കാലം കൈമാറിയ നാട്ടുരുചികളുമായി വിഷുവിനെ വരവേല്‍ക്കാം..വിഷുപാചകം
ആവശ്യമായ ചേരുവകള്‍
- ഇളവന്‍ (കുമ്പളങ്ങ) 250 ഗ്രാം
- വന്‍പയര്‍ 100 ഗ്രാം
- പയര്‍ 100 ഗ്രാം
- പച്ചമുളക് 5 എണ്ണം
- മത്തന്‍ 100 ഗ്രാം
- തേങ്ങാപാല്‍ (ഒന്നാം പാല്) 1 കപ്പ്
- ഉപ്പ് ആവശ്യത്തിന്
- വെളിച്ചെണ്ണ 3 ടീസ്പൂണ്‍
- കറിവേപ്പില 2 തണ്ട്
പാകം ചെയ്യുന്ന വിധം
ആദ്യം വന്‍പയര്‍ വേവിച്ചു മാറ്റിവെക്കണം. ഇളവന്‍, പയര്‍, മത്തന്‍, പച്ചമുളക് എന്നിവ ഇടത്തരം വലിപ്പത്തില്‍ മുറിച്ച് ആവശ്യത്തിന് ഉപ്പും വെള്ളവും ചേര്‍ത്ത് വേവിക്കുക. (തിളക്കുമ്പോള്‍ വേവിച്ചു മാറ്റിവെച്ച വന്‍പയറും ചേര്‍ക്കണം) വെള്ളം വറ്റി കട്ടിപരുവമാകുമ്പോള്‍ തേങ്ങാപ്പാല്‍ ചേര്‍ത്തിളക്കി തീയില്‍ നിന്നും മാറ്റണം. (തിളക്കരുത്) ശേഷം വെളിച്ചെണ്ണയും കറിവേപ്പിലയും തൂവി ഉപയോഗിക്കാം.
(പ്രാദേശികമായി ചേരുവകളിലും വിഭവങ്ങള്‍ തയ്യാറാക്കുന്നതിലും വ്യത്യാസമുണ്ടായിരിക്കും)
Content Highlights: vishu 2023, vishu special recipe, vishu food, food
Published: 05 Apr 2023, 09:48 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented