ഓക്‌ലൻഡ്: അന്താരാഷ്ട്ര ടി20യിൽ 150 വിക്കറ്റുകൾ തികയ്ക്കുന്ന ആദ്യ ഇന്ത്യൻ ബൗളറായി അർഷ്ദീപ് സിങ്. ന്യൂസീലൻഡിനെതിരായ നാലാം ടി20 മത്സരത്തിലാണ് താരത്തിന്റെ നേട്ടം. ഇതോടൊപ്പം ഒരു കലണ്ടർ വർഷത്തിൽ ഏറ്റവും കൂടുതൽ ടി20 വിക്കറ്റുകൾ വീഴ്ത്തുന്ന ടെസ്റ്റ് പദവിയുള്ള രാജ്യത്ത് നിന്നുള്ള ബൗളറെന്ന നേട്ടവും അർഷ്ദീപിന് സ്വന്തമായി.

To advertise here,

2026 കലണ്ടർ വർഷത്തിൽ ഇതുവരെ അർഷ്ദീപ് 40 വിക്കറ്റുകൾ വീഴ്ത്തിയിട്ടുണ്ട്. ന്യൂസീലൻഡ് ക്യാപ്റ്റൻ മിച്ചൽ സാന്റ്‌നറുടെ വിക്കറ്റെടുത്താണ് താരം ഈ നേട്ടത്തിലെത്തിയത്. 2022-ൽ 39 വിക്കറ്റുകൾ നേടിയ അയർലൻഡിന്റെ ജോഷ് ലിറ്റിലിന്റെ റെക്കോഡാണ് അർഷ്ദീപ് മറികടന്നത്. അന്താരാഷ്ട്ര ടി20യിൽ 150 വിക്കറ്റ് നേട്ടം കൈവരിക്കുന്ന ലോകത്തിലെ ഒമ്പതാമത്തെ ബൗളർ കൂടിയാണ് താരം.