വെല്ലിങ്ടന്‍: ഈയാഴ്ച പുറത്തിറങ്ങിയ തന്റെ ആത്മകഥയായ ബ്ലാക്ക് ആന്‍ഡ് വൈറ്റില്‍ ഐപിഎല്‍ ടീം രാജസ്ഥാന്‍ റോയല്‍സിന്റെ ഉടമകളില്‍ ഒരാള്‍ക്കെതിരേ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി മുന്‍ ന്യൂസീലന്‍ഡ് താരം റോസ് ടെയ്‌ലര്‍.
കളിച്ചിരുന്ന കാലത്ത് അന്നത്തെ കിങ്‌സ് ഇലവന്‍ പഞ്ചാബിനെതിരായ ഒരു മത്സരത്തില്‍ പൂജ്യത്തിന് പുറത്തായ ശേഷം രാജസ്ഥാന്‍ ടീമിന്റെ ഉടമകളില്‍ ഒരാള്‍ തന്റെ മുഖത്ത് 3-4 തവണ അടിച്ചുവെന്നാണണ് തന്റെ ആത്മകഥയില്‍ ടെയ്‌ലര്‍ വെളിപ്പെടുത്തിയിരിക്കുന്നത്. അവ അത്രയ്ക്ക് കഠിനമായ അടികളായിരുന്നില്ലെങ്കിലും അയാളത് തമാശരൂപേണ ചെയ്തതായിരുന്നുവെന്ന് തോന്നുന്നില്ലെന്നും ടെയ്‌ലര്‍ വ്യക്തമാക്കി.
'രാജസ്ഥാന്‍ റോയല്‍സ് - കിങ്‌സ് ഇലവന്‍ മത്സരത്തിനിടെ അവരുടെ 195 റണ്‍സ് വിജയലക്ഷ്യം പിന്തുടരുകയായിരുന്നു നമ്മള്‍. ഞാന്‍ പൂജ്യത്തിന് എല്‍ബിഡബ്ല്യുവില്‍ കുടുങ്ങി പുറത്തായി. നമ്മള്‍ അവരുടെ സ്‌കോറിന് അടുത്തെങ്ങും എത്തിയതുമില്ല. മത്സര ശേഷം ടീം അംഗങ്ങളും സപ്പോര്‍ട്ട് സ്റ്റാഫും മാനേജ്‌മെന്റും എല്ലാം ഹോട്ടലിലെ ടോപ് ഫ്‌ളോറിലുള്ള ബാറിലായിരുന്നു. ഇതിനിടെ റോയല്‍സ് ഉടമകളിലൊരാള്‍ എന്റെ അടുത്തെത്തി, റോസ്, ഡക്കാകാന്‍ വേണ്ടിയല്ല ഞങ്ങള്‍ നിങ്ങള്‍ക്ക് ദശലക്ഷം ഡോളറുകള്‍ തന്നതെന്ന് പറഞ്ഞ് എന്റെ മുഖത്ത് 3-4 തവണ അടിച്ചു' - ടെയ്‌ലര്‍ പുസ്തകത്തില്‍ കുറിച്ചു.
'അയാള്‍ ചിരിക്കുകയായിരുന്നു, അതത്ര ശക്തമായ അടികളുമായിരുന്നില്ല. എന്നാലത് പൂര്‍ണമായും കളിക്കുന്നത് പോലെ അഭിനയിക്കുകയായിരുന്നോ എന്നെനിക്ക് ഉറപ്പില്ല. അന്നത്തെ സാഹചര്യത്തില്‍ ഞാനത് ഒരു പ്രശ്‌നമാക്കിയില്ല. എന്നാലിത് വിവിധ കായിക പരിസ്ഥിതകളില്‍ സംഭവിക്കുന്നു എന്ന് എനിക്ക് ചിന്തിക്കാന്‍ സാധിക്കുന്നില്ല.' ടെയ്‌ലര്‍ പുസ്തകത്തില്‍ പറയുന്നു.
2008 മുതല്‍ 2010 വരെ ടെയ്‌ലര്‍ ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ താരമായിരുന്നു. 2011-ലാണ് രാജസ്ഥാന് വേണ്ടി കളിച്ചത്.
Content Highlights: One of the Rajasthan Royals owners slapped me 3-4 times after I got a duck Ross Taylor reveals
Published: 13 Aug 2022, 11:12 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented