ന്യൂഡല്‍ഹി: 2025 വനിതാ ലോകകപ്പ് അവസാനിച്ചതിന് പിന്നാലെ പുതിയ പ്രഖ്യാപനവുമായി ഐസിസി. 2029 ല്‍ നടക്കുന്ന ടൂര്‍ണമെന്റില്‍ ടീമുകളുടെ എണ്ണം പത്തായി ഉയര്‍ത്തിയതായി ഐസിസി അറിയിച്ചു. ഇതുവരെ എട്ട് ടീമുകളാണ് ലോകകപ്പില്‍ ഏറ്റുമുട്ടിയിരുന്നത്. ഇത്തവണ ഫൈനലില്‍ ദക്ഷിണാഫ്രിക്കയെ കീഴടക്കി ഇന്ത്യയാണ് കിരീടത്തില്‍ മുത്തമിട്ടത്.
വനിതാ ക്രിക്കറ്റില്‍ കൂടുതല്‍ രാജ്യങ്ങളുടെ പങ്കാളിത്തം ഉറപ്പുവരുത്തുകയും ടീമുകളെ ലോകവേദികളിലെത്തിക്കുകയും അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ ലക്ഷ്യമിടുന്നു. രണ്ട് ടീമുകളെ കൂടി ടൂര്‍ണമെന്റില്‍ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചതായി ഐസിസി വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. കാഴ്ചക്കാരുടെ എണ്ണത്തില്‍ റെക്കോഡ് കുറിച്ച ടൂര്‍ണമെന്റ് കൂടിയായിരുന്നു ഇത്തവണത്തേത്.
185 മില്ല്യണ്‍ കാഴ്ചക്കാരാണ് ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ഫൈനല്‍ മത്സരം ജിയോ ഹോട്ട്‌സ്റ്റാറിലൂടെ കണ്ടത്. ടൂര്‍ണമെന്റിലാകെ 446 മില്ല്യണ്‍ കാഴ്ചക്കാരുമുണ്ടായി. വനിതാ ക്രിക്കറ്റില്‍ ഇത് റെക്കോഡാണ്. കഴിഞ്ഞ മൂന്ന് പതിപ്പുകളിലുള്ളതിനേക്കാള്‍ കൂടുതലാണിത്.
ഇതിന് പുറമേ അസോസിയേറ്റ് രാജ്യങ്ങള്‍ക്കുള്ള ഫണ്ട് വര്‍ധിപ്പിക്കാനും ഐസിസി തീരുമാനമെടുത്തു. അടുത്തവര്‍ഷം അസോസിയേറ്റ് രാജ്യങ്ങള്‍ക്കുള്ള ഫണ്ടില്‍ 10 ശതമാനത്തിന്റെ വര്‍ധനവുണ്ടാകും. ഈ രാജ്യങ്ങളിലെ ആഭ്യന്തര ടൂര്‍ണമെന്റുകള്‍ കൂടുതല്‍ സജീവമാക്കാനും ക്രിക്കറ്റിനെ ഉയര്‍ത്തിക്കൊണ്ടുവരാനുമാണ് ഇത്തരം നടപടികള്‍.
Content Highlights: ICC to expand Women's World Cup to 10 teams in 2029
Published: 07 Nov 2025, 10:32 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented