
കാഞ്ഞങ്ങാട്: വയനാട് ദുരിതാശ്വാസഫണ്ടിലേക്ക് പണം കണ്ടെത്താൻ ഡി.വൈ.എഫ്.ഐ. പ്രവർത്തകർ കാഞ്ഞങ്ങാട് പട്ടണത്തിൽ ചായക്കട സ്ഥാപിച്ചു. ചായയും പലഹാരവും കഴിച്ച് ഇഷ്ടമുള്ള തുക പണപ്പെട്ടിയിലിടാമെന്ന രീതിയിലാണ് കട പ്രവർത്തിക്കുന്നത്. നടന്മാരായ പി.പി.കുഞ്ഞിക്കൃഷ്ണനും ഉണ്ണിരാജ് ചെറുവത്തൂരും ചേർന്ന് ഉദ്ഘാടനം ചെയ്തു. രജീഷ് വെള്ളാട്ട്, ഗിനീഷ് വെള്ളിക്കോത്ത് എന്നിവർ സംബന്ധിച്ചു.
പശുവിനെ കൈമാറി
കാസർകോട്: വയനാടിന് കൈത്താങ്ങാവാൻ ഡി.വൈ.എഫ്.ഐ. നടത്തുന്ന ഫണ്ട് ശേഖരത്തിലേക്ക് പശുവിനെ സംഭവാന നൽകി. ചീമേനി ഈസ്റ്റ് മേഖലയിലെ ഇടത്തിനാംകുഴിയിൽനിന്നും സംസ്ഥാന കർഷോകത്തമ പുരസ്കാര ജേതാവും മാതൃകാ കർഷകനുമായ പി.എ.രാജനാണ് അദ്ദേഹത്തിന്റെ ഫാമിലെ പശുവിനെ സംഭാവന ചെയ്തത്. ജില്ലാ സെക്രട്ടറി രജീഷ് വെള്ളാട്ട് ഏറ്റുവാങ്ങി. കെ.സജേഷ്, വി.വി.ജനാർദനൻ, എം.രജിൻ, ടി.പി.അഭിരാമി, കെ.കെ.സുധിൻ, കെ.വിജില, സി.രാജീവ് എന്നിവർ പങ്കെടുത്തു.

ദക്ഷിണ മുഴുവൻ നൽകി കർക്കടകത്തിലെ ആടിവേടൻ
കാഞ്ഞങ്ങാട്: വയനാടിന് കൈത്താങ്ങാകാൻ ജനങ്ങൾക്കിടയിലേക്കിറങ്ങിയ ഡി.വൈ.എഫ്.ഐ. പ്രവർത്തകർക്ക് ഒട്ടും പ്രതീക്ഷിക്കാതെയുള്ള സഹായങ്ങൾ. മടിക്കൈ സൗത്ത് മേഖലാ കമ്മിറ്റി നടത്തിയ ദുരിതാശ്വാസനിധിയിലേക്ക് കർക്കടകത്തിലെ ആടിവേടൻ കൈയിൽ കിട്ടിയ ദക്ഷിണ മുഴുവൻ നൽകി. ലിജിൽ കാരാക്കോടാണ് ആടിവേടന്റെ കോലധാരി. ജന്മാവകാശി തെയ്യംകലാകാരൻ രാജൻ പണിക്കർ കക്കാട്ട്, ഉപകർമികളായ വിജേഷ് പണിക്കർ ചന്തേര, ഷൈജു കക്കാട്ട് എന്നിവരും ചേർന്ന് ഡി.വൈ.എഫ്.ഐ. ജില്ലാ പ്രസിഡന്റ് ഷാലുമാത്യുവിന് തുക കൈമാറി.

ബ്ലോക്ക് പ്രസിഡന്റ് എം.വി. ദീപേഷ്, ശരണ്യ, രാജേഷ്, ഷിബിൻ, സൗമ്യ രഞ്ജിത്ത്, അഞ്ജന എന്നിവരും സംബന്ധിച്ചു. ദുരിതാശ്വാസ ഫണ്ടിലേക്ക് പണം കണ്ടെത്താനായി ഇറങ്ങിയ ഡി.വൈ.എ്ഫ്.ഐ. കിനാനൂർ മേഖലാ കമ്മിറ്റിക്ക് തന്റെ ബൈക്ക് നൽകിയാണ് ഇലക്‌ട്രീഷ്യൻ തമ്പാൻ പള്ളിയത്ത് താങ്ങായത്. ഡി.വൈ.എഫ്.ഐ. നീലേശ്വരം ബ്ലോക്ക് സെക്രട്ടറി എം.വി.രതീഷ്, മേഖലാ സെക്രട്ടറി കെ.കൃപേഷ്, സച്ചിൻ ചായ്യോത്ത്. ഷിബിൻ കണിയാട എന്നിവർ ബൈക്ക് ഏറ്റുവാങ്ങി. രാവണേശ്വരം രാമഗിരിയിലെ കെ.സബീഷും തന്റെ ബൈക്ക് വയനാട് കൈത്താങ്ങ് ഫണ്ടിലേക്ക് നൽകി. ഡി.വൈ.എഫ്.ഐ. സംസ്ഥാന കമ്മിറ്റിയംഗം കെ.സബീഷ് ഏറ്റുവാങ്ങി. പി.പ്രവീൺ, എ.കെ.ജിതിൻ, നിതിൻ നാരായണൻ അനീഷ് രാമഗിരി എന്നിവർ സംബന്ധിച്ചു.
പാടി മേഖലാ പ്രസിഡന്റ് ശിവപ്രസാദും ബൈക്ക് സംഭാവന നൽകി. ബ്ലോക്ക് സെക്രട്ടറി സുഭാഷ് പാടി ഏറ്റുവാങ്ങി. എ.കെ.മണികണ്ഠൻ, കെ.സുധീഷ്, എം.ശ്രീഹരി, കെ.ജ്യോതിഷ് എന്നിവർ പങ്കെടുത്തു.
ദേവാലയത്തിൽ പ്രാർഥന
കാഞ്ഞങ്ങാട്: വയനാട്ടിലെ ദുരന്തത്തിൽ മരിച്ചവർക്കും കുടുംബങ്ങൾക്കും വേണ്ടി കാഞ്ഞങ്ങാട് സി.എസ്.ഐ. പള്ളിയിൽ പ്രാർഥന നടന്നു. പള്ളി വികാരി റവ. സജി കോറോത്ത് കാർമികത്വം വഹിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് പണം നൽകണമെന്നും മറ്റു സഹായങ്ങൾ നൽകണമെന്നും പ്രാർഥനയ്ക്കു ശേഷം പള്ളി വികാരി വിശ്വാസികളോട് പറഞ്ഞു.
Content Highlights: DYFI opens tea shop at Kanhangad town to support landslide hit Wayanad
Published: 05 Aug 2024, 07:11 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented