ഷൈന്‍ ടോം, ബാലു വര്‍ഗീസ്, ലാല്‍ എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രമാണ് വിചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്തിറങ്ങി. പേര് പോലെ തന്നെ വളരെ വിചിത്രമാണ് സിനിമയെന്ന സൂചനകളാണ് ട്രെയ്‌ലര്‍ നല്‍കുന്നത്. ടൈറ്റില്‍ പോസ്റ്റര്‍ ഇറങ്ങിയപ്പോള്‍ മുതല്‍ പേര് കൊണ്ട് തന്നെ ചിത്രം ഏറെ ശ്രദ്ധ നേടിയിരുന്നു. രണ്ട് മിനിറ്റ് ദൈര്‍ഘ്യമുള്ള ട്രെയയ്‌ലറിന് ഗംഭീര സ്വീകരണമാണ് ലഭിക്കുന്നത്.

To advertise here,

ചിത്രം ഒക്ടോബര്‍ 14ന് തിയോറ്ററുകളിലെത്തും. കനി കുസൃതി, ജോളി ചിറയത്ത്, കേതകി നാരായണ്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. അച്ചു വിജയനാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത്. ജോയ് മൂവി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഡോക്ടര്‍ അജിത് ജോയും അച്ചു വിജയനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. നിഖില്‍ രവീന്ദ്രന്‍ തിരക്കഥ ഒരുക്കുന്ന ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത് അര്‍ജുന്‍ ബാലകൃഷ്ണനാണ്. മിഥുന്‍ മുകുന്ദനും സ്ട്രീറ്റ് അക്കാദമിക്‌സുമാണ് സംഗീതം ഒരുക്കുന്നത്.