മേടം
(അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം വരെ ജനിച്ചവർക്ക്)
അവിവാഹിതരായവർ മാതാപിതാക്കൾക്കൊപ്പം അവരുടെ ദിവസം ചെലവഴിച്ചേക്കാം.അവർ ഷോപ്പിംഗിന് പോകാം അല്ലെങ്കിൽ കറങ്ങാൻ പോകാം. പ്രണയിതാക്കൾ ഒരുമിച്ച് ഉല്ലാസ യാത്ര നടത്തും. ഓഹരി ദല്ലാളുകളും നിക്ഷേപകരും ഊഹകച്ചവടത്തിൽ ഏർപ്പെടുന്നത് ഒഴിവാക്കണം. പ്രത്യേകിച്ചും മറ്റുള്ളവരുടെ പണവുമായി വ്യാപാരത്തിലേർപ്പെടുന്നവർ. രാഷ്ട്രീയക്കാർ അവരുടെ മുൻകാല അനുഭവങ്ങളിൽ നിന്ന് പഠിക്കേണ്ടതുണ്ട്. കർശനമായ ഭക്ഷണക്രമവും ജീവിതശൈലിയും ദിവസം മുഴുവൻ ആരോഗ്യമുള്ളവരായിരിക്കാൻ നിങ്ങളെ സഹായിക്കും.
ഇടവം
(കാർത്തിക അവസാനത്തെ മുക്കാൽ ഭാഗവും രോഹിണിയും മകീര്യത്തിന്റെ ആദ്യപകുതിയും)
അവിവാഹിതരായവർക്ക് അപ്രതീക്ഷിത ഉറവിടങ്ങളിൽ നിന്ന് വിവാഹാലോചനകൾലഭിച്ചേക്കാം. കുടുംബ ജീവിതവും ഔദ്യോഗിക ജീവിതവും സുഗമമായി നടക്കുന്നതിനാൽ മെഡിക്കൽപ്രൊഫഷണലുകൾക്ക് ഒരു നല്ല ദിവസം. ഓഹരിദല്ലാളുകളും നിക്ഷേപകരും ഇന്ന് ഊഹകച്ചവടത്തിൽ നിന്നും അകന്നുനിൽക്കണം. പ്രത്യേകിച്ചും മറ്റുള്ളവരുടെ പണമുപയോഗിച്ച് വ്യാപാരം നടത്തുന്നവർ. സംരഭകത്വ സിദ്ധിയുള്ള രാഷ്ട്രീയ പ്രവർത്തകർക്ക് തിളങ്ങാനുള്ള ദിവസം. പ്രവർത്തനമേഖലയിൽ പുതിയ ഉയരങ്ങൾ എത്തിപ്പിടിക്കാനും സ്ഥാനമാനങ്ങൾ നേടാനും അവർക്ക് അവസരമുണ്ടാകും. തങ്ങളുടെ മേഖലയിൽ മികവ് തെളിയിക്കാൻ സഹായിക്കുന്ന വ്യക്തിയെ കായികതാരങ്ങൾ ഇന്ന് കണ്ടെത്തും.
മിഥുനം
(മകീര്യത്തിന്റെ അവസാനപകുതിയും തിരുവാതിരയും പുണർതത്തിന്റെ ആദ്യത്തെ മുക്കാൽ ഭാഗവും)
പ്രണയിതാക്കൾ ഒരുമിച്ചുള്ള ഒരു സായാഹ്നത്തിനായി കൊതിക്കും. കുടുംബാംഗങ്ങളുടെ ഒത്തുചേരൽ പ്രായമുള്ളവർക്ക് സന്തോഷം നൽകും. കുട്ടികളുമായും മറ്റുള്ളവരുമായും ഇടപഴകുന്നതിൽ പ്രായമുള്ളവർ സന്തോഷം കണ്ടെത്തും. പുതിയ ജോലിയിലൂടെ നിങ്ങൾക്ക് പ്രശസ്തിയും അംഗീകാരവും ലഭിക്കും അഭിഭാഷകർ പുതിയ കേസുകൾ ഏറ്റെടുത്തേക്കാം. ഇതിലൂടെ അവർ പണവും അംഗീകാരവും നേടും. സംവാദം, പ്രസംഗം തുടങ്ങിയ പാഠ്യേതര പ്രവർത്തനങ്ങളിൽ താൽപ്പര്യമുള്ള വിദ്യാർത്ഥികൾക്ക് നല്ല ദിവസം. വിവിധ ചടങ്ങുകളിൽ പങ്കെടുക്കുന്നതിനാൽ ചലച്ചിത്ര-സാഹിത്യ വ്യവസായ മേഖലയിലുള്ളവർ തിരക്കിലായിരിക്കും.
കർക്കടകം
(പുണർതത്തിന്റെ അവസാനത്തെ കാൽഭാഗവും പൂയ്യവും ആയില്യവും)
ഉദ്യോഗാർത്ഥിയ്ക്ക് അവരുടെ പരിശ്രമത്തിന് തക്ക പ്രതിഫലം ലഭിക്കില്ല. സ്വയം തെളിയിക്കാൻ എഞ്ചിനീയർമാർ ശ്രമിക്കേണ്ടതുണ്ട്. മേലുദ്യോഗസ്ഥർ തെറ്റുകൾ കണ്ടെത്തിയേക്കാം. ഓഹരി ദല്ലാളുകൾക്കും നിക്ഷേപകർക്കും ഭാഗ്യദിനം. അവർ ഇന്ന് തൊട്ടതെല്ലാം പൊന്നാക്കും. ഗുരുതര അസുഖം ബാധിച്ചവരുടെ വേദന ഇന്ന് കുറയുകയും ക്രമേണ അസുഖത്തിന് ശമനമുണ്ടാവുകയും ചെയ്യും.
ചിങ്ങം
(മകവും പൂരവും ഉത്രത്തിന്റെ ആദ്യത്തെ കാൽ ഭാഗവും)
മാതാപിതാക്കളുടെ അനുമതി ലഭിക്കാത്തതിനാൽ അവിവാഹിതർക്ക് പാർട്ടികളിൽ പങ്കെടുക്കാൻ സാധിക്കില്ല. കുടുംബം, സുഹൃത്തുക്കൾ അല്ലെങ്കിൽ ബന്ധുക്കൾ എന്നിവരുമൊത്തുള്ള ഒരുനല്ല ഡ്രൈവ് ഇന്ന് പ്രവചിക്കപ്പെടുന്നു. മെഡിക്കൽ പ്രൊഫഷണലുകൾ ക്ഷീണിതരാകുമെങ്കിലും തിരക്ക് കൂടുതലായതിനാൽ അവർക്ക് വിശ്രമിക്കാൻ കഴിയില്ല. റിയൽ എസ്റ്റേറ്റ് ആളുകൾക്ക് തിരക്കേറിയ ദിവസം. . ഇന്ന് അവർ ചെയ്യുന്ന എല്ലാ കാര്യങ്ങളിലും അവർ വളരെ വിജയിക്കും. ഒന്നിനു പുറകെ ഒന്നായി ആവശ്യങ്ങൾ കുമിഞ്ഞുകൂടും. ഇതോടെ കൂടുതൽ പണം ചെലവഴിക്കാൻ രാഷ്ട്രീയ നേതാക്കൾ നിർബന്ധിതരാകും. എഴുതിതള്ളിയ കടം തിരിച്ചുകിട്ടും. ചെലവിനൊത്ത വരവുണ്ടാകുന്നതിനാൽ നഷ്ടം സഹിക്കേണ്ടി വരില്ല.
കന്നി
(ഉത്രത്തിന്റെ അവസാനത്തെ മുക്കാൽ ഭാഗവും അത്തവും ചിത്ര ആദ്യത്തെ പകുതിയും)
പരസ്പരമുള്ള കരുതലിൽ പ്രണയിതാക്കൾ സ്വയം മറക്കും. ഭാവിയെ സംബന്ധിച്ച് അവർ തീരുമാനമെടുക്കും. ബോട്ടിലോ കപ്പലിലോ ഉല്ലാസയാത്ര നടത്താനുള്ള യോഗം കാണുന്നു. പ്രമുഖരുമായി നടത്തുന്ന കൂടിക്കാഴ്ച ഓഹരി ദല്ലാളുകൾക്കും നിക്ഷേപകർക്കും ഗുണം ചെയ്യും. തങ്ങളുടെ ഉറച്ച നിലപാടുകളുടെ പേരിൽ രാഷ്ട്രീയക്കാർ എതിർപ്പ് നേരിടേണ്ടിവരും. എന്നാൽ സ്വതസിദ്ധമായ കഴിവുകൊണ്ടും രാശിയുടെ സഹായത്താലും അവർ പ്രശ്‌നങ്ങളെ തരണം ചെയ്യും. നിങ്ങൾ ഇന്ന് പെട്ടെന്നുള്ള ചില സാമ്പത്തിക നേട്ടങ്ങളിലാണ്. ചില ബുദ്ധിമുട്ടുകൾ മറികടക്കാൻ അധിക പണം സഹായിക്കും. ദീർഘകാലമായി അസുഖം ബാധിച്ചവരും കുറച്ചു കാലമായി കിടപ്പിലായവരുമായ രോഗികൾ ഇന്ന് സുഖം പ്രാപിക്കും.
തുലാം
(ചിത്ര അവസാനത്തെ പകുതിയും ചോതിയും വിശാഖത്തിന്റെ ആദ്യത്തെ മുക്കാൽ ഭാഗവും)
പ്രണയിതാക്കൾക്ക് ഒരുമിച്ചിരിക്കാനും പ്രണയം പങ്കിടാനും അവസരം ലഭിക്കും. ഒരു സായാഹ്ന സവാരിക്കായി ഇവർക്ക് ഒരുമിച്ചുചേരാവുന്നതാണ്. വിദേശത്തുകഴിയുന്ന കുട്ടികൾക്ക് നാട്ടിലെത്താനാകാത്ത സ്ഥിതിയുണ്ടാകും. അവരെയോർത്ത് മാതാപിതാക്കൾ ദു:ഖിതരാകും. സാങ്കേതിക പരിജ്ഞാനമുള്ളവർക്ക് പുതിയ കരാറുകളിൽ ഒപ്പിടാം. അല്ലെങ്കിൽ പുതിയ പ്രോജക്ടുകൾ ഏറ്റെടുക്കാം. പഠനത്തിനും മറ്റ് അക്കാദമിക് പ്രോജക്ടുകൾക്കും സമയം ചെലവഴിക്കാൻ പറ്റിയ ദിനം. ഉന്നത വിദ്യാഭ്യാസം നേടാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്ക് ധാരാളം അവസരങ്ങൾ ലഭിക്കും. അധ്യാപകർ ഇന്ന് തുറന്ന മനസ്സ് സൂക്ഷിക്കണം. വിദ്യാർത്ഥികളിൽനിന്നുള്ള അസാധാരണമായ അഭ്യർത്ഥനകൾ കൈകാര്യം ചെയ്യുന്നതിന് അവർ തന്ത്രപരമായി പെരുമാറേണ്ടതുണ്ട്.തീർച്ചയായും അവർക്ക് വിദ്യാർത്ഥികളുടെ ബഹുമാനം പിടിച്ചുപറ്റാൻ സാധിക്കും. പ്രഗത്ഭരായ കായികതാരങ്ങൾക്ക് വിജയകരമായ ദിവസം. സ്വയം മതിപ്പുതോന്നുന്ന വിധത്തിലുള്ള പ്രകടനം അവരുടെ ഭാഗത്തുനിന്നുണ്ടാകും.
വൃശ്ചികം
(വിശാഖത്തിന്റെ അവസാനത്തെ കാൽ ഭാഗവും അനിഴവും തൃക്കേട്ടയും)
പ്രണയിതാക്കൾക്ക് അനുകൂലമല്ലാത്ത സാഹചര്യങ്ങൾ. വൈകാരികതയേക്കാൾ പ്രായോഗികതയ്ക്ക് മുൻതൂക്കം നൽകാൻ അവർ തയ്യാറാകേണ്ടിവരും. അവിവാഹിതർക്ക് പ്രണയഭംഗം സംഭവിക്കാം. കുട്ടികൾക്ക് പല കാര്യങ്ങളിലും മാതാപിതാക്കളുടെ പിന്തുണ ആവശ്യമായി വരും. നിയമരംഗത്തുള്ളവർ ഇന്ന് ഉത്സാഹമുള്ളവരും വിജയികളുമായിരിക്കും. സഹാനുഭൂതി നിറഞ്ഞ സ്വഭാവം വിദ്യാർത്ഥികൾ നേരിടേണ്ടിവരുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ അധ്യാപകരെ സഹായിക്കും. കലാകാരന്മാരുടെ കഴിവുകളിൽ ആകൃഷ്ടരായി നിരവധി പേർ അവരുടെ സുഹൃത്തുക്കളാകും. അവരെയെല്ലാം തങ്ങളുടെ സഹജമായ കഴിവുകൊണ്ട് കലാകാരന്മാർ പ്രീതിപ്പെടുത്തും.
ധനു
(മൂലവും പൂരാടവും ഉത്രാടത്തിന്റെ ആദ്യത്തെ കാൽഭാഗവും)
പ്രണയിതാക്കൾ തീവ്രപ്രണയത്തിൽ അകപ്പെടും അവർ തമ്മിലുള്ള ബന്ധം ദൃഢമാകും. യാത്ര ഇന്ന് അനുകൂല ഫലങ്ങൾ നൽകും. പ്രത്യേകിച്ചും വിപണനരംഗത്തുള്ളവർക്ക്. റിയൽ എസ്റ്റേറ്റ് ഏജന്റുമാർ ഭൂമി ഇടപാട് വിജയകരമായി പൂർത്തിയാക്കും. രാഷ്ട്രീയക്കാർക്ക് ജനപിന്തുണയും കേഡറിലെ അംഗബലവും വർധിപ്പിക്കാൻ സാധിക്കും. നിങ്ങളുടെ പ്ലാനുകൾ പ്രവൃത്തിപഥത്തിലെത്തിക്കാനും നിലവിലുള്ളവ കൂടുതൽ മെച്ചപ്പെടുത്താനുമുള്ള സമയമാണിത്. ഒരു പുതിയ സാമ്പത്തിക തുടക്കം അനിവാര്യം.
മകരം
(ഉത്രാടത്തിന്റെ അവസാനത്തെ മുക്കാൽ ഭാഗവും തിരുവോണവും അവിട്ടത്തിന്റെ ആദ്യപകുതിയും)
ദീർഘകാലമായി പ്രണയത്തിലായ വ്യക്തികൾ ഇന്ന് ഒരുമിച്ചു ജീവിക്കാൻ തീരുമാനിക്കും. അനുമതിയ്ക്കായി അവർ മാതാപിതാക്കളെ സമീപിക്കുകയും ചെയ്യും. ലാഭകരമായ ഒരു ഇടപാട് നടത്താനായി യാത്ര ചെയ്യേണ്ടിവരും. പുതിയ സംരഭം തുടങ്ങുന്നതിന്റെ ഭാഗമായി വ്യവസായികൾ കരാറുകളിൽ ഒപ്പുവയ്ക്കും. വിദ്യാർത്ഥികളുടെ ശ്രദ്ധ പഠനത്തിൽ നിന്നും വ്യതിചലിപ്പിക്കാൻ വിനോദോപാദികൾക്ക് സാധിക്കും. വിദ്യാർത്ഥികൾ തങ്ങൾ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളെക്കുറിച്ചുള്ളഉപദേശത്തിനായി ഇന്ന് അധ്യാപകരെ സമീപിക്കും. അധ്യാപകർക്ക് അവരെ ആശ്വസിപ്പിക്കാനും സഹായിക്കാനും കഴിയും. പാർട്ടിയിലെ ആഭ്യന്തര പ്രശ്‌നങ്ങൾക്ക് പരിഹാരം കാണാനായി രാഷ്ട്രീയ പ്രവർത്തകർ മധ്യസ്ഥത വഹിക്കാൻ തയ്യാറാകും.
കുംഭം
(അവിട്ടത്തിന്റെ അവസാനപകുതിയും ചതയവും പൂരുട്ടാതി ആദ്യത്തെ മുക്കാൽ ഭാഗവും)
വയസ്സായവർ ഇന്ന് എല്ലാപ്രായത്തിലുള്ളവരോടും സൗഹാർദ്ദപരമായി പെരുമാറും. ഇത് അവരെ ആഹ്ലാദഭരിതരാക്കും. കുട്ടികൾ ഇന്ന് ചില ഉപദേശങ്ങളും പ്രോത്സാഹനങ്ങളും തേടുന്നുണ്ടാകാം.ജീവിതത്തോട് ക്രിയാത്മക സമീപനം സ്വീകരിക്കാൻ അവരെ പഠിപ്പിക്കേണ്ടതുണ്ട്. ഓഹരി രംഗത്ത് പ്രവർത്തിക്കുന്നവർക്ക് കുടുംബാഗങ്ങളോട് പ്രത്യേകിച്ചും കുട്ടികളോട് കൂടുതൽ അടുപ്പം തോന്നും. വിദ്യാർത്ഥികളുടെ അനുസരണക്കേട് അധ്യാപകരുടെ ക്ഷമ പരീക്ഷിക്കും. എന്നാൽ അധ്യാപകർ നിയന്ത്രണം നഷ്ടമാകാതെ സൂക്ഷിക്കണം. കഠിന പ്രയ്‌നത്തിന് നന്ദി. കായികതാരങ്ങൾ പുതിയ റെക്കോർഡുകൾ സ്ഥാപിക്കും. പോസിറ്റീവ് എനർജി ഉള്ള ആളുകൾ ചുറ്റുമുള്ളത് ആരോഗ്യം നിലനിർത്തുന്നതിന് സഹായിക്കും.
മീനം
(പൂരുട്ടാതിയുടെ അവസാനത്തെ കാൽഭാഗവും ഉത്രട്ടാതിയും രേവതിയും)
രാശി അനുകൂലമായതിനാൽ നിങ്ങൾ ഇന്ന് കൂടുതൽ റൊമാന്റിക്കാകും. പഠനത്തിലും പാഠ്യേതരവിഷയങ്ങളിലും മികവു പുലർത്തുന്ന മക്കളെക്കുറിച്ചോർത്ത് മാതാപിതാക്കൾ അഭിമാനിക്കും. മക്കൾ പ്രശസ്തരാകും. ജോലി തേടുന്നവർ സ്വാധീനശക്തിയുള്ള വ്യക്തിയെ പരിചയപ്പെടും. അയാളിൽ മതിപ്പുണ്ടാക്കിയാൽ ജോലി കിട്ടാനുള്ള സാധ്യത ഏറും. സ്വതന്ത്രമായ കരിയർ ,സംരംഭം എന്നിവയിലേതെങ്കിലും ആരംഭിക്കുന്നതിനായുള്ള ആദ്യ നടപടികൾ നിയമരംഗത്ത് പ്രവര്ത്തിആക്കുന്നവർ കൈകൊള്ളും. സ്വതന്ത്രമായി പ്രവര്ത്തി്ക്കുന്നതിനുള്ള വഴികൾ അവർ തേടും. വിദ്യാർത്ഥികൾക്ക് വിഷമകരമായ വിഷയങ്ങളിൽ വ്യക്തത ലഭിക്കും. അവർക്ക് കാര്യങ്ങൾ നന്നായി മനസിലാക്കാനും അതുവഴി അവർ പഠിക്കുന്ന കാര്യങ്ങൾ ഓർമ്മിക്കാനും കഴിയും. സാഹിത്യം,സംഗീതം,ചിത്രരചന എന്നീ രംഗത്തുപ്രവർത്തിക്കുന്നവർ തങ്ങളുടെ സൃഷ്ടികളുടെ പേരിൽ ആദരം പിടിച്ചുപറ്റും.
Content Highlights: Comprehensive daily horoscope predictions for all 12 zodiac signs., Insights into career, finance, relationships, and health based on astrological alignments., Actionable guidance for professionals, students, and business owners.
Published: 09 Sept 2026, 09:38 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented