മേടം
(അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം വരെ ജനിച്ചവർക്ക്)
ജോലി തിരക്ക് പരസ്പരം കാണുന്നതിൽ നിന്നും പ്രണയിതാക്കളെ തടഞ്ഞേക്കാം. വിവാഹനിശ്ചയം കഴിഞ്ഞവർ വിവാഹത്തിനുള്ള തയ്യാറെടുപ്പുകൾ നടത്തും. പഠനത്തിനായി അകന്നു കഴിയുന്ന കുട്ടികൾ അപ്രതീക്ഷിതമായി വീട്ടിലെത്താം. അവരുടെ മടങ്ങിവരവിൽ കുടുംബാംഗങ്ങൾ ആഹ്ലാദഭരിതരാക്കും. കഠിനാധ്വാനത്തിലേർപ്പെടുന്ന ദൃഢനിശ്ചയമുള്ള തൊഴിൽരഹിതർ അർഹമായ സ്ഥാനങ്ങളിലെത്തപ്പെടും. പരീക്ഷകൾക്കും മറ്റ് പ്രവർത്തനങ്ങൾക്കുമായി വിദ്യാർത്ഥികളെ പരിശീലിപ്പിക്കുന്ന അധ്യാപകർ അവരുടെ ശ്രമങ്ങളെ അഭിനന്ദിക്കും. സാമ്പത്തികമായി ഒരു നല്ല ദിവസമല്ല. വർദ്ധിച്ച ചെലവ് ഉണ്ടാകുന്നത് ആശങ്കാജനകമാണ്.
ഇടവം
(കാർത്തിക അവസാനത്തെ മുക്കാൽ ഭാഗവും രോഹിണിയും മകീര്യത്തിന്റെ ആദ്യപകുതിയും)
വീട്ടിലെ അറ്റകുറ്റപണികൾ നിങ്ങളെ തിരക്കുള്ളവരാക്കും. ശാരീരിക അധ്വാനത്തിലും ഏർപ്പെടേണ്ടതായി വരും. ഉന്നത വിദ്യാഭ്യാസത്തിനൊരുങ്ങുന്ന കുട്ടികൾ നിങ്ങളുടെ ഉപദേശവും സഹായവും തേടും. അവരുടെ നേട്ടത്തിൽ നിങ്ങൾ സന്തോഷവാനും അഭിമാനിയുമാകും. തൊഴിൽ രഹിതർ ഉപദേശം നേടാനോ ആവശ്യമെങ്കിൽ സഹായം തേടാനോ മടിക്കേണ്ടതില്ല. പുതിയ സംരംഭങ്ങളിൽ നിന്ന് ബിസിനസുകാർക്ക് സാമ്പത്തികനേട്ടമുണ്ടാകും. അഭിഭാഷകർ കേസുകൾ വിജയിക്കുകയും ഫീസിനു പുറമെ വിലകൂടിയ ഉപഹാരങ്ങൾ സമ്മാനമായി അവർക്ക് ലഭിക്കുകയും ചെയ്യും. അധ്യാപകർക്ക് അവരുടെ നിലവിലുള്ള ജോലിയോടൊപ്പം പുതിയ ചുമതലകളും ലഭിക്കും.
മിഥുനം
(മകീര്യത്തിന്റെ അവസാനപകുതിയും തിരുവാതിരയും പുണർതത്തിന്റെ ആദ്യത്തെ മുക്കാൽ ഭാഗവും)
മാതാപിതാക്കൾ അല്ലെങ്കിൽ ബന്ധുക്കൾ വിവാഹത്തിന് അർഹരായവർക്ക് അനുയോജ്യമായ വിവാഹ നിർദ്ദേശങ്ങൾ കൊണ്ടുവന്നേക്കാം. ഒരു കൂട്ടം പര്യവേക്ഷകർ അവരുടെ യാത്രയിൽ ചേരാൻ നിങ്ങളെ ക്ഷണിച്ചേക്കാം. ഇത് ഒരു സ്വപ്ന സാക്ഷാത്കാരമായിരിക്കും. യാത്രയിലൂടെ അറിവ് നേടാൻ നിങ്ങൾ എപ്പോഴും ആഗ്രഹിക്കുന്നു. ബിസിനസുകാർക്കും വ്യവസായികൾക്കും ദീർഘകാല സ്വത്ത് നിക്ഷേപം നടത്താൻ ഇന്ന് അവസരം ലഭിച്ചേക്കാം. സാങ്കേതിക വിഷയങ്ങളോ വൈദ്യമോ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് ബുദ്ധിമുട്ടുള്ള ദിനം. പഠനത്തിനായി അവർ സമാധാന അന്തരീക്ഷം തേടും. സംരഭകത്വ സിദ്ധിയുള്ള രാഷ്ട്രീയക്കാർ പ്രാമൂഖ്യത്തിലേയ്ക്ക് ഉയരും. കരിയർ മുന്നോട്ടുകൊണ്ടുപോകാനും പാർട്ടിയിൽ ഉയർന്ന സ്ഥാനം നേടാനും അവർക്ക് സാധിക്കും. കർശനമായ നിയന്ത്രണം സാമ്പത്തിക സ്ഥിരത നിലനിർത്താൻ സഹായിക്കും.
കർക്കടകം
(പുണർതത്തിന്റെ അവസാനത്തെ കാൽഭാഗവും പൂയ്യവും ആയില്യവും)
പഠനത്തിലും പാഠ്യേതര വിഷയങ്ങളിലും മികവ് പ്രകടിപ്പിക്കുന്ന കുട്ടികൾ അധ്യാപകരുടേയും സഹപാഠികളുടെയും പ്രശംസ പിടിച്ചുപറ്റും. കുടുംബത്തോടൊപ്പം ഒരു ഉല്ലാസയാത്ര പോകാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ അതിന് പറ്റിയ ദിവസം. നിലവിലെ ജോലിയോടൊപ്പം മറ്റ് ഉത്തരവാദിത്തങ്ങളും ഡോക്ടർമാർ ഏറ്റെടുക്കേണ്ടതായി വന്നേക്കാം. സാങ്കേതിക വിദഗ്ദ്ധർ തീരുമാനമെടുക്കാൻ ബുദ്ധിമുട്ടുകയും അതുകാരണം പ്രതികൂല ഫലം സ്വീകരിക്കാൻ നിർബന്ധിതരാവുകയും ചെയ്യും. അക്കൗണ്ടന്റുമാർക്ക് ഇന്ന് ജോലിഭാരം തോന്നും. ജോലിയിൽ മാറ്റം വരുത്താൻ ആഗ്രഹിക്കുന്ന അധ്യാപകർ ഇന്ന് അതിനായി സജീവമായി പ്രവർത്തിക്കാൻ തുടങ്ങും.
ചിങ്ങം
(മകവും പൂരവും ഉത്രത്തിന്റെ ആദ്യത്തെ കാൽ ഭാഗവും)
നേരിട്ട് സംസാരിക്കുന്നത് ബുദ്ധിമുട്ടായി തോന്നുന്നതിനാൽ പ്രണയിതാക്കൾക്ക് മോശം ദിവസം. കാര്യങ്ങളുടെ വിശദാംശങ്ങളിലേയ്ക്ക് കടക്കുന്നത് പ്രശ്നം കൂടുതൽ വഷളാക്കും. വിദേശത്തുകഴിയുന്ന കുട്ടികൾക്ക് നാട്ടിലെത്താനാകാത്ത സ്ഥിതിയുണ്ടാകും. അവരെയോർത്ത് മാതാപിതാക്കൾ ദുഃഖിതരാകും. പ്രണയിതാക്കൾ ഒരുമിച്ച് ഉല്ലാസ യാത്ര നടത്തും. റിയൽ എസ്റ്റേറ്റ് ബിസിനസിൽ ഏർപ്പെടുന്നവർക്ക് പ്രോത്സാഹനം ലഭിക്കും. സാമ്പത്തിക നില മെച്ചപ്പെടുന്നതോടെ വായ്പ തിരിച്ചടവ് പുനരാരംഭിക്കും.
കന്നി
(ഉത്രത്തിന്റെ അവസാനത്തെ മുക്കാൽ ഭാഗവും അത്തവും ചിത്ര ആദ്യത്തെ പകുതിയും)
തൊഴിൽ അഭിമുഖത്തിൽ പങ്കെടുക്കുന്നവർക്ക് വിജയം കൈവരിക്കാനാകില്ല. സാങ്കേതികവിദഗ്ധർ ഇന്ന് അസ്വസ്ഥരായിരിക്കും. യന്ത്രങ്ങളുടെ നേർക്കു വിരൽചൂണ്ടാൻ പോലും അവർ തയ്യാറാകും. ഓഹരി രംഗത്ത് പ്രവർത്തിക്കുന്നവർക്ക് കുടുംബാഗങ്ങളോട് പ്രത്യേകിച്ചും കുട്ടികളോട് കൂടുതൽ അടുപ്പം തോന്നും. ഇന്ന് ആരോഗ്യത്തെക്കുറിച്ച് ആലോചിച്ച് വിഷമിക്കേണ്ടതില്ല. എല്ലാംകൊണ്ടും മികച്ച ദിനമായിരിക്കും.
തുലാം
(ചിത്ര അവസാനത്തെ പകുതിയും ചോതിയും വിശാഖത്തിന്റെ ആദ്യത്തെ മുക്കാൽ ഭാഗവും)
അപായ സാധ്യതയുള്ളതിനാൽ കുട്ടികൾ കരുതലോടെ വേണം ട്രക്കിംഗിലും ബോട്ടിംഗിലും ഏർപ്പെടാൻ. മുതിർന്നവർ കുട്ടികളെ പ്രത്യേകം ശ്രദ്ധിക്കണം. അപ്രതീക്ഷിത ബിസിനസ്സ് യാത്ര ഷെഡ്യൂളിനെ ശല്യപ്പെടുത്തിയേക്കാം. എന്നാൽ യാത്രകൊണ്ട് ഗുണമുണ്ടാകും. അസാധാരണ ബിസിനസ് നിർദ്ദേശങ്ങളെ അവഗണിക്കരുത്. തുടക്കത്തിൽ ഉത്കണ്ഠയുണ്ടാക്കുമെങ്കിലും ഭാവിയിൽ ലാഭം കൊയ്യുന്ന ബിസിനസായി അത് മാറാം. സ്വന്തമായി ഒരു വീട് പണിയാൻ ആഗ്രഹിക്കുന്നവർക്ക് അനുകൂലമായ ദിവസം. വിദ്യാർത്ഥികളുടെ അനുസരണക്കേട് അധ്യാപകരുടെ ക്ഷമ പരീക്ഷിക്കും. എന്നാൽ അധ്യാപകർ നിയന്ത്രണം നഷ്ടമാകാതെ സൂക്ഷിക്കണം. ദിവസത്തിന്റെ ആദ്യ പകുതിയിൽ ഉണ്ടാകാനിടയുള്ള സാമ്പത്തിക പ്രശ്നങ്ങൾ പിന്നീട് പരിഹരിക്കപ്പെടും.
വൃശ്ചികം
(വിശാഖത്തിന്റെ അവസാനത്തെ കാൽ ഭാഗവും അനിഴവും തൃക്കേട്ടയും)
അവിവാഹിതരായവർ താൽപ്പര്യമുണർത്തുന്ന ഒരാളെ കണ്ടുമുട്ടും. എന്നാൽ വിവാഹാലോചന തുടങ്ങുന്നതിന് മുൻപ് അവരുടെ മനസ്സിലെന്താണെന്നുകൂടി അറിഞ്ഞിരിക്കണം. അക്കൗണ്ടന്റുമാർക്ക് ഭാഗ്യദിനം. അവരുടെ പ്രശസ്തി വർധിക്കും. ഓഹരി ദല്ലാളുകളും നിക്ഷേപകരും ഇന്ന് ഊഹകച്ചവടത്തിൽ നിന്നും അകന്നുനിൽക്കണം. പ്രത്യേകിച്ചും മറ്റുള്ളവരുടെ പണമുപയോഗിച്ച് വ്യാപാരം നടത്തുന്നവർ. സംരഭകത്വ സിദ്ധിയുള്ള രാഷ്ട്രീയ പ്രവർത്തകർക്ക് തിളങ്ങാനുള്ള ദിവസം. പ്രവർത്തനമേഖലയിൽ പുതിയ ഉയരങ്ങൾ എത്തിപ്പിടിക്കാനും സ്ഥാനമാനങ്ങൾ നേടാനും അവർക്ക് അവസരമുണ്ടാകും.
ധനു
(മൂലവും പൂരാടവും ഉത്രാടത്തിന്റെ ആദ്യത്തെ കാൽഭാഗവും)
നിങ്ങളുടെ ഔദാര്യവും ഊഷ്മളതയും സന്തോഷകരവും സ്നേഹനിർഭരവുമായ നിമിഷങ്ങൾ നിങ്ങൾക്ക് നൽകും. മുതിർന്നവർക്ക് ആത്മീയമായ രോഗശാന്തി പരിശീലനത്തിന് വിധേയരാകാൻ പറ്റിയ ദിനം. തൊഴിൽ ശുപാർശയ്ക്കായി സ്വാധീനശക്തിയുള്ള ആളുകളെ സമീപിക്കാൻ ഇന്നത്തെ ദിവസം അനുയോജ്യമാണ്.ആളുകളിൽ നിന്ന് സഹായംതേടാനുള്ള നല്ല ദിവസം. എഞ്ചിനീയർമാർക്കും സാങ്കേതികമായി യോഗ്യതയുള്ളവർക്കും ഉയർന്നസ്ഥാനത്ത് പുതിയ അവസരങ്ങൾ പ്രതീക്ഷിക്കാം. സ്വതന്ത്രമായ കരിയർ, സംരംഭം എന്നിവയിലേതെങ്കിലും ആരംഭിക്കുന്നതിനായുള്ള ആദ്യ നടപടികൾ നിയമരംഗത്ത് പ്രവർത്തിക്കുന്നവർ കൈകൊള്ളും. സ്വതന്ത്രമായി പ്രവർക്കിക്കുന്നതിനുള്ള വഴികൾ അവർ തേടും. വിദ്യാർത്ഥികൾക്ക് അക്കാദമിക് മേഖലയിലേക്ക് മടങ്ങാനും അവരുടെചക്രവാളങ്ങൾ വിശാലമാക്കാനും കഴിയും. മികച്ച അവസരങ്ങൾ അവരുടെ വഴിയിൽ വരും.
മകരം
(ഉത്രാടത്തിന്റെ അവസാനത്തെ മുക്കാൽ ഭാഗവും തിരുവോണവും അവിട്ടത്തിന്റെ ആദ്യപകുതിയും)
ഈ അവധിക്കാലത്ത് പ്രണയിതാക്കൾ ഒരുമിച്ച് യാത്രപോകും. വീട്ടിലെ പ്രായമേറിയവരെ ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടി വന്നേക്കാം. നക്ഷത്രഫലപ്രകാരം മുതിർന്നവരുടെ ആരോഗ്യം വഷളാവാനുള്ള സാധ്യത കാണുന്നു. പുതിയ തൊഴിൽ നിങ്ങൾക്ക് പ്രശസ്തിയും അംഗീകാരവും നൽകും. യുക്തിസഹമായി കാര്യങ്ങളെ കാണാൻ കഴിയുന്നില്ല എന്ന തോന്നൽ വിദ്യാർത്ഥികളെ വിഷമത്തിലാക്കും. കഠിനാധ്വാനം ചെയ്യുന്നതിനാൽ അവർക്ക് വിശ്രമം ആവശ്യമാണ്. വിനോദവ്യവസായത്തിലുള്ളവർ ശത്രുക്കളുടെ ദ്രോഹത്തിന് വിധേയമായേക്കാം.
കുംഭം
(അവിട്ടത്തിന്റെ അവസാനപകുതിയും ചതയവും പൂരുട്ടാതി ആദ്യത്തെ മുക്കാൽ ഭാഗവും)
വ്യാപാര പങ്കാളികളുമായി റിയൽ എസ്റ്റേറ്റ് ഏജന്റുമാർക്ക് തർക്കങ്ങളിൽ ഏർപ്പെടേണ്ടി വന്നേക്കാം. പ്രശ്നങ്ങൾ വഷളാകാതെ നോക്കണം. പുനരവലോകനത്തിനായി വിദ്യാർത്ഥികൾ കൂടുതൽ സമയം ചെലവഴിക്കണം. പ്രത്യേകിച്ചും പഠനസമയത്ത് ഏകാഗ്രത നഷ്ടപ്പെടുന്നവർ. കഠിന പ്രയ്നത്തിന് നന്ദി. കായികതാരങ്ങൾ പുതിയ റെക്കോർഡുകൾ സ്ഥാപിക്കും. കാലാകാരന്മാരുടെ സൃഷ്ടിയെക്കുറിച്ച് നിരൂപകർ മോശം അഭിപ്രായം രേഖപ്പെടുത്തിയേക്കാം. എന്നാൽ അത് കലാകാരന്മാർ ഗൗനിക്കേണ്ടതില്ല. കാലങ്ങളായി വേട്ടയാടുന്ന തല,നടു,പല്ലു വേദനകളിൽ നിന്ന് നിങ്ങൾക്ക് ഇന്ന് ആശ്വാസം ലഭിക്കും.
മീനം
(പൂരുട്ടാതിയുടെ അവസാനത്തെ കാൽഭാഗവും ഉത്രട്ടാതിയും രേവതിയും)
വിവാഹിതരായവർക്ക് ഇന്ന് ചെറിയ ഗാർഹിക പ്രശ്നങ്ങൾ ഉണ്ടാകാം. അവരുടെ കോപം നിയന്ത്രിക്കാൻ നിർദ്ദേശിക്കുന്നു. അവിവാഹിതരായവർക്ക് ഇന്ന് ജോലിയിൽ നിന്ന് അമിതഭാരം ഉണ്ടായേക്കാം. ഉദ്യോഗസ്ഥരുമായി ഇടപെടുമ്പോൾ ക്ഷമയോടെയിരിക്കാൻ നിർദ്ദേശിക്കുന്നു. തങ്ങളുടെ ഉറച്ച നിലപാടുകളുടെ പേരിൽ രാഷ്ട്രീയക്കാർ എതിർപ്പ് നേരിടേണ്ടിവരും. എന്നാൽ സ്വതസിദ്ധമായ കഴിവുകൊണ്ടും രാശിയുടെ സഹായത്താലും അവർ പ്രശ്നങ്ങളെ തരണം ചെയ്യും. വിവാദങ്ങളിൽ നിന്നും കായികതാരങ്ങൾ വിടുതൽ നേടും. ഗുരുതര അസുഖം ബാധിച്ചവരുടെ വേദന ഇന്ന് കുറയുകയും ക്രമേണ അസുഖത്തിന് ശമനമുണ്ടാവുകയും ചെയ്യും.
Content Highlights: Comprehensive daily astrological predictions for all twelve zodiac signs on August 26, 2026., Insights into career growth, financial outlook, relationships, and student performance., Tailored guidance for business professionals, politicians, artists, and job seekers.
Published: 26 Aug 2026, 10:26 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented