മേടം

To advertise here,

(അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം വരെ ജനിച്ചവർക്ക്)

നിങ്ങളുടെ ഔദാര്യവും ഊഷ്മളതയും സന്തോഷകരവും സ്‌നേഹനിർഭരവുമായ നിമിഷങ്ങൾ നിങ്ങൾക്ക് നൽകും. കൂടപ്പിറപ്പുകളെ സ്‌നേഹിക്കാനും അവരെ പരിപാലിക്കാനും കുട്ടികൾ തയ്യാറാകും. കഠിനാധ്വാനത്തിലേർപ്പെടുന്ന ദൃഢനിശ്ചയമുള്ള തൊഴിൽ രഹിതർ അർഹമായ സ്ഥാനങ്ങളിലെത്തപ്പെടും. സ്വതന്ത്രമായ കരിയർ ,സംരംഭം എന്നിവയിലേതെങ്കിലും ആരംഭിക്കുന്നതിനായുള്ള ആദ്യ നടപടികൾ നിയമരംഗത്ത് പ്രവര്ത്തിആക്കുന്നവർ കൈകൊള്ളും. സ്വതന്ത്രമായി പ്രവര്ത്തി്ക്കുന്നതിനുള്ള വഴികൾ അവർ തേടും. അധ്യാപകർ ഇന്ന് സഹപ്രവർത്തകരുടെയും അഡ്മിനിസ്ട്രേറ്റർമാരുടെയും വകുപ്പ് മേധാവികളുടെയും പ്രശംസ നേടും. അവർക്ക് ഒരുപ്രമോഷൻ പോലും ലഭിച്ചേക്കാം. വിനോദവ്യവസായത്തിലുള്ള ആളുകൾ പുതിയ സുഹൃത്തുക്കളെ സൃ്ടിക്കും. ഈ പുതിയ ബന്ധങ്ങൾ അവരുടെ കരിയറുയർത്താൻ സഹായിക്കും.

ഇടവം

(കാർത്തിക അവസാനത്തെ മുക്കാൽ ഭാഗവും രോഹിണിയും മകീര്യത്തിന്റെ ആദ്യപകുതിയും)

സമചിത്തതയോടെ കാര്യങ്ങളെ സമീപിക്കുന്നതോടെ കുടുംബപ്രശ്‌നങ്ങൾക്ക് പരിഹാരം കാണാനാകും. കുടുംബത്തോടൊപ്പം ഒരു ഉല്ലാസയാത്ര പോകാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ അതിന് പറ്റിയ ദിവസം. വ്യാപാരം വിപുലീകരിക്കാൻ ആഗ്രഹിക്കുന്നവർക്ക് അനുകൂല ദിനം. സ്ഥാപനത്തിന് ബ്രാഞ്ചുകൾ ആരംഭിക്കാനുള്ള പ്രാഥമിക നടപടികൾ പൂർത്തീകരിക്കും. റിയൽ എസ്റ്റേറ്റ് ബിസിനസ്സിലുള്ളവർക്ക് ഇന്ന് തിരക്കുള്ള ദിവസം. അനൌപചാരിക സമ്മേളനങ്ങളിൽ സ്വാധീനശക്തിയുള്ളവരോട് സംസാരിക്കാൻ രാഷ്ട്രീയക്കാർക്ക് സാധിക്കും ഈ കൂടിക്കാഴ്ച അങ്ങേയറ്റം നീതിയുക്തമായിരിക്കും സാമ്പത്തികമായി മെച്ചപ്പെടുന്നതോടെ കടങ്ങളിൽ നിന്നും ആശ്വാസം ലഭിക്കും.

മിഥുനം

(മകീര്യത്തിന്റെ അവസാനപകുതിയും തിരുവാതിരയും പുണർതത്തിന്റെ ആദ്യത്തെ മുക്കാൽ ഭാഗവും)

അവിവാഹിതരായവർ മാതാപിതാക്കൾക്കൊപ്പം അവരുടെ ദിവസം ചെലവഴിച്ചേക്കാം.അവർ ഷോപ്പിംഗിന് പോകാം അല്ലെങ്കിൽ കറങ്ങാൻ പോകാം. വിദ്യാർത്ഥികൾ ഇന്ന് അവരുടെ സുഹൃത്തുക്കളിൽ നിന്ന് വേർപെടും. ആത്മവിശ്വാസം നഷ്ടപ്പെടരുതെന്ന് ഉപദേശിക്കുന്നു. രാഷ്ട്രീയക്കാർ അവരുടെ മുൻകാല അനുഭവങ്ങളിൽ നിന്ന് പഠിക്കേണ്ടതുണ്ട്. മികവ് പുലർത്താനുള്ള ആഗ്രഹമാണ് ഇന്നത്തെ പ്രൊഫഷണൽ കളിക്കാരെ നയിക്കുന്നത്. കർശനമായ ഭക്ഷണക്രമവും ജീവിതശൈലിയും ദിവസം മുഴുവൻ ആരോഗ്യമുള്ളവരായിരിക്കാൻ നിങ്ങളെ സഹായിക്കും.

കർക്കടകം

(പുണർതത്തിന്റെ അവസാനത്തെ കാൽഭാഗവും പൂയ്യവും ആയില്യവും)

ഒരു പ്രണയാതുരമായ സായാഹ്നം പ്രണയിതാക്കളെ കാത്തിരിക്കുന്നു. കുട്ടികളുടെ സഹായത്താൽ സ്വസ്ഥമായി വിശ്രമിക്കാനാകും. കുട്ടികളുടെ സാമീപ്യം നിങ്ങളുടെ സമ്മർദ്ദം കുറയ്ക്കും. നിലവിലെ ജോലിയോടൊപ്പം മറ്റ് ഉത്തരവാദിത്തങ്ങളും ഡോക്ടർമാർ ഏറ്റെടുക്കേണ്ടതായി വന്നേക്കാം. ജോലിയിൽ നിന്ന് അകറ്റിനിർത്തുന്ന വിധത്തിൽ അക്കൗണ്ടന്റുമാരുടെ കുടുംബത്തിൽ പ്രശ്‌നങ്ങളുണ്ടാകാം. പ്രശ്‌നങ്ങൾക്ക് പരിഹാരം കാണുന്നതിന് അക്കൗണ്ടന്റുമാർ മുൻഗണന നൽകേണ്ടതുണ്ട്. സിനിമാ വ്യവസായത്തിലുള്ളവർ ഇന്ന് മികച്ച ഓഫറുകളും സമ്പത്തും പ്രശസ്തിയും നേടിയേക്കാം. മികച്ച സാമൂഹ്യ ജീവിതവും അവർ ആസ്വദിക്കും.

ചിങ്ങം

(മകവും പൂരവും ഉത്രത്തിന്റെ ആദ്യത്തെ കാൽ ഭാഗവും)

പ്രയപ്പെട്ടയാൾ നിങ്ങളെ അവഗണിച്ചതായി തോന്നിതുടങ്ങുന്നതോടെ പ്രണയം പിരിമുറുക്കത്തിലേയ്ക്ക് വഴിമാറുന്നു. അപ്രതീക്ഷിത ബിസിനസ്സ് യാത്ര ഷെഡ്യൂളിനെ ശല്യപ്പെടുത്തിയേക്കാം. എന്നാൽ യാത്രകൊണ്ട് ഗുണമുണ്ടാകും. ചെറുകിട വ്യവസായം ആരംഭിക്കുന്നവർക്ക് ബാങ്ക് വായ്പ ലഭ്യമാകാൻ വൈകും. എഞ്ചിനീയർമാർ ഇന്ന് വിവാദങ്ങളിൽ അകപ്പെട്ടേക്കാം. അപരിചിതരുമായിഇടപെടുമ്പോൾ ജാഗ്രത പാലിക്കാൻ നിർദ്ദേശിക്കുന്നു. യുക്തിസഹമായി തീരുമാനങ്ങളെടുക്കുന്നത് ഓഹരി നിക്ഷേപകരെ സഹായിക്കും. ചില ഓഹരികളിൽ നിക്ഷേപം നടത്താൻ പെട്ടെന്ന് തീരുമാനമെടുക്കേണ്ടിവരും. കാലങ്ങളായി വേട്ടയാടുന്ന തല,നടു,പല്ലു വേദനകളിൽ നിന്ന് നിങ്ങൾക്ക് ഇന്ന്‌ ആശ്വാസം ലഭിക്കും.

കന്നി

(ഉത്രത്തിന്റെ അവസാനത്തെ മുക്കാൽ ഭാഗവും അത്തവും ചിത്ര ആദ്യത്തെ പകുതിയും)

ഉദ്യോഗാർത്ഥിയ്ക്ക് അവരുടെ പരിശ്രമത്തിന് തക്ക പ്രതിഫലം ലഭിക്കില്ല. സ്വയം തെളിയിക്കാൻ എഞ്ചിനീയർമാർ ശ്രമിക്കേണ്ടതുണ്ട്. മേലുദ്യോഗസ്ഥർ തെറ്റുകൾ കണ്ടെത്തിയേക്കാം. ഓഹരി ദല്ലാളുകൾക്കും നിക്ഷേപകർക്കും ഭാഗ്യദിനം. അവർ ഇന്ന് തൊട്ടതെല്ലാം പൊന്നാക്കും. ഗുരുതര അസുഖം ബാധിച്ചവരുടെ വേദന ഇന്ന് കുറയുകയും ക്രമേണ അസുഖത്തിന് ശമനമുണ്ടാവുകയും ചെയ്യും.

തുലാം

(ചിത്ര അവസാനത്തെ പകുതിയും ചോതിയും വിശാഖത്തിന്റെ ആദ്യത്തെ മുക്കാൽ ഭാഗവും)

രാശിഫല പ്രകാരം അവിവാഹിതർ തങ്ങളുടെ ഭാവി പങ്കാളിയെ കണ്ടുമുട്ടുകയും തത്ഫലമായി സന്തോഷവാന്മാരും സന്തോഷവതികളുമായി മാറുകയും ചെയ്യും. ചെറിയ അസുഖങ്ങൾ കുട്ടികളെ അസന്തുഷ്ടരും അസ്വസ്ഥരുമാക്കും. പുറത്ത് കളിക്കാനാകാതെ അവർ വീടുകളിൽ തളച്ചിടപ്പെടും. ഡോക്ടർമാർക്കും മറ്റ് മെഡിക്കൽ പ്രൊഫഷണലുകൾക്കും കഠിനാധ്വാനത്തിന്റെ എന്നാൽ സംതൃപ്തിയുടെ ദിനം. ഓഹരി വിപണിയിലുള്ളവർക്ക് വളരെ നല്ല ദിവസം. അവർക്ക് ഇന്ന് സാമ്പത്തിക നേട്ടമുണ്ടാക്കാം. അടുത്ത ബന്ധുക്കളുടെ അനാരോഗ്യം അധ്യാപകരുടെ ദിവസത്തെ ഉത്കണ്ഠ നിറഞ്ഞതാക്കും. പ്രിയപ്പെട്ടവരുടെ സ്‌നേഹവും പരിചരണവും ഗുരുതരാവസ്ഥയിലായ രോഗികളെ ആശ്വസിപ്പിക്കുകയും സന്തോഷിപ്പിക്കുകയും ചെയ്യും.

വൃശ്ചികം

(വിശാഖത്തിന്റെ അവസാനത്തെ കാൽ ഭാഗവും അനിഴവും തൃക്കേട്ടയും)

പ്രണയിതാക്കൾ പരസ്പരം നൽകിയ വാഗ്ദാനങ്ങളെക്കുറിച്ചോർക്കുകയും അത് നിറവേറ്റുകയും ചെയ്യും. അവിവാഹിതരായവർ മാതാപിതാക്കളുമായും കുടുംബത്തിലെ മുതിർന്നവരുമായും സന്തോഷകരമായ ഒരു ദിവസം ചെലവഴിച്ചേക്കാം. ബോട്ടിലോ കപ്പലിലോ ഉല്ലാസയാത്ര നടത്താനുള്ള യോഗം കാണുന്നു. പ്രമുഖരുമായി നടത്തുന്ന കൂടിക്കാഴ്ച ഓഹരി ദല്ലാളുകൾക്കും നിക്ഷേപകർക്കും ഗുണം ചെയ്യും. തങ്ങളുടെ ഉറച്ച നിലപാടുകളുടെ പേരിൽ രാഷ്ട്രീയക്കാർ എതിർപ്പ് നേരിടേണ്ടിവരും. എന്നാൽ സ്വതസിദ്ധമായ കഴിവുകൊണ്ടും രാശിയുടെ സഹായത്താലും അവർ പ്രശ്‌നങ്ങളെ തരണം ചെയ്യും.

ധനു

(മൂലവും പൂരാടവും ഉത്രാടത്തിന്റെ ആദ്യത്തെ കാൽഭാഗവും)

പ്രണയിതാക്കൾക്ക് ഒരുമിച്ചിരിക്കാനും പ്രണയം പങ്കിടാനും അവസരം ലഭിക്കും. ഒരു സായാഹ്ന സവാരിക്കായി ഇവർക്ക് ഒരുമിച്ചുചേരാവുന്നതാണ്. പ്രായമായവർക്ക് നല്ലതും സന്തോഷകരവുമായ ദിവസം. എല്ലാ പ്രായത്തിലുള്ളവരോടും മാതൃകാപരമായും സൗഹാർദ്ദപരമായും പെരുമാറാൻ സാധിക്കുന്നതിനാൽ വയസ്സായവർ ഇന്ന് ആഹ്ലാദഭരിതരായിരിക്കും.അനുഭവപരിചയവും ജീവിതത്തോടുള്ള താൽപ്പര്യവും അവരെ മാതൃകാവ്യക്തികളാക്കും. പഠനത്തിനും മറ്റ് അക്കാദമിക് പ്രോജക്ടുകൾക്കും സമയം ചെലവഴിക്കാൻ പറ്റിയ ദിനം. ഉന്നത വിദ്യാഭ്യാസം നേടാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്ക് ധാരാളം അവസരങ്ങൾ ലഭിക്കും. പ്രഗത്ഭരായ കായികതാരങ്ങൾക്ക് വിജയകരമായ ദിവസം. സ്വയം മതിപ്പുതോന്നുന്ന വിധത്തിലുള്ള പ്രകടനം അവരുടെ ഭാഗത്തുനിന്നുണ്ടാകും. മരുന്നുകൾ കഴിക്കുന്നതിലൂടെ ഇന്ന് പെട്ടെന്ന് രോഗം മാറും.

മകരം

(ഉത്രാടത്തിന്റെ അവസാനത്തെ മുക്കാൽ ഭാഗവും തിരുവോണവും അവിട്ടത്തിന്റെ ആദ്യപകുതിയും)

മാതാപിതാക്കളേയും വീട്ടിലെ മറ്റ് മുതിർന്നവരെയും പതിവ് പരിശോധനകൾക്കായി ഡോക്ടറുടെ അടുത്തേയ്ക്ക് കൊണ്ടുപോകുന്നത് നന്നായിരിക്കും. നക്ഷത്രഫലപ്രകാരം പ്രായമേറിയവർക്ക് നല്ലസമയമല്ല. കുട്ടികൾക്ക് പല കാര്യങ്ങളിലും മാതാപിതാക്കളുടെ പിന്തുണ ആവശ്യമായി വരും. പുതിയ തൊഴിൽ നിങ്ങൾക്ക് പ്രശസ്തിയും അംഗീകാരവും നൽകും. സുഹൃത്തുക്കളുമായോ സഹപാഠികളുമായോ സംസാരിക്കുമ്പോൾ വിദ്യാർത്ഥികൾ ജാഗ്രത പാലിക്കണം.തെറ്റിദ്ധാരണ വരാനുള്ള സാധ്യതയുണ്ട്. സഹാനുഭൂതി നിറഞ്ഞ സ്വഭാവം വിദ്യാർത്ഥികൾ നേരിടേണ്ടിവരുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ അധ്യാപകരെ സഹായിക്കും.

കുംഭം

(അവിട്ടത്തിന്റെ അവസാനപകുതിയും ചതയവും പൂരുട്ടാതി ആദ്യത്തെ മുക്കാൽ ഭാഗവും)

വീട്ടിൽ നടക്കുന്ന ശുഭകരമായ സംഭവങ്ങൾ കുടുംബത്തിനു സമാധാനവും സന്തോഷവും നൽകും. പ്രണയിതാക്കൾ തീവ്രപ്രണയത്തിൽ അകപ്പെടും അവർ തമ്മിലുള്ള ബന്ധം ദൃഢമാകും. കുട്ടികൾ കൈവരിച്ച പുരോഗതിയെക്കുറിച്ച് മാതാപിതാക്കളും അധ്യാപകരും അഭിമാനിക്കും. യാത്ര ഇന്ന് അനുകൂല ഫലങ്ങൾ നൽകും. പ്രത്യേകിച്ചും വിപണനരംഗത്തുള്ളവർക്ക്. അമ്യൂസ്‌മെന്റ് പാർക്കിലേക്കോ അത്തരം സ്ഥലങ്ങളിലേക്കോ നടത്തുന്ന യാത്ര അധ്യാപകരെ വിദ്യാർത്ഥികളുമായി അടുപ്പിക്കും. രാഷ്ട്രീയക്കാർക്ക് ജനപിന്തുണയും കേഡറിലെ അംഗബലവും വർധിപ്പിക്കാൻ സാധിക്കും.

മീനം

(പൂരുട്ടാതിയുടെ അവസാനത്തെ കാൽഭാഗവും ഉത്രട്ടാതിയും രേവതിയും)

ബാധ്യതകളും ഉത്തരവാദിത്തവും നിങ്ങളെ സമ്മർദ്ദത്തിലാഴ്ത്തും. പ്രിയപ്പെട്ടവരോട് നിങ്ങൾ അകൽച്ച കാണിച്ചേക്കാം. ദമ്പതികൾ കുടുംബഷോപ്പിംഗിന് സമയം ചെലവഴിക്കും അവിവാഹിതരായവർ ഇപ്പോൾ സ്വന്തം ക്ഷേമത്തെക്കുറിച്ച് ചിന്തിക്കാൻതുടങ്ങണം. അധിക ചില ഉത്തരവാദിത്തങ്ങൾ അവർഏറ്റെടുക്കണം. ലാഭകരമായ ഒരു ഇടപാട് നടത്താനായി യാത്ര ചെയ്യേണ്ടിവരും. പാർട്ടിയിലെ ആഭ്യന്തര പ്രശ്‌നങ്ങൾക്ക് പരിഹാരം കാണാനായി രാഷ്ട്രീയ പ്രവർത്തകർ മധ്യസ്ഥത വഹിക്കാൻ തയ്യാറാകും. ശാന്തവും ധ്യാനാത്മകവുമായ മാനസികാവസ്ഥയിലായിരിക്കുന്നത് കാരണം ഗുണമുണ്ടാകും.