'പിസിബി ചെയര്‍മാന്റെ അനുമതിയോടെ, ലീഗുകളിലും വിദേശ ടൂര്‍ണമെന്റുകളിലും പങ്കെടുക്കുന്നതിനുള്ള കളിക്കാരുടെ എല്ലാ നോ ഒബ്ജക്ഷന് സര്‍ട്ടിഫിക്കറ്റുകളും ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ താത്കാലികമായി നിര്‍ത്തിവെയ്ക്കുന്നു'

കറാച്ചി: പാകിസ്താന് ക്രിക്കറ്റ് താരങ്ങള്‍ക്ക് വിദേശ ലീഗുകളില്‍ കളിക്കാനുള്ള എന്‍ഒസി നിര്‍ത്തിവെച്ച് പാകിസ്താന് ക്രിക്കറ്റ് ബോര്‍ഡ് (പിസിബി). വിദേശ ടി20 ലീഗുകളില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന കളിക്കാര്‍ക്കുള്ള എന്‍ഒസി താത്കാലികമായി നിര്‍ത്തിവെച്ചതായി പിസിബി അറിയിച്ചു. ബോര്‍ഡിന്റെ ചീഫ് ഓപ്പറേറ്റിങ് ഓഫീസര്‍ സുമൈര്‍ അഹമ്മദ് സയ്യിദ് ഇതുസംബന്ധിച്ച് അറിയിച്ചുകൊണ്ട് തിങ്കളാഴ്ച കളിക്കാര്‍ക്കും ഏജന്റുമാര്‍ക്കും നോട്ടീസയച്ചു. ഏഷ്യാകപ്പില്‍ ഇന്ത്യയോടേറ്റ പരാജയത്തിനു പിന്നാലെയാണ് നടപടി.
'പിസിബി ചെയര്‍മാന്റെ അനുമതിയോടെ, ലീഗുകളിലും വിദേശ ടൂര്‍ണമെന്റുകളിലും പങ്കെടുക്കുന്നതിനുള്ള കളിക്കാരുടെ എല്ലാ നോ ഒബ്ജക്ഷന് സര്‍ട്ടിഫിക്കറ്റുകളും ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ താത്കാലികമായി നിര്‍ത്തിവെയ്ക്കുന്നു' എന്ന് നോട്ടീസില്‍ പറയുന്നു.
അതേസമയം, നടപടി സ്വീകരിച്ചതെന്തിനെന്നതു സംബന്ധിച്ച് പരാമര്‍ശമില്ല. ദേശീയ-ആഭ്യന്തര മത്സരങ്ങളില്‍ കളിക്കാരെ പ്രോത്സാഹിപ്പിക്കാന്‍ പിസിബി ലക്ഷ്യമിടുന്നുണ്ട്. താരങ്ങളുടെ പ്രകടനങ്ങളുടെ അടിസ്ഥാനത്തില്‍ എന്‍ഒസി നല്കാന് പിസിബി ലക്ഷ്യമിടുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. ഇതിന്റെ മാനദണ്ഡങ്ങള്‍ ഇതുവരെ പരസ്യമാക്കിയിട്ടില്ല.
ബാബര്‍ അസം, മുഹമ്മദ് റിസ്വാന്, ഷഹീന് അഫ്രീദി ഉള്‍പ്പെടെയുള്ള ഏഴ് പാക് താരങ്ങള്‍ക്ക് ഡിസംബറില്‍ ഓസ്ട്രേലിയയുടെ ബിഗ് ബാഷ് ലീഗില്‍ പങ്കെടുക്കേണ്ടതുണ്ട്. നസീംഷാ, സായിം അയ്യൂബ്, ഫഖര്‍ സമാന് എന്നിവരുള്‍പ്പെടെ 16 പേര് ഒക്ടോബര്‍ ഒന്നിന് യുഎഇയില്‍ നടക്കുന്ന ഇന്റര്‍നാഷണല്‍ ലീഗ് ടി20 ലേലത്തില്‍ പങ്കെടുക്കാനുള്ളവരുടെ ചുരുക്കപ്പട്ടികയിലുമുണ്ട്.
Content Highlights: PCB Halts Player NOCs for Overseas Leagues
Published: 30 Sept 2025, 06:21 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented