
ദെഹ്‌റാദൂണ്‍: അണ്ടര്‍ 19 വിനു മങ്കാദ് ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ കേരളത്തിന് തകര്‍പ്പന്‍ വിജയം. ഉത്തര്‍ പ്രദേശിനെ 54 റണ്‍സിന് കീഴടക്കിയാണ് കേരളം വിജയം ആഘോഷിച്ചത്. കേരളം ഉയര്‍ത്തിയ 155 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഉത്തര്‍ പ്രദേശ് 100 റണ്‍സിന് പുറത്തായി.
24 ഓവറാക്കി ചുരുക്കിയ മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ കേരളത്തിന് വേണ്ടി 44 റണ്‍സെടുത്ത അഹമ്മദ് ഇമ്രാന്‍ മികച്ച പ്രകടനം പുറത്തെടുത്തു. 33 പന്തുകളില്‍ താരം അഞ്ച് ബൗണ്ടറിയും ഒരു സിക്‌സും നേടി. 30 പന്തുകളില്‍ നിന്ന് 37 റണ്‍സ് നേടിയ ഓപ്പണര്‍ പവന്‍ ശ്രീധറും പുറത്താവാതെ 24 റണ്‍സെടുത്ത ഏദന്‍ ആപ്പിള്‍ ടോമും മികച്ച പ്രകടനം പുറത്തെടുത്തു. 24 ഓവറില്‍ കേരളം ഏഴുവിക്കറ്റ് നഷ്ടത്തിലാണ് 154 റണ്‍സെടുത്തത്. ഉത്തര്‍ പ്രദേശിനായി വാന്‍ഷും പ്രശാന്ത് വീറും രണ്ട് വിക്കറ്റ് വീതം നേടി.
155 റണ്‍സ് വിജയലക്ഷ്യവുമായി മറുപടി ബാറ്റിങ്ങിനിറങ്ങിയ ഉത്തര്‍ പ്രദേശിന് ഒട്ടും എളുപ്പമായിരുന്നില്ല കാര്യങ്ങള്‍. കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് വീഴ്ത്തി കേരളത്തിന്റെ ബൗളര്‍മാര്‍ മികച്ചുനിന്നു. 29 റണ്‍സെടുത്ത നായകന്‍ ആദര്‍ശ് സിങ്ങാണ് ഉത്തര്‍പ്രദേശിന്റെ ടോപ് സ്‌കോറര്‍. 22 റണ്‍സെടുത്ത അക്ഷു ബജ്‌വയും പിടിച്ചുനിന്നു.
നാലുവിക്കറ്റ് വീഴ്ത്തിയ വിജയ് എസ്. വിശ്വനാഥാണ് ഉത്തര്‍പ്രദേശിന്റെ നടുവൊടിച്ചത്. അഞ്ചോവറില്‍ 31 റണ്‍സ് വഴങ്ങിയാണ് താരം അഞ്ചുവിക്കറ്റെടുത്തത്. രണ്ട് വിക്കറ്റ് വീതമെടുത്ത ഏദന്‍ ആപ്പിള്‍ ടോമും പ്രീതിഷും നന്നായി പന്തെറിഞ്ഞു. 24 റണ്‍സെടുക്കുകയും രണ്ട് വിക്കറ്റ് വീഴ്ത്തുകയും ചെയ്ത ഏദന്‍ ആപ്പിള്‍ ടോം മികച്ച ഓള്‍റൗണ്ട് പ്രകടനം പുറത്തെടുത്തു. അടുത്ത മത്സരത്തില്‍ ജമ്മു കശ്മീരാണ് കേരളത്തിന്റെ എതിരാളി.
Content Highlights: vinoo mankad trophy 2022, kerala uder 19 team, edhen apple tom, vinu mankad trophy, kca, kerala
Published: 10 Oct 2022, 05:38 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented