അഡ്‌ലെയ്ഡ്; ആഷസ് പരമ്പരയിലെ മൂന്നാം ടെസ്റ്റിൽ ഇംഗ്ലണ്ട് പൊരുതുന്നു. രണ്ടാം ദിനം കളിയവസാനിക്കുമ്പോൾ എട്ടുവിക്കറ്റ് നഷ്ടത്തിൽ 213 റൺസെന്ന നിലയിലാണ് ഇംഗ്ലണ്ട്. ഓസ്‌ട്രേലിയയേക്കാൾ 158 റൺസിന് പിന്നിലാണ് ടീം. ടീമിൽ തിരിച്ചെത്തിയ ഓസീസ് നായകൻ പാറ്റ് കമ്മിൻസ് മൂന്നുവിക്കറ്റെടുത്തു.
എട്ടുവിക്കറ്റ് നഷ്ടത്തിൽ 326 റൺസെന്ന നിലയിൽ രണ്ടാംദിനം ബാറ്റിങ് ആരംഭിച്ച ഓസ്‌ട്രേലിയ 45 റൺസ് കൂടി കൂട്ടിച്ചേർത്തു. 371 റൺസിന് ഓസീസിന്റെ ഒന്നാമിന്നിങ്‌സ് അവസാനിച്ചു. മിച്ചൽ സ്റ്റാർക്ക് അർധസെഞ്ചുറി തികച്ചു. ഇംഗ്ലണ്ടിനായി ജൊഫ്ര ആർച്ചർ അഞ്ചുവിക്കറ്റെടുത്തു.
മറുപടി ബാറ്റിങ് ആരംഭിച്ച ഇംഗ്ലീഷ് നിര ബാറ്റിങ് തകർച്ച നേരിടുന്നതാണ് അഡ്‌ലെയ്ഡിൽ കണ്ടത്. മുൻനിര ബാറ്റർമാരെല്ലാം കൂടാരം കയറി. സാക് ക്രോളി(9), ഒല്ലി പോപ്(3), ജോ റൂട്ട്(19), ബെൻ ഡക്കറ്റ്(29) എന്നിവർക്ക് കാര്യമായ സംഭാവന നൽകാനായില്ല. അഞ്ചാം വിക്കറ്റിൽ ഒന്നിച്ച ഹാരി ബ്രൂക്കും ബെൻ സ്‌റ്റോക്‌സുമാണ് ടീമിനെ കരകയറ്റിയത്. ബ്രൂക്ക് 45 റൺസെടുത്ത് പുറത്തായി. ജാമി സ്മിത്ത് 22 റൺസെടുത്തു. 45 റൺസുമായി സ്റ്റോക്‌സും 30 റൺസുമായി ജൊഫ്ര ആർച്ചറുമാണ് ക്രീസിൽ.
Content Highlights: Australia vs England, 3rd Test live updates
Published: 18 Dec 2025, 05:12 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented