ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റ് താരം ധ്രുവ് ജുറെൽ മൈതാനത്ത് ഓരോ നേട്ടവും പിന്നിടുമ്പോൾ നടത്തുന്ന സല്യൂട്ട് ആഘോഷമുണ്ട്. ക്രൈസ്റ്റ്ചർച്ച് ടെസ്റ്റിൽ രണ്ടാം ഇന്നിങ്‌സിൽ അർധ സെഞ്ചുറി നേടിയപ്പോഴും ജുറെൽ ഗാലറിയിലേക്ക് നോക്കി ഒരു സല്യൂട്ട് ചെയ്താണ് ആ നേട്ടം ആഘോഷിച്ചത്.
ജുറെലിന്റെ ഈ സല്യൂട്ട് ആഘോഷത്തിന് പിന്നിൽ രാജ്യത്തിനുവേണ്ടി പോരാടിയ ഒരു പിതാവിന്റെ കഥയുണ്ട്. 1999-ൽ കാർഗിൽ യുദ്ധത്തിന് പുറപ്പെടുന്നതിന് തൊട്ടുമുമ്പ് ധ്രുവ് ജുറെലിന്റെ പിതാവും ആർമിയിലെ 8-ാം ജാട്ട് റെജിമെന്റ് അംഗവുമായ നെം ചന്ദ് ജുറെൽ ഭാര്യയ്ക്ക് ഒരു കത്തെഴുതിയിരുന്നു. യുദ്ധത്തിൽ താൻ തിരിച്ചെത്തിയില്ലെങ്കിൽ ബാങ്ക് സമ്പാദ്യങ്ങളും ഫിക്‌സഡ് ഡെപ്പോസിറ്റുകളും ഉപയോഗിച്ച് കുടുംബം എങ്ങനെ ജീവിക്കണമെന്ന് വ്യക്തമാക്കുന്നതായിരുന്നു ആ കത്ത്.
കാർഗിൽ യുദ്ധത്തിൽ ഇന്ത്യ വിജയം കൈവരിച്ചശേഷം ജൂലായ് 26 വിജയ് ദിവസ് ആയി പ്രഖ്യാപിച്ചതിനെ തുടർന്ന്, മലനിരകളിൽ നിന്ന് ആദ്യമായി താഴെയിറങ്ങിയ റെജിമെന്റുകളിൽ ഒന്നായിരുന്നു നെം ചന്ദിന്റെ റെജിമെന്റ്. അക്കാലത്ത് ധ്രുവ് ജനിച്ചിരുന്നില്ല. 2008-ൽ സൈന്യത്തിൽ നിന്ന് സ്വമേധയാ വിരമിച്ചെങ്കിലും ആ ഓർമകൾ ഇപ്പോഴും അദ്ദേഹത്തിന്റെ മനസ്സിലുണ്ട്.
ചെറുപ്പത്തിൽ പഠനത്തിൽ മികവു പുലർത്തിയിരുന്ന ധ്രുവ്, പിന്നീട് ക്രിക്കറ്റിലേക്ക് ശ്രദ്ധ തിരിക്കുകയായിരുന്നു. മകൻ പത്താം ക്ലാസ് പരീക്ഷ പാസായപ്പോൾ അവന്റെ ക്രിക്കറ്റ് സ്വപ്നങ്ങൾക്ക് നെം ചന്ദ് പൂർണ പിന്തുണ നൽകി. ബാറ്റ്, ഷൂസ് തുടങ്ങി മികച്ച ക്രിക്കറ്റ് ഉപകരണങ്ങളുടെ കാര്യത്തിൽ യാതൊരു വിട്ടുവീഴ്ചയ്ക്കും ആ പിതാവ് തയ്യാറായില്ല.
ധ്രുവ് ഇന്ത്യൻ ടീമിൽ അരങ്ങേറ്റം കുറിച്ച ദിനത്തിൽ നെം ചന്ദ് വൃന്ദാവനിലെ ബങ്കേ ബിഹാരി ക്ഷേത്രത്തിൽ പ്രാർത്ഥനയിലായിരുന്നു. മകന്റെ ക്ഷണപ്രകാരം ഇപ്പോൾ ആദ്യമായി വിദേശ യാത്ര നടത്തി മത്സരം നേരിട്ട് കാണാൻ എത്തിയിരിക്കുകയാണ് അദ്ദേഹം.
മൈതാനത്ത് നേട്ടങ്ങൾ പൂർത്തിയാക്കുമ്പോൾ ധ്രുവ് ജുറെൽ നൽകുന്ന സല്യൂട്ട്, രാജ്യസേവനത്തിനായി ജീവിതം സമർപ്പിച്ച തന്റെ പിതാവിനോടുള്ള ആദരവാണ്.
Content Highlights: Explains the emotional meaning behind Dhruv Jurel's signature salute celebration on the cricket field., Details his father Nem Chand Jurel's service in the 8th Jat Regiment during the 1999 Kargil War., Highlights the sacrifices and support of his father in shaping his cricket career., Covers his father's first international trip to watch Dhruv play live.
Published: 29 Nov 2026, 12:29 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented