ഫൈനൽ എന്ന ടെൻഷൻനില്ലാതെ സാധാരണ മത്സരങ്ങൾക്കെന്നപോലെ ഇറങ്ങാനാണ് പരിശീലകൻ അമേയ് ഖുറേസിയ കേരള ടീമിനോടാവശ്യപ്പെട്ടത്. നമുക്ക് ജയിക്കാനാകുമെന്ന് അദ്ദേഹം കഴിഞ്ഞദിവസങ്ങളിലെല്ലാം താരങ്ങളോട് ആവർത്തിച്ചു പറഞ്ഞിരുന്നു.

To advertise here,

കളിക്കാർക്ക് ആത്മവിശ്വാസംപകരാൻ ചെറിയ പ്രചോദനാത്മക വീഡിയോകളാണ് അമേയ് ഖുറേസിയയുടെ ആയുധം. എല്ലാ ടീം മീറ്റിങ്ങിലും ഇത്തരം വീഡിയോകൾ കാണിച്ചുകൊടുക്കും. ലോകത്തെ പ്രധാന കായികമത്സരങ്ങളിൽ ആദ്യമായി മെഡൽനേടുന്ന ടീമുകളുടെ ആഹ്ലാദത്തിന്റെ ദൃശ്യങ്ങളാണ് ഫൈനലിനുമുൻപ്‌ കളിക്കാരുമായി പങ്കുവെച്ചത്. ഫൈനലിൽ ആദ്യമായി പങ്കെടുത്ത് വിജയിച്ച വൈകാരികനിമിഷങ്ങളാണ് എല്ലാത്തിന്റെയും ഉള്ളടക്കം. ഇത് ആദ്യമായി ഫൈനലിനിറങ്ങുന്ന കേരള താരങ്ങൾക്കും ഊർജംപകരുന്നതായി.

‘നന്നായി കളിക്കൂ’ എന്നുമാത്രമാണ് ഫൈനൽ തുടങ്ങുന്നതിന് തൊട്ടുമുൻപ്‌ കളിക്കാരോട് പറഞ്ഞത്.