
കോഴിക്കോട്: അന്താരാഷ്ട്ര വനിതാദിനത്തിൽ #SheAhead എന്ന എഡിറ്റോറിയൽ ക്യാംപയിനിലൂടെ മാതൃഭൂമി ഗ്രൂപ്പ് സമൂഹത്തിന് പ്രചോദനമായ മലയാളി സ്ത്രീകളെ ആദരിക്കുന്നു. ലിംഗ അസമത്വത്തിന് എതിരേ പോരാടിക്കൊണ്ട് കഴിഞ്ഞ വർഷം വാർത്തകളിൽ ഇടം പിടിച്ച സ്ത്രീകളെയും അവരുടെ സംഭാവനകളെയും മാതൃഭൂമി ഈ ക്യാംപയിനിലൂടെ അവതരിപ്പിക്കുന്നു.
'ലിംഗ സമത്വം സുസ്ഥിരമായ നാളേയ്ക്കായി' എന്ന പ്രമേയം അടിസ്ഥാനമാക്കിയാണ് ഇന്ന് ഐക്യരാഷ്ട്ര സഭ അന്താരാഷ്ട്ര വനിതാദിനം ആചരിക്കുന്നത്. ലിംഗ സമത്വത്തിനു വേണ്ടി നിലകൊണ്ട സ്ത്രീകളെ മാതൃഭൂമി ന്യൂസും ക്ലബ് എഫ്എമ്മും മാതൃഭൂമി ഡോട്ട് കോമും ഇന്ന് മലയാളികൾക്ക് പരിചയപ്പടുത്തുന്നു.
ഈ ക്യാംപയിനിൽ ഉൾപ്പെടുത്താൻ അർഹരായ സ്ത്രീകളുടെ പേരുകൾ വായനക്കാർക്കും നിർദേശിക്കാവുന്നതാണ്. 8606287533 എന്ന നമ്പറിലേക്കാണ് നാമനിർദേശങ്ങൾ വാട്‌സ്ആപ്പ് ചെയ്യേണ്ടത്. ഇക്കൂട്ടത്തിൽ നിന്നും തെരഞ്ഞെടുക്കപ്പെടുന്നവരെ ഉൾപ്പെടുത്തിക്കൊണ്ട് ഗൃഹലക്ഷ്മിയിൽ പ്രത്യേക ഫീച്ചർ പ്രസിദ്ധീകരിക്കുന്നതാണ്. #SheAhead എന്ന ഈ ക്യാംപയിന്റെ പവേർഡ് ബൈ സ്‌പോൺസർ പ്രമുഖ ഹോം അപ്ലയൻസസ് ആൻഡ് കൺസ്യൂമർ ഇലക്ട്രോണിക്‌സ് ബ്രാൻഡ് ആയ ഹയർ ആണ്.
Content Highlights: sheahead campaign, honoring inspiring women on international womens day
Published: 08 Mar 2022, 10:14 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented