തിരുവനന്തപുരം: രഞ്ജി ട്രോഫി ക്രിക്കറ്റില്‍ കേരളത്തിനെതിരേ സര്‍വീസസിന് 341 റണ്‍സ് വിജയലക്ഷ്യം. മൂന്നാം ദിനം മത്സരമവസാനിക്കുമ്പോള്‍ സര്‍വീസസ് വിക്കറ്റ് നഷ്ടപ്പെടുത്താതെ 20 റണ്‍സെടുത്തിട്ടുണ്ട്.
ഒരു ദിവസം ശേഷിക്കേ സര്‍വീസസിന് വിജയം നേടാന്‍ ഇനി 321 റണ്‍സ് കൂടി വേണം. 11 റണ്‍സുമായി സൂഫിയാന്‍ ആലവും ഒന്‍പത് റണ്‍സെടുത്ത് രോഹില്ലയുമാണ് ക്രീസിലുള്ളത്.
ആറുവിക്കറ്റ് നഷ്ടത്തില്‍ 167 റണ്‍സ് എന്ന നിലയില്‍ മൂന്നാം ദിനം ബാറ്റിങ് ആരംഭിച്ച സര്‍വീസസ് 229 റണ്‍സിന് പുറത്തായി. ഇതോടെ കേരളം ആദ്യ ഇന്നിങ്‌സില്‍ 98 റണ്‍സിന്റെ ലീഡ് സ്വന്തമാക്കി. ഈ ലീഡിന്റെ ബലത്തില്‍ രണ്ടാം ഇന്നിങ്‌സില്‍ ബാറ്റിങ്ങിനിറങ്ങിയ കേരളം ഏഴ് വിക്കറ്റിന് 242 റണ്‍സ് എന്ന നിലയില്‍ ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്തു.
രണ്ടാം ഇന്നിങ്‌സിലും സച്ചിന്‍ ബേബി തന്നെയാണ് കേരളത്തിന്റെ ടോപ് സ്‌കോറര്‍. താരം 109 പന്തുകളില്‍ നിന്ന് ആറ് ഫോറിന്റെയും രണ്ട് സിക്‌സിന്റെയും അകമ്പടിയോടെ 93 റണ്‍സെടുത്തു. ഏഴ് റണ്‍സകലെ സച്ചിന് അര്‍ഹിച്ച സെഞ്ചുറി നഷ്ടമായി. 48 റണ്‍സെടുത്ത വത്സലും 40 റണ്‍സ് നേടിയ സല്‍മാന്‍ നിസാറും കേരളത്തിനായി മികച്ച പ്രകടനം പുറത്തെടുത്തു.
സര്‍വീസസിനായി ദിവേഷ് ഗുരുദേവും എം.എസ്.രതിയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയപ്പോള്‍ പി.എസ്.പൂനിയ, അര്‍പിത്, പുള്‍കിത് എന്നിവര്‍ ഓരോ വിക്കറ്റ് വീതം സ്വന്തമാക്കി.
Content Highlights: kerala vs services ranji trophy match day 3 updates
Published: 12 Jan 2023, 05:16 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented