ന്യൂഡല്‍ഹി: പ്രൊഫൈല്‍ ചിത്രം മാറ്റിയതിനു പിന്നാലെ രോഹിത് ശര്‍മയ്‌ക്കെതിരേ സാമൂഹിക മാധ്യമമായ എക്‌സില്‍ വിമര്‍ശനം. ടി20 ലോകകപ്പ് നേടിയതിനു പിന്നാലെ ബാര്‍ബഡോസിലെ കെന്‍സിങ്ടണ്‍ ഓവലില്‍ ഇന്ത്യന്‍ കൊടി നാട്ടിയ പ്രൊഫൈല്‍ ചിത്രം പങ്കുവെച്ചതിനു താഴെയാണ് ചില അക്കൗണ്ടുകളില്‍നിന്ന് എതിര്‍പ്പുയര്‍ന്നത്. ഇന്ത്യയുടെ ത്രിവര്‍ണപ്പതാക നിലത്ത് തട്ടുന്നുവെന്ന് ഇവര്‍ ചൂണ്ടിക്കാണിക്കുന്നു.

To advertise here,

പതാക ഗ്രൗണ്ടില്‍ സ്പര്‍ശിക്കുന്നുവെന്നും പോസ്റ്റ് നീക്കണമെന്നും ആവശ്യപ്പെട്ടാണ് ചില കമന്റുകള്‍. രോഹിത്തിന് അറിയാതെ സംഭവിച്ചാണെങ്കിലും പോസ്റ്റ് നീക്കണമെന്ന് വാദിക്കുന്നവരുമുണ്ട്. ഇന്ത്യയുടെ പതാകയെക്കുറിച്ച് പ്രതിപാദിക്കുന്ന ഭാഗം വിശദീകരിച്ചും വിമര്‍ശനങ്ങള്‍ ഉയര്‍ത്തുന്നു. പതാക ഗ്രൗണ്ടിലോ ഫ്‌ളോറിലോ ജലാശയങ്ങളിലോ സ്പര്‍ശിക്കരുതെന്ന നിയമവശമാണ് ചൂണ്ടിക്കാട്ടുന്നത്.