മേടം
(അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം വരെ ജനിച്ചവർക്ക്)
മോശം അവസ്ഥയിലൂടെ കടന്നുപോകുന്ന പ്രിയപ്പെട്ടവളേയോ പ്രിയപ്പെട്ടവനേയോ ആശ്വസിപ്പിക്കാനും തണലാകാനും പ്രണയിതാക്കൾക്ക് കഴിയും. അവിവാഹിതർ ചില വ്യക്തികളിൽ ആകൃഷ്ടരായേക്കാം. എന്നാൽ മിന്നുന്നതെല്ലാം പൊന്നല്ല എന്ന പഴഞ്ചൊല്ല് ഓർക്കുക. പ്രായമുള്ളവരെ മുറികൾ മോടികൂട്ടാനും സാധനങ്ങൾ അടുക്കിവയ്ക്കാനും സഹായിക്കുക. അത് അവരെ സന്തോഷിപ്പിക്കും. കായികതാരങ്ങൾ വലിയ വെല്ലുവിളികൾ തരണം ചെയ്യാനുള്ള ഊർജ്ജസ്വലത കൈവരിക്കും. സാമ്പത്തിക ആസൂത്രണത്തിൽ ഏർപ്പെടുന്നവർക്ക് ഇന്ന് ദുഷ്കരമായ ദിവസമായിരിക്കും. ഊഹകച്ചവടം വിജയിച്ചേക്കാം. നിങ്ങൾ ഇന്ന് ആരോഗ്യത്തിന്റെ നിറവിലായിരിക്കും. അതിനാൽ അസുഖംബാധിക്കുന്നതിനെക്കുറിച്ച് ആലോചിച്ച് വിഷമിക്കേണ്ടതില്ല.
ഇടവം
(കാർത്തിക അവസാനത്തെ മുക്കാൽ ഭാഗവും രോഹിണിയും മകീര്യത്തിന്റെ ആദ്യപകുതിയും)
പ്രണയം നിങ്ങളെ സന്തോഷിപ്പിക്കുമെങ്കിലും, പങ്കാളിയുമൊത്ത് പുറത്തുപോകുന്നത് ചെലവുവർധിപ്പിക്കും. മരുന്നിനേക്കാൾ ശുദ്ധവായു പ്രായമായവർക്ക് ഗുണം ചെയ്യും. മുതിർന്നവരോടും പാവപ്പെട്ടവരോടും സഹാനുഭൂതിയോടെ പെരുമാറുന്ന കുട്ടികൾ വീട്ടിലും സ്ക്കൂളിലും സ്നേഹവും പ്രശംസയും പിടിച്ചുപറ്റും. പുതിയ ജോലിയിലൂടെ നിങ്ങൾക്ക് പ്രശസ്തിയും അംഗീകാരവും ലഭിക്കും നിയമരംഗത്തുള്ളവർ ഇന്ന് ഉത്സാഹമുള്ളവരും വിജയികളുമായിരിക്കും. വിദ്യാർത്ഥികൾക്ക് ഇന്ന് വിദേശത്ത് പഠിക്കാനുള്ള ക്ഷണം ലഭിച്ചേക്കാം.
മിഥുനം
(മകീര്യത്തിന്റെ അവസാനപകുതിയും തിരുവാതിരയും പുണർതത്തിന്റെ ആദ്യത്തെ മുക്കാൽ ഭാഗവും)
ഇന്ന് നിങ്ങൾ പഴയ ബന്ധം പുതുക്കും. പരീക്ഷകളിൽ മികവ് പ്രകടിപ്പിക്കുന്ന കുട്ടികൾ യശസ്സ് വർധിപ്പിക്കും. മാതാപിതാക്കൾ കുട്ടികളുടെ നേട്ടത്തിൽ അഭിമാനം കൊള്ളും. തൊഴിലില്ലാത്തവർ ഒടുവിൽ ചില നല്ല വാർത്തകൾ പ്രതീക്ഷിച്ചേക്കാം. ഇന്നത്തെ പഴയ സുഹൃത്തുക്കളിൽ നിന്നോ ബന്ധുക്കളിൽ നിന്നോ ജോലി ഓഫറുകളോ പുതിയ അവസരങ്ങളോ വരാം. സമൂഹത്തിലുണ്ടാകുന്ന മാറ്റങ്ങൾക്കനുസരിച്ച് പ്രൊഫഷണൽ ജീവിതത്തിൽ മാറ്റം വരുത്തേണ്ട സ്ഥിതിയില്ലെന്ന് നിയമരംഗത്ത് പ്രവർത്തിക്കുന്നവർ തിരിച്ചറിയും. വിദ്യാർത്ഥികൾക്ക് ഇന്ന് ഏകാഗ്രതകുറവും ബുദ്ധിമുട്ടുകളും അനുഭവപ്പെട്ടേക്കാം. അവരുടെ അലസത പ്രോജക്ടുകളെ വൈകിപ്പിക്കും. കായികതാരങ്ങൾക്ക് ഇന്ന് നല്ല ദിവസം.. പങ്കെടുക്കുന്ന എല്ലാ മത്സരങ്ങളിലും അവർ വിജയം കൈവരിക്കും.
കർക്കടകം
(പുണർതത്തിന്റെ അവസാനത്തെ കാൽഭാഗവും പൂയ്യവും ആയില്യവും)
പ്രതിസന്ധിയിലായ ബന്ധത്തിൽ നിന്നും നിങ്ങൾ വിടുതൽ നേടും. സമചിത്തതയോടെ ജീവിതത്തെ നേരിടാൻ കുട്ടികളെ പഠിപ്പിക്കണം. മാതാപിതാക്കളും അധ്യാപകരും ഇക്കാര്യത്തിൽ മുൻകൈയ്യെടുക്കണം ഇന്ന് നിറവേറ്റേണ്ടിയിരുന്ന പുതുസംരഭങ്ങളുടെ പ്രവർത്തനോദ്ഘാടനം തടസ്സപ്പെട്ടേയ്ക്കാം. അത് മാറ്റിവയ്ക്കേണ്ട സ്ഥിതി സംജാതമായേക്കാം. പുതിയ പ്രൊജക്ട് പൂർത്തിയാകുന്നതിലെ അപ്രതീക്ഷിത കാലതാമസം റിയൽ എസ്റ്റേറ്റ് രംഗത്തുള്ളവരെ വലയ്ക്കും. പ്രഗത്ഭരായ കായികതാരങ്ങൾക്ക് വിജയകരമായ ദിവസം. സ്വയം മതിപ്പുതോന്നുന്ന വിധത്തിലുള്ള പ്രകടനം അവരുടെ ഭാഗത്തുനിന്നുണ്ടാകും.
ചിങ്ങം
(മകവും പൂരവും ഉത്രത്തിന്റെ ആദ്യത്തെ കാൽ ഭാഗവും)
അവിവാഹിതരായവർ ഇന്ന് മാനസികസമ്മർദത്തിലാകരുതെന്ന് നിർദ്ദേശിക്കുന്നു.. അവർക്ക് പ്രണയാതുര നിമിഷങ്ങൾ നഷ്ടപ്പെട്ടേയ്ക്കാം. തൊഴിലന്വേഷകർ തങ്ങളുടെ ജീവിതലക്ഷ്യത്തെക്കുറിച്ച് പര്യാലോചിക്കുകയും തദനുസൃതമായി മനോഭാവം മാറ്റുകയും വേണം നിയമരംഗത്ത് പ്രവർത്തിക്കുന്നവർ തർക്കങ്ങൾക്ക് പരിഹാരം കാണും. അവർ കക്ഷികളുടെ മതിപ്പ് പിടിച്ചുപറ്റും. ഇന്ന് പരീക്ഷകളിൽ മികച്ച ഫലം നേടുന്ന കുട്ടികൾക്ക് മാതാപിതാക്കൾ പ്രതിഫലം നൽകും. നിലവിലെ ജോലി, ജോലിസ്ഥലം എന്നിവയിൽ അധ്യാപകർക്ക് മടുപ്പ്തോന്നാം. മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നുള്ള ഓഫറുകൾ സ്വീകരിക്കാൻ അവർ തയ്യാറാകും.
കന്നി
(ഉത്രത്തിന്റെ അവസാനത്തെ മുക്കാൽ ഭാഗവും അത്തവും ചിത്ര ആദ്യത്തെ പകുതിയും)
വ്യത്യസ്ത സംസ്കാരത്തിൽ നിന്നും പശ്ചാത്തലത്തിൽ നിന്നും വരുന്ന ഒരാളിൽ അവിവാഹിതർക്ക് താൽപര്യം തോന്നാം. എന്നാൽ വിവാഹലോചന നന്നായി ആലോചിച്ചിട്ടുവേണം. കുടുംബം, സുഹൃത്തുക്കൾ അല്ലെങ്കിൽ ബന്ധുക്കൾ എന്നിവരുമൊത്തുള്ള ഒരുനല്ല ഡ്രൈവ് ഇന്ന് പ്രവചിക്കപ്പെടുന്നു. അടുത്തുതന്നെ ഭാഗ്യം കനിയുമെന്നതിനാൽ നിരാശരാകേണ്ടതില്ല. സാങ്കേതിക മേഖലയിലുള്ളവർ ഷെഡ്യൂൾ പിൻപറ്റാൻ ബുദ്ധിമുട്ടും. അക്കൗണ്ടന്റുമാരുടെ അശ്രദ്ധ കാരണം കണക്കുകളിൽ പിശകുണ്ടാകുകയും അത് അവരുടെ പ്രതിച്ഛായയ്ക്ക് കോട്ടം വരുത്തുകയും ചെയ്യും. വരുമാനം കുറഞ്ഞുവെങ്കിലും, നിങ്ങളുടെ സാമ്പത്തിക പ്രതിബദ്ധതനിലനിർത്താൻ സഹായിക്കുന്ന പണം നിങ്ങൾക്ക് ലഭ്യമാകും.
തുലാം
(ചിത്ര അവസാനത്തെ പകുതിയും ചോതിയും വിശാഖത്തിന്റെ ആദ്യത്തെ മുക്കാൽ ഭാഗവും)
ഈ അവധിക്കാലത്ത് പ്രണയിതാക്കൾ ഒരുമിച്ച് യാത്രപോകും. കുട്ടികളുടെ അനാരോഗ്യം, അധിക ചെലവ് എന്നിവയാൽ മാതാപിതാക്കൾ ആശങ്കയിലാകും. പുതിയ തൊഴിൽ നിങ്ങൾക്ക് പ്രശസ്തിയും അംഗീകാരവും നൽകും. സഹജമായ അവബോധത്തിന്റെ പിൻബലത്തിൽ ശരിയായ തീരുമാനമെടുക്കാൻ നിയമരംഗത്ത് പ്രവർത്തിക്കുന്നവർക്ക് സാധിക്കും. ഇതോടെ അവർ സഹപ്രവർത്തരുടേയും ഉയർന്ന സ്ഥാനത്തിരിക്കുന്നവരുടേയും പ്രശംസയ്ക്ക് പാത്രമാകും. പരീക്ഷയ്ക്ക് പഠിക്കാനാരംഭിക്കുന്ന വിദ്യാർത്ഥികൾ കാര്യക്ഷമമായി ആസൂത്രണം ചെയ്യപ്പെട്ട ഷെഡ്യൂൾ കർശനമായി പിന്തുടരും.അവർ ഗൗരവപൂർവ്വം സിലബസിനെ സമീപിക്കും. വിദ്യാർത്ഥികൾക്ക് പരിക്കേൽക്കാൻ സാധ്യതയുള്ളതിനാൽ പഠനയാത്രയിൽ വിദ്യാർത്ഥികളെ അനുഗമിക്കുന്ന അധ്യാപകർ ജാഗരൂകരാകണം. സന്നിഗ്ദ്ധാവസ്ഥകൾ അഭിമുഖീകരിക്കാൻ അധ്യാപകർ തയ്യാറാകണം.
വൃശ്ചികം
(വിശാഖത്തിന്റെ അവസാനത്തെ കാൽ ഭാഗവും അനിഴവും തൃക്കേട്ടയും)
വീട്ടിൽ സമാധാന അന്തരീക്ഷം സൃഷ്ടിക്കാൻ ദമ്പതികൾ ക്ഷമാശീലമുള്ളവരായി മാറേണ്ടതുണ്ട്. കല, സാഹിത്യം എന്നീ മേഖലകളിലെ കുട്ടികളുടെ കഴിവുകൾ കണ്ടെത്തി അത് വളർത്താൻ മാതാപിതാക്കൾ ശ്രദ്ധിക്കണം. ബിസിനസുകാർക്ക് നല്ല ദിവസം. എന്നാൽ തിരിച്ചടികൾക്കുള്ള സാധ്യതയുമുണ്ട്. റിയൽ എസ്റ്റേറ്റ് ബിസിനസ്സിലുള്ളവർ എല്ലാ പ്രതിബന്ധങ്ങളെയും മറികടന്ന് ഷെഡ്യൂൾ ചെയ്ത പ്രകാരം അവരുടെ ജോലികളുമായി മുന്നോട്ട് പോകും. സ്ഥാപനങ്ങൾ നടത്തുന്ന പ്രോഗ്രാമുകൾ കാരണം അധ്യാപകർ ഇന്ന് തിരക്കിലാകും. അവർ പിരിമുറുക്കത്തിൽ നിന്ന് മോചനം നേടുകയും ഊർജ്ജസ്വലരാവുകയും ചെയ്യും.
ധനു
(മൂലവും പൂരാടവും ഉത്രാടത്തിന്റെ ആദ്യത്തെ കാൽഭാഗവും)
തനിക്കു ചേർന്ന ഒരാളെ കണ്ടെത്തിയാൽ അവിവാഹിതർ ഉടൻ പ്രണയാഭ്യർത്ഥന നടത്തണം. വൈകിയാൽ അവരെ നിങ്ങൾക്ക് നഷ്ടപ്പെടാം. ഒന്നു പുറത്തുപോകുന്നത് ഉന്മേഷം വീണ്ടെടുക്കാൻ നിങ്ങളെ സഹായിക്കും. മെഡിക്കൽ പ്രൊഫഷണലുകൾക്ക് സ്ഥാനകയറ്റത്തിനും സ്ഥാനമാറ്റത്തിനും അപേക്ഷ നൽകാൻ ഉചതിമായ ദിനം. പ്രമുഖരുമായി നടത്തുന്ന കൂടിക്കാഴ്ച ഓഹരി ദല്ലാളുകൾക്കും നിക്ഷേപകർക്കും ഗുണം ചെയ്യും. തങ്ങളുടെ ഉറച്ച നിലപാടുകളുടെ പേരിൽ രാഷ്ട്രീയക്കാർ എതിർപ്പ് നേരിടേണ്ടിവരും. എന്നാൽ സ്വതസിദ്ധമായ കഴിവുകൊണ്ടും രാശിയുടെ സഹായത്താലും അവർ പ്രശ്നങ്ങളെ തരണം ചെയ്യും. ഗുരുതര അസുഖം ബാധിച്ചവരുടെ വേദന ഇന്ന് കുറയുകയും ക്രമേണ അസുഖത്തിന് ശമനമുണ്ടാവുകയും ചെയ്യും.
മകരം
(ഉത്രാടത്തിന്റെ അവസാനത്തെ മുക്കാൽ ഭാഗവും തിരുവോണവും അവിട്ടത്തിന്റെ ആദ്യപകുതിയും)
അവിവാഹിതരായവർ ഇന്ന് താൽപ്പര്യമുണർത്തുന്ന വ്യക്തിയെ കണ്ടെത്താം. എന്നാൽ അനാവശ്യ നിഗമനങ്ങളിലേയ്ക്കും തീരുമാനങ്ങളിലേയ്ക്കും കടക്കാതിരിക്കുന്നതാണ് ഉചിതം. പ്രായമേറിയവരെ ബാധിക്കുന്ന അപ്രതീക്ഷിത അസുഖം കാരണം വൈകീട്ടു കുടുംബത്തോടൊപ്പം കാറ്റുകൊള്ളാനിറങ്ങുന്ന പതിവ് മുടങ്ങും. വിദ്യാർത്ഥികൾ ഇന്ന് അവരുടെ സുഹൃത്തുക്കളിൽ നിന്ന് വേർപെടും. ആത്മവിശ്വാസം നഷ്ടപ്പെടരുതെന്ന് ഉപദേശിക്കുന്നു. മുതിർന്ന നേതാക്കളുടെ സഹായത്തോടെ രാഷ്ട്രീയക്കാർ പാർട്ടി ടിക്കറ്റ് ഉറപ്പാക്കും. തിരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള തയ്യാറെടുപ്പുകൾ ആരംഭിക്കും. കലാകാരന്മാർക്ക് ഇന്നത്തെ ദിനം ഉത്സാഹമില്ലാത്തതും വിരസവുമായിരിക്കും. ചിന്തകൾ അകന്നുപോകുന്നതിനാൽ സർഗാത്മകയ്ക്ക് ഊനം തട്ടിയതായി അവർക്ക് തോന്നും.
കുംഭം
(അവിട്ടത്തിന്റെ അവസാനപകുതിയും ചതയവും പൂരുട്ടാതി ആദ്യത്തെ മുക്കാൽ ഭാഗവും)
കുടുംബത്തിലെ മുതിർന്നയാളുടെ ആരോഗ്യകാര്യത്തിൽ അടിയന്തര ശ്രദ്ധ ചെലുത്തേണ്ടിവരും. കുട്ടികളുടെ പിന്തുണയിൽ വീട്ടിലെ കാര്യങ്ങൾ നന്നായി നടക്കും. വൈകീട്ട് നടക്കുന്ന ആഘോഷരാവ് തമാശകളാലും വിനോദങ്ങളാലും ആസ്വാദ്യകരമായ അനുഭവമാകും. ഏതങ്കിലും പ്രമുഖ സ്ഥാപനത്തിന്റെ നിയമോപദേഷ്ടക സ്ഥാനം അഭിഭാഷകർ അലങ്കരിക്കും. അതിലൂടെ പണവും പ്രശസ്തിയും അവർ സ്വന്തമാക്കും. ഓഹരി ഊഹകച്ചവടത്തിൽ നിന്നും വിട്ടുനിൽക്കാൻ നിക്ഷേപകരോട് നിർദ്ദേശിക്കുന്നു. പ്രത്യേകിച്ചും മററുള്ളവരുടെ പണവുമായി ട്രേഡിംഗ് നടത്തുന്നവർ. അവസാന പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്ക് പാഠ്യഭാഗങ്ങളുടെ അളവിൽ മടുപ്പ് അനുഭവപ്പെടും. സഹാനുഭൂതി നിറഞ്ഞ സ്വഭാവം വിദ്യാർത്ഥികൾ നേരിടേണ്ടിവരുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ അധ്യാപകരെ സഹായിക്കും.
മീനം
(പൂരുട്ടാതിയുടെ അവസാനത്തെ കാൽഭാഗവും ഉത്രട്ടാതിയും രേവതിയും)
പ്രണയിതാക്കളെ കുടുംബത്തിൽ പരിചയപ്പെടുത്താൻ പറ്റിയ ദിനം. വിവാഹപദ്ധതികൾ വിജയം കാണും. ആസ്വാദ്യകരമായി സമയം ചെലവഴിക്കാൻ കഴിയുന്ന സ്ഥലങ്ങൾ കണ്ടെത്തി അവിടേയ്ക്ക് ഉല്ലാസയാത്ര പോകുന്നത് ഗുണം ചെയ്യും. ഇതുവരെ മികച്ച ഫലം നേടിയ വിദ്യാർത്ഥികൾ പൊതു പരീക്ഷകളിൽ സമാന പ്രകടനം കാഴ്ചവയ്ക്കില്ല. രാഷ്ട്രീയക്കാർക്ക് ജനപിന്തുണയും കേഡറിലെ അംഗബലവും വർധിപ്പിക്കാൻ സാധിക്കും. ഗതകാല സ്മരണകളിൽ ജീവിക്കുന്ന കലാകാരന്മാർ പുതിയ ജീവിതസാഹചര്യങ്ങളുമായി ഇണങ്ങാൻ കഴിയാതെ ബുദ്ധിമുട്ടിലാകും. വരുമാന സാധ്യതകൾ തുറക്കപ്പെടുന്നതിനാൽ പ്രതീക്ഷ നൽകുന്ന ദിനം.
Content Highlights: Comprehensive daily horoscope predictions for all 12 zodiac signs., Insights into career growth, financial planning, and business ventures., Guidance on relationships, family life, health, and student academics.
Published: 29 Aug 2026, 09:55 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented