-ാം വിക്കറ്റിലെത്തിയത്. ലങ്കയുടെ ആദ്യ ഇന്നിങ്‌സിൽ മൂന്ന് വിക്കറ്റുകളാണ് ജഡേജ വീഴ്ത്തിയത്. എന്നാൽ, ബാറ്റുകൊണ്ട് തിളങ്ങാൻ അദ്ദേഹത്തിനായില്ല. ഇന്ത്യയുടെ ഒന്നാമിന്നിങ്‌സിൽ 13 റൺസെടുത്ത് പുറത്തായി.
Content Highlights: Ravindra Jadeja became the fifth Indian bowler to take 350 Test wickets., He joined Kapil Dev, Ian Botham, and Daniel Vettori in the 4,000 runs and 350 wickets club., Jadeja reached the milestone during the first Test against Sri Lanka in Galle., India posted 462 runs in their first innings powered by Devdutt Padikkal's 167.
Published: 17 Aug 2026, 06:09 pm IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented