
ചെന്നൈ: അന്താരാഷ്ട്ര വനിതാദിനത്തില്‍ ചെന്നൈ അന്താരാഷ്ട്ര വിമാനത്താവളത്തിലെ എയര്‍ ട്രാഫിക് കണ്‍ട്രോള്‍ ടവറിന്റെ നിയന്ത്രണം പൂര്‍ണമായി വനിതാ ജീവനക്കാര്‍ ഏറ്റെടുത്തു. വിമാനങ്ങള്‍ക്ക് സുരക്ഷിതമായി പറക്കാന്‍ വേണ്ട നിര്‍ദേശങ്ങള്‍ നല്‍കുന്ന ടവറിലെ വിവിധ വകുപ്പുകളില്‍ ചൊവ്വാഴ്ച ജോലിനോക്കിയത് വനിതാ ജീവനക്കാര്‍മാത്രമാണ്.
ചെന്നൈ വിമാനത്താവളത്തില്‍ വന്നിറങ്ങുന്നതും പുറപ്പെടുന്നതുമായ വിമാനങ്ങള്‍ക്കു പുറമേ, രാജ്യത്തിന്റെ തെക്കേ മുനമ്പിനു മുകളിലെ പത്തുലക്ഷം ചതുരശ്ര കിലോമീറ്ററോളം വരുന്ന മേഖലയിലെ വ്യോമഗതാഗതം നിയന്ത്രിക്കുന്നത് ചെന്നൈ എയര്‍ ട്രാഫിക് കണ്‍ട്രോളാണ്. സൂക്ഷ്മതയും കൃത്യതയും ആവശ്യമായ ഇവിടത്തെ ജീവനക്കാരില്‍ ഏറെയും സ്ത്രീകളാണ്. അതുകൊണ്ടാണ് ചൊവ്വാഴ്ച രാവിലെ ഈ ദൗത്യം പൂര്‍ണമായി സ്ത്രീകളെ ഏല്‍പ്പിക്കാനായതെന്ന്എയര്‍പോര്‍ട്ട് അതോറിറ്റി അറിയിച്ചു. ചൊവ്വാഴ്ച എയര്‍ ട്രാഫിക് കണ്‍ട്രോള്‍ സന്ദര്‍ശിച്ച എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ റീജണല്‍ എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ആര്‍. മാധവന്‍ വനിതാ ജീവനക്കാരെ പ്രശംസിച്ചു
Content Highlights: internationa womens day 2022, chennai international airport, controlled by women officers
Published: 09 Mar 2022, 07:34 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented