വെല്ലിങ്ടണ്‍: ടെസ്റ്റില്‍ ന്യൂസീലന്‍ഡിനായി ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരമെന്ന റെക്കോഡ് സ്വന്തമാക്കി കെയ്ന്‍ വില്യംസണ്‍. സഹതാരമായിരുന്ന റോസ് ടെയ്‌ലറെയാണ് വില്യംസണ്‍ മറികടന്നത്.

To advertise here,

വെല്ലിങ്ടണില്‍ നടക്കുന്ന ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്റെ നാലാം ദിനത്തിലായിരുന്നു വില്യംസന്റെ റെക്കോഡ് നേട്ടം. ഇംഗ്ലണ്ടിനെതിരേ ഫോളോ ഓണ്‍ ചെയ്ത ന്യൂസീലന്‍ഡിനായി താരം സെഞ്ചുറി നേടി. 282 പന്തുകള്‍ നേരിട്ട വില്യംസണ്‍ 12 ബൗണ്ടറിയടക്കം 132 റണ്‍സെടുത്തു.

112 ടെസ്റ്റ് കളിച്ച ടെയ്‌ലര്‍ 44.16 ശരാശരിയില്‍ 19 സെഞ്ചുറികളും മൂന്ന് ഇരട്ട സെഞ്ചുറിയുമടക്കം 7684 റണ്‍സ് നേടിയിട്ടുണ്ട്. 92 ടെസ്റ്റ് കളിച്ച വില്യംസന്റെ റണ്‍നേട്ടം 7787 ആയി. 26 സെഞ്ചുറികള്‍ നേടിയ വില്യംസണ്‍ അഞ്ചു തവണ ഇരട്ട സെഞ്ചുറിയും നേടിയിട്ടുണ്ട്.

തന്റെ നേട്ടം മറികടന്ന വില്യംസണെ അഭിനന്ദിച്ച് ടെയ്‌ലര്‍ ട്വീറ്റ് ചെയ്തു.