കൊച്ചി : ക്രിസ്ത്യൻ വീടുകളിലെ വചനപ്പെട്ടിക്ക് ഡിജിറ്റൽ പതിപ്പുമായി യുവസംരഭകർ. വചനപ്പെട്ടിയെ എല്ലാവരിലേക്കും എത്തിക്കുകയെന്ന ലക്ഷ്യത്തിൽ 'മൈ വേഡ്' ആപ്പ് ഡെവലപ്പ് ചെയ്തിരിക്കുകയാണ് മൈക്രോക്ലൗഡ്സ് ഇലക്ട്രിക് എൻജീനിയറായ കിരണും സുഹൃത്ത് അഭീഷ് തലേക്കരയും.
ബൈബിളിലെ തിരഞ്ഞെടുക്കപ്പെട്ട വചനങ്ങൾ ഉൾക്കൊള്ളിച്ചുള്ള വചനപ്പെട്ടി ക്രിസ്ത്യൻ കുടുംബങ്ങളിൽ വർഷങ്ങളായി ഉപയോഗിച്ച് വരുന്ന ഒന്നാണ്. ഇംഗ്ലീഷിലും മലയാളത്തിലുമായി ആയിരത്തിലേറെ ബൈബിൾ വാക്യങ്ങളാണ് ആപ്പിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സഹായത്തോടെ തത്സമയ സാഹചര്യം മനസിലാക്കി അതുമായി ബന്ധപ്പെട്ടുള്ള വചനഭാഗങ്ങൾ നൽകുന്ന രീതിയും ഉപയോഗിച്ചിട്ടുണ്ട്.
'വചനപ്പെട്ടി ക്രിസ്ത്യൻ സുഹൃത്തുക്കൾ ഉപയോഗിക്കുന്നതാണ് ആദ്യം കണ്ടത്, അവരുടെ നിത്യജീവിതവുമായി ഏറെ ബന്ധപ്പെട്ട് കിടക്കുന്ന ഒന്നായിട്ടാണ് മനസിലാക്കിയത്. ചെറിയ പോക്കറ്റ് സൈസ് പെട്ടിയാണെങ്കിലും അത് കയ്യിൽ കൊണ്ടുനടക്കുന്നത് ബുദ്ധിമുട്ട് തന്നെയാണ്. അങ്ങനെയുള്ള ബുദ്ധിമുട്ട് ഒഴിവാക്കാൻ വേണ്ടിയാണ് ആപ്പ് നിർമ്മിക്കുന്നതിനെപ്പറ്റി ആലോചിച്ചത്' -ഡെവലപ്പറായ കിരൺ പരമേശ്വരൻ പറയുന്നു.
ഏകദേശം 60 ശതമാനം ആളുകൾ മൈ ഗോസ്പൽ ആപ്പിലൂടെ ദിവസേന 'വചനപ്പെട്ടി' വായിക്കുന്നുണ്ട്. ഇന്ത്യയിലെ എല്ലാ പ്രാദേശിക ഭാഷകളും ആപ്പിന്റെ ഭാഗമാക്കാനുള്ള തയ്യാറെടുപ്പുകൾ നടന്നുവരികയാണ്. അതിനൊപ്പം കൂടുതൽ ബൈബിൾ വചനങ്ങളും ആപ്പിൽ ഉൾപ്പെടുത്തണം. കൂടാതെ കുറച്ചധികം ഫീച്ചറുകൾ കൂടി പുതുതായി ഉൾപ്പെടുത്തുന്നതിനെക്കുറിച്ചും ആലോചിക്കുകയാണെന്ന് കിരൺ പരമേശ്വരൻ പറയുന്നു.
Content Highlights:Gospel box app developed by youngsters
Published: 20 Dec 2020, 02:53 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented