
കറാച്ചി: ഐ.പി.എല്ലില്‍ വേഗതയേറിയ ബൗളിങ് കൊണ്ട് ആരാധകരുടെ മനം കവര്‍ന്ന ഇന്ത്യന്‍ യുവതാരം ഉമ്രാന്‍ മാലിക്കിനെയും കിവീസ് പേസ് ബൗളര്‍ ലോക്കി ഫെര്‍ഗൂസനെയും കുറിച്ചുള്ള പാക് ഫാസ്റ്റ് ബൗളര്‍ ഷഹീന്‍ അഫ്രീദിയുടെ പരാമര്‍ശം വൈറലാകുന്നു.
വേഗതയേറിയ പന്തുകള്‍ കൊണ്ട് കാര്യമില്ലെന്നും കൃത്യമായി ലൈനിലും ലെങ്തിലും പന്തെറിയാന്‍ സാധിക്കണമെന്നും ഷഹീന്‍ അഫ്രീദി പറഞ്ഞു. ഐ.പി.എല്ലിലെ ഉമ്രാന്റെയും ഫെര്‍ഗൂസന്റെയും വേഗതയേറിയ പന്തുകളെക്കുറിച്ചുള്ള ഒരു പത്രപ്രവര്‍ത്തകന്റെ ചോദ്യത്തിനുള്ള ഉത്തരമായാണ് ഷഹീന്‍ അഫ്രീദി ഇക്കാര്യം വ്യക്തമാക്കിയത്.
' ലൈനും ലെങ്തുമില്ലാതെ പന്ത് അതിവേഗത്തിലെറിഞ്ഞിട്ട് എന്ത് കാര്യം? എന്റെ അഭിപ്രായത്തില്‍ വേഗതകൊണ്ട് ഒരു കാര്യവുമില്ല. കൃത്യമായി ലൈനും ലെങ്തും പാലിച്ച് എറിഞ്ഞാല്‍ ഏത് ബാറ്ററെയും വീഴ്ത്താം. അവിടെയാണ് ഒരു ബൗളറുടെ കഴിവ് പ്രകടമാകുന്നത്. വേഗതകൂട്ടാനായി ഞാന്‍ ശ്രമിക്കാറില്ല. ഫിറ്റ്‌നസില്‍ ശ്രദ്ധിക്കും' പ്രസ് കോണ്‍ഫറന്‍സിനിടെ അഫ്രീദി പറഞ്ഞു.
2021-ലെ മികച്ച ക്രിക്കറ്റ് താരത്തിനുള്ള സര്‍ ഗാര്‍ഫീല്‍ഡ് സോബേഴ്‌സ് അവാര്‍ഡ് നേടിയ താരമാണ് അഫ്രീദി. നിലവില്‍ ലോകത്തിലെ തന്നെ ഏറ്റവും മികച്ച പേസ് ബൗളര്‍മാരിലൊരാളായാണ് അഫ്രീദിയെ ക്രിക്കറ്റ് ലോകം കണക്കാക്കുന്നത്.
Content Highlights: shaheen afridi, umran malik, lockie ferguson, fast bowlers, cricket, cricket news
Published: 04 Jun 2022, 11:00 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented