ലണ്ടന്‍: ഇംഗ്ലണ്ട് ലയണ്‍സിനെതിരായ ഇന്ത്യ എ ടീമിന്റെ അനൗദ്യോഗിക ടെസ്റ്റിൽ വിരാട് കോലിയുടെ 18-ാം നമ്പര്‍ ജേഴ്സിയണിഞ്ഞ പേസര്‍ മുകേഷ് കുമാറിന് വിമര്‍ശനം. കോലിയുടെ 18-ാം നമ്പര്‍ ജേഴ്സിയണിഞ്ഞ മുകേഷ് കുമാറിന്റെ ചിത്രം സാമൂഹിക മാധ്യമങ്ങളില്‍ വന്‍ വൈറലായിരുന്നു. ഇതിന് പിന്നാലെ ആരാധകര്‍ താരത്തിനെതിരേ രംഗത്തെത്തി. കഴിഞ്ഞ മാസമാണ് കോലി ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിച്ചത്.
ഇന്ത്യ എയ്ക്കായി 18-ാം നമ്പര്‍ ജേഴ്സി ധരിച്ചിരിക്കുന്ന മുകേഷിന്റെ ചിത്രം പുറത്തുവന്നതാണ് ആരാധകരെ ചൊടിപ്പിച്ചത്. ചിത്രം പങ്കുവെച്ചുകൊണ്ട് പലരും താരത്തിനെതിരേ രംഗത്തെത്തി. അതേസമയം ബിസിസിഐക്കുനേരെയും വിമര്‍ശനങ്ങളുയര്‍ന്നു. ബിസിസിഐ കോലിയെ അപമാനിച്ചെന്ന് ആരാധകര്‍ ആരോപിച്ചു.
സച്ചിന് തെണ്ടുല്‍ക്കറിന്റെ 10-ാം നമ്പര്‍ ജേഴ്സിയും മഹേന്ദ്രസിങ് ധോനിയുടെ ഏഴാം നമ്പര്‍ ജേഴ്സിയും വിരമിച്ചതുപോലെ കോലിയുടെ 18-ാം നമ്പര്‍ ജേഴ്സിയും ചെയ്യണമെന്നും ആവശ്യമുയര്‍ന്നിട്ടുണ്ട്. നേരത്തേ 49-ാം നമ്പര്‍ ജേഴ്സിയാണ് മുകേഷ് കുമാര്‍ ധരിച്ചിരുന്നത്. താരത്തിന് 18-ാം നമ്പര്‍ ജേഴ്സി താത്കാലികമായി മാത്രം കൈമാറിയതാണോ എന്നതില്‍ വ്യക്തത വരേണ്ടതുണ്ട്.
ഇന്ത്യ-എയും ഇംഗ്ലണ്ട് ലയണ്‍സും തമ്മിലുള്ള അനൗദ്യോഗിക ടെസ്റ്റ് മത്സരം പുരോഗമിക്കുകയാണ്. കരുണ്‍ നായരുടെ ഇരട്ട സെഞ്ചുറിയുടെ ബലത്തില്‍ ഇന്ത്യ എ ആദ്യ ഇന്നിങ്സില്‍ 557 റണ്‍സെടുത്തു. ഇംഗ്ലണ്ട് ലയണ്‍സ് മൂന്നാം ദിനം ചായക്ക് പിരിയുമ്പോള്‍ 413-5 എന്ന നിലയിലാണ്. മൂന്ന് വിക്കറ്റെടുത്ത മുകേഷ് കുമാര്‍ ഇന്ത്യ എ യ്ക്കായി തിളങ്ങി.
Content Highlights: Mukesh Kumar wearing Virat Kohlis No 18 jersey in England criticism fans
Published: 01 Jun 2025, 08:41 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented