സെഞ്ചൂറിയന്‍: തന്റെ ബൗളിങ്ങിനിടെ ക്രീസ് വിട്ടിറങ്ങിയ ദക്ഷിണാഫ്രിക്കന്‍ താരം മാര്‍ക്കോ യാന്‍സന് മങ്കാദിങ് മുന്നറിയിപ്പ് നല്‍കി ഇന്ത്യയുടെ ആര്‍. അശ്വിന്‍.
ഇന്ത്യ - ദക്ഷിണാഫ്രിക്ക ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ മൂന്നാം ദിനമായിരുന്നു സംഭവം. ഡീന്‍ എല്‍ഗര്‍ - യാന്‍സന്‍ സഖ്യം മികച്ച കൂട്ടുകെട്ടുമായി മുന്നേറുന്ന സമയം. 98-ാം ഓവര്‍ എറിയാനെത്തിയതായിരുന്നു അശ്വിന്‍. ബാറ്റിങ് ക്രീസില്‍ ജെറാള്‍ഡ് കോട്ട്‌സി. ഇതിനിടെ അശ്വിന്‍ പന്തെറിയാനുള്ള ആക്ഷന്‍ പൂര്‍ത്തിയാക്കും മുമ്പ് യാന്‍സന്‍ ക്രീസ് വിട്ട് വെളിയിലിറങ്ങി. ഇതോടെയാണ് അശ്വിന് താരത്തിന് മങ്കാദിങ് മുന്നറിയിപ്പ് നല്‍കിയത്.
മൂന്ന് വിക്കറ്റ് മാത്രം ശേഷിക്കേ സെഞ്ചുറിയിലേക്കെത്താനുള്ള തന്ത്രപ്പാടിലായിരുന്നു യാന്‍സന്‍. നേരത്തേ ഐപിഎല്ലില്‍ പഞ്ചാബ് ടീമിന്റെ ക്യാപ്റ്റനായിരിക്കേ രാജസ്ഥാന്‍ റോയല്‍സിന്റെ ഇംഗ്ലണ്ട് താരം ജോസ് ബട്ട്‌ലറെ അശ്വിന്‍ മങ്കാദിങ്ങിലൂടെ പുറത്താക്കിയത് വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിരുന്നു.
അതേസമയം ഒന്നാം ഇന്നിങ്‌സില്‍ ദക്ഷിണാഫ്രിക്ക 408 റണ്‍സിന് പുറത്തായി. 163 റണ്‍സിന്റെ നിര്‍ണായകമായ ഒന്നാം ഇന്നിങ്‌സ് ലീഡ് നേടാനും പ്രോട്ടീസിനായി. മൂന്നാം ദിനം ഡീന്‍ എല്‍ഗര്‍ - മാര്‍ക്കോ യാന്‍സന്‍ കൂട്ടുകെട്ടാണ് ദക്ഷിണാഫ്രിക്കയ്ക്ക് കരുത്തായത്. 111 റണ്‍സാണ് ഈ സഖ്യം ചേര്‍ത്തത്. 147 പന്തുകള്‍ നേരിട്ട് ഒരു സിക്സും 11 ഫോറുമടക്കം 84 റണ്‍സോടെ പുറത്താകാതെ നിന്ന യാന്‍സന് പക്ഷേ നിര്‍ഭാഗ്യവശാല്‍ സെഞ്ചുറിയിലേക്കെത്താനായില്ല.
Content Highlights: R Ashwin Warns Marco Jansen For Backing Up Too Far During India vs South Africa Test
Published: 28 Dec 2023, 06:36 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented