പൂർണ്ണാ നദീതീരത്ത് ശ്രീ നാരായണ ഗുരു സ്ഥാപിച്ച അദ്വൈതാശ്രമത്തിന് സമീപമുള്ള ധ്യാനമണ്ഡപം പുതുക്കി പണിത് ഗുരുദേവവിഗ്രഹ പ്രതിഷ്ഠ നടത്തുന്നു. സർവമത സമ്മേളന ശതാബ്ദി സ്മാരകമായാണ് ഇത് നിർമിച്ചിരിക്കുന്നത്.
അന്ന് ഗുരുദേവൻ സ്ഥാപിച്ചിരുന്ന പർണ്ണശാലയുടെ സ്ഥാനത്ത് അതേ അളവിൽ, അതേ മാതൃകയിൽ, ഭക്തജനങ്ങളുടേയും ജിജ്ഞാസുക്കളുടേയും ഉപാസനാർത്ഥം, തികഞ്ഞ ഗുരുദേവ ഭക്തനും മെഡിമിക്സ് കമ്പനിയുടെ മാനേജിംങ് ഡയറക്ടറും യുഗപുരുഷൻ അടക്കമുള്ള അനേകം സിനിമകളുടെ നിർമ്മാതാവും ഗ്രന്ഥകാരനും ശിവഗിരി മഠം ഡവലപ്മെൻ്റ് കമ്മറ്റി ചെയർമാനുമായ . ഡോ:എ.വി. അനൂപാണ് ധ്യാന മണ്ഡപം നിർമാണത്തിന് പിന്നിൽ.
ധ്യാന മണ്ഡപത്തിലെ ഗുരുദേവവിഗ്രഹ പ്രതിഷ്ഠ 2025 ജനുവരി 9-ാം തീയതി രാവിലെ 7.30 നും 8.00 നും മദ്ധ്യേ ശിവഗിരി മഠത്തിലെ സന്യാസ ശ്രേഷ്ഠരുടെ സാന്നിദ്ധ്യത്തിൽ ശിവഗിരി മഠം പ്രസിഡൻ്റ് സച്ചിദാനന്ദസ്വാമികൾ നിർവ്വഹിക്കും. മന്ദിര സമർപ്പണം എ.വി. അനൂപും കുടുംബവും സന്യാസ ശ്രേഷ്ഠരും ചേർന്ന് നിർവഹിക്കും.
Content Highlights: Renovated Meditation Pavilion at Sivagiri Mutt
Published: 08 Jan 2025, 02:11 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented