ഇസ്ലാമബാദ്: ഒത്തുകളി ആരോപണം നേരിടുന്ന പാക് ക്രിക്കറ്റ് താരം ഉമര്‍ അക്മലിന് ആജീവനാന്ത വിലക്ക് വന്നേക്കും. 29 കാരനായ താരത്തെ പാക് ക്രിക്കറ്റ് ബോര്‍ഡിന്റെ അഴിമതി വിരുദ്ധ യൂണിറ്റ് ഫെബ്രുവരി 20ന് തന്നെ സസ്പെന്‍ഡ് ചെയ്തിരുന്നു. അക്മല്‍ ചട്ടം ലംഘിച്ചെന്ന് ബോര്‍ഡ് കണ്ടെത്തി.
ഒത്തുകളിക്കാനുള്ള വാഗ്ദാനം ലഭിച്ച വിവരം അധികാരികളെ അറിയിക്കാതിരുന്നതാണ് അക്മലിന് വിനയായത്. ടീം മാനേജരെ ഒത്തുകളി ഓഫര്‍ വന്നാല്‍ അറിയിച്ചിരിക്കണമെന്ന ചട്ടമുണ്ട്.
കുറ്റം തെളിഞ്ഞാല്‍ ആറ് മാസം മുതല്‍ ആജീവനാന്ത വിലക്ക് വരെയാണ് ശിക്ഷ. ചുമത്തിയ കുറ്റങ്ങളില്‍ മാര്‍ച്ച് 31 വരെയാണ് അക്മലിന് മറുപടി നല്കാന് സമയം അനുവദിച്ചിരിക്കുന്നത്.
അച്ചടക്ക ലംഘനത്തിന് 2014 ലില്‍ അറസ്റ്റിലായിട്ടുള്ള അക്മല്‍ 2017 ല്‍ കോച്ച് മിക്കി ആര്‍തറുമായി വഴക്കിട്ടതിന് മൂന്ന് മാസത്തെ വിലക്കും നേരിട്ടിട്ടുണ്ട്.
നാല് മാസം മുമ്പ് ശ്രീലങ്കയ്ക്കെതിരായ ട്വന്റി 20 പരമ്പരയിലാണ് അക്മല്‍ രാജ്യത്തിനായി ഏറ്റവും ഒടുവില്‍ കളിച്ചത്.
Content Highlights: Umar Akmal has a history of disciplinary problems
Published: 21 Mar 2020, 11:23 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented