
രഞ്ജി ക്രിക്കറ്റില്‍ കേരളം ഫൈനല്‍ പോരാട്ടത്തിനൊരുങ്ങുമ്പോള്‍ വ്യക്തിഗത കണക്കില്‍ സല്‍മാന്‍ നിസാറും ജലജ് സക്സേനയും മുന്നില്‍. ബാറ്റിങ്ങില്‍ 607 റണ്‍സുമായിട്ടാണ് സല്‍മാന്‍ ഒന്നാം സ്ഥാനത്തുള്ളത്. രഞ്ജിയിലെ സീസണിലെ റണ്‍വേട്ടയില്‍ 15-ാം സ്ഥാനത്താണ് കേരള താരം. ബൗളിങ്ങില്‍ 38 വിക്കറ്റുമായിട്ടാണ് സ്പിന്നര്‍ ജലജ് സക്സേന കേരള താരങ്ങളില്‍ ഒന്നാമനായത്. സീസണിലെ വിക്കറ്റ് വേട്ടയില്‍ അഞ്ചാംസ്ഥാനത്തും താരമുണ്ട്.
ബാറ്റിങ്ങില്‍ മുഹമ്മദ് അസ്ഹറുദ്ദീനാണ് രണ്ടാമത്. 601 റണ്‍സാണ് സമ്പാദ്യം. സല്‍മാനും അസ്ഹറുദ്ദീനുമാണ് സെഞ്ചുറിനേടിയ കേരള താരങ്ങള്‍. രോഹന്‍ കുന്നുമ്മല്‍ (429), ക്യാപ്റ്റന്‍ സച്ചിന്‍ ബേബി (418), ജലജ് സക്സേന (338) എന്നിവരാണ് മറ്റ് റണ്‍വേട്ടക്കാര്‍. അക്ഷയ് ചന്ദ്രന്‍ 33 റണ്‍സെടുത്തു. സച്ചിനും അസ്ഹറുദ്ദീനും നാലുവീതം അര്‍ധസെഞ്ചുറിയും രോഹനും സല്‍മാനും മൂന്നുവീതം അര്‍ധസെഞ്ചുറിയുമുണ്ട്.
വിക്കറ്റ് വേട്ടയില്‍ 30 ഇരകളുമായി ഇടംകൈയന്‍ സ്പിന്നര്‍ ആദിത്യ സര്‍വാതെയാണ് രണ്ടാമത്. പേസര്‍ എം.ഡി. നിധീഷിന് 23 വിക്കറ്റും എന്‍.പി. ബേസിലിന് 13 വിക്കറ്റുമുണ്ട്. ബേസില്‍ തമ്പി ആറും ബാബ അപരാജിത് അഞ്ചും വിക്കറ്റെടുത്തു.
ടീമിന്റെ കൂട്ടായപരിശ്രമമാണ് ചരിത്രത്തിലാദ്യമായി ഫൈനലിലെത്തിച്ചതെന്ന് പരിശീലകനും മാനേജ്മെന്റും പറയുന്നതാണ് വ്യക്തിഗതകണക്കുകളും സൂചിപ്പിക്കുന്നത്. കേരളം ജയിച്ചതും സമനിലപിടിച്ചതുമായ മത്സരങ്ങളില്‍ വ്യത്യസ്ത ഹീറോകളുണ്ടായി. സ്വന്തം താത്പര്യം മാറ്റിവെച്ച് ടീമിന്റെ ഗെയിംപ്ലാന്‍ താരങ്ങള്‍ കൃത്യമായി നടപ്പാക്കി. ഇനി ബുധനാഴ്ച ആരംഭിക്കുന്ന ഫൈനലില്‍ വിദര്‍ഭയാണ് മുന്നില്‍. ഒരു ജയംകൂടിയായാല്‍ പുതിയ ചരിത്രം പിറക്കും.
റണ്‍വേട്ടക്കാര്‍
സല്‍മാന്‍ നിസാര്‍
- കളി 8
- റണ്‍സ് 607
- ഉയര്‍ന്ന സ്‌കോര്‍ 150
- സെഞ്ചുറി 2
- അര്‍ധസെഞ്ചുറി 3
അസ്ഹറുദ്ദീന്‍
- കളി 9
- റണ്‍സ് 601
- ഉയര്‍ന്ന സ്‌കോര്‍ 177*
- സെഞ്ചുറി 1
- അര്‍ധസെഞ്ചുറി 4
രോഹന്‍ കുന്നുമ്മല്‍
- കളി 9
- റണ്‍സ് 429
- ഉയര്‍ന്ന സ്‌കോര്‍ 63
- സെഞ്ചുറി 0
- അര്‍ധസെഞ്ചുറി 3
- വിക്കറ്റ് വേട്ടക്കാര്‍
ജലജ് സക്സേന
- കളി 9
- ഓവര്‍ 266.3
- വിക്കറ്റ് 38
- മികച്ച ബൗളിങ് 6/41
ആദിത്യ സര്‍വാതെ
- കളി 8
- ഓവര്‍ 211.1
- വിക്കറ്റ് 30
- മികച്ച ബൗളിങ് 5/62
എം.ഡി. നിധീഷ്
- കളി 7
- ഓവര്‍ 160
- വിക്കറ്റ് 23
- മികച്ച ബൗളിങ് 6/75
Content Highlights: ranji trophy cricket kerala team members performance
Published: 23 Feb 2025, 09:30 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented