മേടം

To advertise here,

(അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം വരെ ജനിച്ചവർക്ക്)

വിവാഹിതരായ ആളുകൾ ഇന്ന് വിഷാദത്തിന്റെയും നിരാശയുടെയും ഘട്ടത്തിലൂടെ കടന്നുപോകാം. പങ്കാളികളോട് എല്ലാകാര്യവും തുറന്ന് സംസാരിക്കുക. കുടുംബത്തോടൊപ്പം ഒരു ഉല്ലാസയാത്ര പോകാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ അതിന് പറ്റിയ ദിവസം. കായികതാരങ്ങൾ ഇന്ന് വളരെ ഊർജസ്വലരായിരിക്കും. പുതിയ വെല്ലുവിളികളേറ്റെടുക്കാൻ അവർ തയ്യാറാകും. ആരോഗ്യമുള്ള ശരീരത്തിൽ നിങ്ങൾക്ക് സ്വയം മതിപ്പ് തോന്നും.

ഇടവം

(കാർത്തിക അവസാനത്തെ മുക്കാൽ ഭാഗവും രോഹിണിയും മകീര്യത്തിന്റെ ആദ്യപകുതിയും)

അവിവാഹിതരായവർക്ക് ഇന്ന് ജോലിയിൽ നിന്ന് അമിതഭാരം ഉണ്ടായേക്കാം. ഉദ്യോഗസ്ഥരുമായി ഇടപെടുമ്പോൾ ക്ഷമയോടെയിരിക്കാൻ നിർദ്ദേശിക്കുന്നു. വീട്ടിലെ പ്രായമുള്ളവർ ഊർജ്ജസ്വലരായിരിക്കും. അവർ കുടുംബാംഗങ്ങളുമായി സന്തോഷകരമായി ഇടപഴകും. തൊഴിൽ രഹിതർക്ക് ജോലിയ്ക്കായി വ്യക്തിവിവരങ്ങൾ കൈമാറാൻ പറ്റിയ ദിനം. നിങ്ങളുടെ ശക്തി തൊഴിലുടമകൾക്ക് വെളിപെടും. അക്കാദമിക് താൽപ്പര്യമില്ലാത്ത വിദ്യാർത്ഥികൾ ഇന്ന് പാഠ്യേതര വിഷയങ്ങളിൽ തിളങ്ങും. ഔദ്യോഗിക കാര്യങ്ങൾ നിർവഹിക്കുമ്പോൾ അധ്യാപകർ ജാഗ്രതപാലിക്കേണ്ടതുണ്ട്. മറ്റുള്ളവരുടെ തെറ്റുകൾക്ക് നഷ്ടപരിഹാരം നൽകേണ്ട ഗതികേട് അധ്യാപകർക്കുണ്ടായേക്കാം.

മിഥുനം

(മകീര്യത്തിന്റെ അവസാനപകുതിയും തിരുവാതിരയും പുണർതത്തിന്റെ ആദ്യത്തെ മുക്കാൽ ഭാഗവും)

ഒരു പ്രണയാതുരമായ സായാഹ്നം പ്രണയിതാക്കളെ കാത്തിരിക്കുന്നു. കുട്ടികളുടെ സഹായത്താൽ സ്വസ്ഥമായി വിശ്രമിക്കാനാകും. കുട്ടികളുടെ സാമീപ്യം നിങ്ങളുടെ സമ്മർദ്ദം കുറയ്ക്കും. നിലവിലെ ജോലിയോടൊപ്പം മറ്റ് ഉത്തരവാദിത്തങ്ങളും ഡോക്ടർമാർ ഏറ്റെടുക്കേണ്ടതായി വന്നേക്കാം. ജോലിയിൽ നിന്ന് അകറ്റിനിർത്തുന്ന വിധത്തിൽ അക്കൗണ്ടന്റുമാരുടെ കുടുംബത്തിൽ പ്രശ്‌നങ്ങളുണ്ടാകാം. പ്രശ്‌നങ്ങൾക്ക് പരിഹാരം കാണുന്നതിന് അക്കൗണ്ടന്റുമാർ മുൻഗണന നൽകേണ്ടതുണ്ട്. സിനിമാ വ്യവസായത്തിലുള്ളവർ ഇന്ന് മികച്ച ഓഫറുകളും സമ്പത്തും പ്രശസ്തിയും നേടിയേക്കാം. മികച്ച സാമൂഹ്യ ജീവിതവും അവർ ആസ്വദിക്കും.

കർക്കടകം

(പുണർതത്തിന്റെ അവസാനത്തെ കാൽഭാഗവും പൂയ്യവും ആയില്യവും)

പ്രണയിതാക്കൾ ഒരുമിച്ചുള്ള ഒരു സായാഹ്നത്തിനായി കൊതിക്കും. പുതിയ ജോലിയിലൂടെ നിങ്ങൾക്ക് പ്രശസ്തിയും അംഗീകാരവും ലഭിക്കും അഭിഭാഷകർ പുതിയ കേസുകൾ ഏറ്റെടുത്തേക്കാം. ഇതിലൂടെ അവർ പണവും അംഗീകാരവും നേടും. നിയമപരമായ ബുദ്ധിമുട്ടുകൾ അല്ലെങ്കിൽ അധികാരികളുടെ ഇടപെടൽ മുൻകൂട്ടി കണ്ടതിനാൽ കെട്ടിട നിർമ്മാതാക്കൾ നിയമത്തിന്റെ നൂലാമാലകൾ വരുത്തുന്ന നഷ്ടം സഹിക്കാൻ തയ്യാറാകും ഇതുവരെ മികച്ച ഫലം നേടിയ വിദ്യാർത്ഥികൾ പൊതു പരീക്ഷകളിൽ സമാന പ്രകടനം കാഴ്ചവയ്ക്കില്ല. പൊതുരംഗത്ത് സജീവമായ സ്ത്രീകൾക്കെതിരെ അപവാദ പ്രചരണമുണ്ടാകും. അതുകൊണ്ട് അവർ ശ്രദ്ധിക്കേണ്ടിവരും.

ചിങ്ങം

(മകവും പൂരവും ഉത്രത്തിന്റെ ആദ്യത്തെ കാൽ ഭാഗവും)

വ്യത്യസ്ത സംസ്കാരത്തിൽ നിന്നും പശ്ചാത്തലത്തിൽ നിന്നും വരുന്ന ഒരാളിൽ അവിവാഹിതർക്ക് താൽപര്യം തോന്നാം. എന്നാൽ വിവാഹലോചന നന്നായി ആലോചിച്ചിട്ടുവേണം. മാനഹാനിയ്ക്ക് സാധ്യതയുള്ളതിനാൽ അനാവശ്യ വാഗ്ദാനങ്ങൾ നൽകാതിരിക്കാൻ റിയൽ എസ്റ്റേറ്റ് ഏജന്റുമാർ ശ്രദ്ധിക്കണം. പ്രാഗത്ഭ്യമുള്ള നേതാക്കൾ രാഷ്ട്രീയ അടിത്തറ ശക്തമാക്കും. ജനമനസ്സിലും നേതൃനിരയിലും അവർ സ്ഥാനം നേടുകയും ചെയ്യും. വൈകാരികസംഘർഷത്തിൽ പെട്ടുഴലുന്ന വിനോദവ്യവസായത്തിലെ വ്യക്തികൾക്ക്‌ ഇന്ന് മോശം ദിനം. വിവിധ ചടങ്ങുകളിൽ പങ്കെടുത്ത് പ്രശ്‌നങ്ങൾക്ക് താൽക്കാലിക പരിഹാരം കണ്ടെത്താനാകും. അപ്രതീക്ഷിതവും കണക്കിൽപെടാത്തതുമായ ചെലവുകൾ നേരിടേണ്ടിവരും. വാഹനത്തിന്റെയോ വീടിന്റേയോ അറ്റകുറ്റപണികൾ കാരണമാകാം ഇത്.

കന്നി

(ഉത്രത്തിന്റെ അവസാനത്തെ മുക്കാൽ ഭാഗവും അത്തവും ചിത്ര ആദ്യത്തെ പകുതിയും)

പ്രണയിതാക്കളെ കുടുംബത്തിൽ പരിചയപ്പെടുത്താൻ പറ്റിയ ദിനം. വിവാഹപദ്ധതികൾ വിജയം കാണും. മാതാപിതാക്കളുടെ അനുമതി ലഭിക്കാത്തതിനാൽ അവിവാഹിതർക്ക് പാർട്ടികളിൽ പങ്കെടുക്കാൻ സാധിക്കില്ല. കുടുംബം, സുഹൃത്തുക്കൾ അല്ലെങ്കിൽ ബന്ധുക്കൾ എന്നിവരുമൊത്തുള്ള ഒരുനല്ല ഡ്രൈവ് ഇന്ന് പ്രവചിക്കപ്പെടുന്നു. ഓഹരി വിപണിയിലുള്ളവർക്ക് വളരെ നല്ല ദിവസം. അവർക്ക് ഇന്ന് സാമ്പത്തിക നേട്ടമുണ്ടാക്കാം. ഒരു മാർഗ്ഗദർശിയുടെ സഹായത്തോടെ നേതാക്കൾ ജനപിന്തുണ ഉറപ്പാക്കുകയും രാഷ്ട്രീയ കളരിയിൽ പയറ്റി തെളിയുകയും ചെയ്യും. ഉയർന്ന സ്ഥാനമാനങ്ങൾ അലങ്കരിക്കാനുള്ള അവസരം അവർക്ക് ലഭിക്കും. പ്രിയപ്പെട്ടവരുടെ സ്‌നേഹവും പരിചരണവും ഗുരുതരാവസ്ഥയിലായ രോഗികളെ ആശ്വസിപ്പിക്കുകയും സന്തോഷിപ്പിക്കുകയും ചെയ്യും.

തുലാം

(ചിത്ര അവസാനത്തെ പകുതിയും ചോതിയും വിശാഖത്തിന്റെ ആദ്യത്തെ മുക്കാൽ ഭാഗവും)

നിങ്ങളുടെ പ്രിയപ്പെട്ടവർക്ക് കുടുംബത്തെപരിചയപ്പെടുത്തുന്നതിനുള്ള മികച്ച ദിവസമായിരിക്കാം ഇന്ന്. വിവാഹത്തിനായി നിങ്ങൾഎന്തെങ്കിലും പദ്ധതികൾ ആസൂത്രണം ചെയ്തിട്ടുണ്ടെങ്കിൽ കാര്യങ്ങൾ സുഗമമായിനടക്കാം. മെഡിക്കൽ പ്രൊഫഷണലുകൾ ജോലിയിൽ ഉത്സാഹം കാണിക്കുമെങ്കിലും എളുപ്പത്തിൽ പ്രകോപിതരാകുകയും സമ്മർദ്ദത്തിന് അടിമപ്പെടുകയും ചെയ്യും. കായികതാരങ്ങൾക്ക് ഇന്ന് നല്ല ദിവസം.. പങ്കെടുക്കുന്ന എല്ലാ മത്സരങ്ങളിലും അവർ വിജയം കൈവരിക്കും.

വൃശ്ചികം

(വിശാഖത്തിന്റെ അവസാനത്തെ കാൽ ഭാഗവും അനിഴവും തൃക്കേട്ടയും)

പ്രണയിതാക്കൾക്ക് ഒരുമിച്ചിരിക്കാനും പ്രണയം പങ്കിടാനും അവസരം ലഭിക്കും. ഒരു സായാഹ്ന സവാരിക്കായി ഇവർക്ക് ഒരുമിച്ചുചേരാവുന്നതാണ്. പ്രായമായവർക്ക് നല്ലതും സന്തോഷകരവുമായ ദിവസം. എല്ലാ പ്രായത്തിലുള്ളവരോടും മാതൃകാപരമായും സൗഹാർദ്ദപരമായും പെരുമാറാൻ സാധിക്കുന്നതിനാൽ വയസ്സായവർ ഇന്ന് ആഹ്ലാദഭരിതരായിരിക്കും.അനുഭവപരിചയവും ജീവിതത്തോടുള്ള താൽപ്പര്യവും അവരെ മാതൃകാവ്യക്തികളാക്കും. സാങ്കേതിക പരിജ്ഞാനമുള്ളവർക്ക് പുതിയ കരാറുകളിൽ ഒപ്പിടാം. അല്ലെങ്കിൽ പുതിയ പ്രോജക്ടുകൾ ഏറ്റെടുക്കാം. പഠനത്തിനും മറ്റ് അക്കാദമിക് പ്രോജക്ടുകൾക്കും സമയം ചെലവഴിക്കാൻ പറ്റിയ ദിനം. ഉന്നത വിദ്യാഭ്യാസം നേടാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്ക് ധാരാളം അവസരങ്ങൾ ലഭിക്കും. പ്രഗത്ഭരായ കായികതാരങ്ങൾക്ക് വിജയകരമായ ദിവസം. സ്വയം മതിപ്പുതോന്നുന്ന വിധത്തിലുള്ള പ്രകടനം അവരുടെ ഭാഗത്തുനിന്നുണ്ടാകും.

ധനു

(മൂലവും പൂരാടവും ഉത്രാടത്തിന്റെ ആദ്യത്തെ കാൽഭാഗവും)

ദമ്പതികൾ മനോഹരമായ അന്തരീക്ഷം വീട്ടിലൊരുക്കുകയും അത് ആസ്വദിക്കുകയും ചെയ്യും. കുട്ടികൾക്ക് പല കാര്യങ്ങളിലും മാതാപിതാക്കളുടെ പിന്തുണ ആവശ്യമായി വരും. നിസ്സാര പ്രശ്‌നങ്ങൾ കാരണം കുടുബസമേതം പ്ലാൻ ചെയ്ത യാത്ര മാറ്റിവയ്‌ക്കേണ്ടിവരും. നിയമരംഗത്തുള്ളവർ ഇന്ന് ഉത്സാഹമുള്ളവരും വിജയികളുമായിരിക്കും. സഹാനുഭൂതി നിറഞ്ഞ സ്വഭാവം വിദ്യാർത്ഥികൾ നേരിടേണ്ടിവരുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ അധ്യാപകരെ സഹായിക്കും.

മകരം

(ഉത്രാടത്തിന്റെ അവസാനത്തെ മുക്കാൽ ഭാഗവും തിരുവോണവും അവിട്ടത്തിന്റെ ആദ്യപകുതിയും)

പ്രണയിതാക്കൾ തീവ്രപ്രണയത്തിൽ അകപ്പെടും അവർ തമ്മിലുള്ള ബന്ധം ദൃഢമാകും. യാത്ര ഇന്ന് അനുകൂല ഫലങ്ങൾ നൽകും. പ്രത്യേകിച്ചും വിപണനരംഗത്തുള്ളവർക്ക്. റിയൽ എസ്റ്റേറ്റ് ഏജന്റുമാർ ഭൂമി ഇടപാട് വിജയകരമായി പൂർത്തിയാക്കും. രാഷ്ട്രീയക്കാർക്ക് ജനപിന്തുണയും കേഡറിലെ അംഗബലവും വർധിപ്പിക്കാൻ സാധിക്കും. നിങ്ങളുടെ പ്ലാനുകൾ പ്രവൃത്തിപഥത്തിലെത്തിക്കാനും നിലവിലുള്ളവ കൂടുതൽ മെച്ചപ്പെടുത്താനുമുള്ള സമയമാണിത്. ഒരു പുതിയ സാമ്പത്തിക തുടക്കം അനിവാര്യം.

കുംഭം

(അവിട്ടത്തിന്റെ അവസാനപകുതിയും ചതയവും പൂരുട്ടാതി ആദ്യത്തെ മുക്കാൽ ഭാഗവും)

പരിഭ്രമം മാറ്റിവച്ച് നിങ്ങളുടെ ഇഷ്ടം പ്രണയിനിയേയോ കാമുകനേയോ അറിയിക്കാൻ പറ്റിയ ദിനം.പ്രതികരണം പോസിറ്റീവായിരിക്കും. ദീർഘകാലമായി പ്രണയത്തിലായ വ്യക്തികൾ ഇന്ന് ഒരുമിച്ചു ജീവിക്കാൻ തീരുമാനിക്കും. അനുമതിയ്ക്കായി അവർ മാതാപിതാക്കളെ സമീപിക്കുകയും ചെയ്യും. കലാകാരന്മാർക്ക് ഇന്നത്തെ ദിനം ഉത്സാഹമില്ലാത്തതും വിരസവുമാ യിരിക്കും. ചിന്തകൾ അകന്നുപോകുന്നതിനാൽ സർഗാത്മകയ്ക്ക് ഊനം തട്ടിയതായി അവർക്ക് തോന്നും.

മീനം

(പൂരുട്ടാതിയുടെ അവസാനത്തെ കാൽഭാഗവും ഉത്രട്ടാതിയും രേവതിയും)

പങ്കാളിയും മാതാപിതാക്കളും തമ്മിലുള്ള പ്രശ്‌നത്തിൽ ഇടപെടാനാകാതെ വിവാഹിതർ നട്ടം തിരിയും. അവിവാഹിതരായവർ ഇന്ന് നസികസമ്മർദത്തിലാകരുതെന്ന് നിർദ്ദേശിക്കുന്നു.. അവർക്ക് പ്രണയാതുര നിമിഷങ്ങൾ നഷ്ടപ്പെട്ടേയ്ക്കാം. സന്നദ്ധ, ക്ഷേമ സംഘടനകളുടെ വാര്ഷിരക സമ്മേളനങ്ങളിൽ മുഖ്യാതിഥിയാകാൻ രാഷ്ട്രീയക്കാര്ക്ക്ര അവസരം ലഭിക്കും. കഠിന പ്രയ്‌നത്തിന് നന്ദി. കായികതാരങ്ങൾ പുതിയ റെക്കോർഡുകൾ സ്ഥാപിക്കും. കലാപരമായി കഴിവുള്ള ആളുകൾക്ക് ഇന്ന് ഉയർച്ച താഴ്ചകൾ നേരിടേണ്ടിവരാം. ഇത് ആത്മവിശ്വാസത്തെ ബാധിക്കാൻ അനുവദിക്കരുത്. വിജയം കൈവരിക്കുന്നതുവരെ പ്രവൃത്തി തുടരുക. പോസിറ്റീവ് എനർജി ഉള്ള ആളുകൾ ചുറ്റുമുള്ളത് ആരോഗ്യം നിലനിർത്തുന്നതിന് സഹായിക്കും.