
മലയാളത്തിൽ വീണ്ടുമൊരു പരീക്ഷണചിത്രം വരികയാണ്. വിചിത്രം. പേരിൽത്തന്നെ വിചിത്രതയുള്ള ചിത്രം ഒരു പരീക്ഷണമാണെന്ന് പറയുകയാണ് തിരക്കഥാകൃത്ത് നിഖിൽ രവീന്ദ്രൻ. നിരവധി താരങ്ങളുണ്ടായിട്ടും മുയലിനെ ഫസ്റ്റ്ലുക്ക് പോസ്റ്ററിൽ അവതരിപ്പിച്ച് തുടങ്ങിയ പരീക്ഷണം ഇപ്പോൾ തിയേറ്ററുകളിൽ എത്തിയിരിക്കുകയാണ്. സിനിമയുടെ നാൾവഴികൾ നിഖിൽ മാതൃഭൂമി ഡോട്ട് കോമുമായി പങ്കുവെയ്ക്കുന്നു.
പെട്ടന്നുണ്ടായ ആശയം
നല്ല സുഹൃത്തുക്കളാണ് ഞാനും ഷൈൻ ടോം ചാക്കോയും. രണ്ടാം ലോക്ക്ഡൗണിന്റെ സമയത്ത് ഒരമ്മയും അഞ്ചുമക്കളുമുള്ള ഒരു കഥ ഞങ്ങൾ ചർച്ച ചെയ്തിരുന്നു. അതിൽ നിന്നാണ് തിരക്കഥയായി എഴുതാമെന്ന് തീരുമാനിക്കുന്നത്. പെട്ടന്നുണ്ടായ ആശയമാണ്. ചെറിയ ഒരു ചിത്രം എന്ന രീതിയിൽ ആലോചിച്ച് തുടങ്ങിയതാണ്. നിർമാതാവും നല്ല പിന്തുണ നൽകിയിരുന്നു.
മുയലുകൾ കഥപാത്രങ്ങളാണ്
സിനിമയിൽ രണ്ട് മുയലുകൾ കഥാപാത്രങ്ങളായിട്ടുണ്ട്. സിനിമയിലെ കൗതുകകരമായിട്ടുള്ള കാര്യം കൂടിയാണത്. അതുകൊണ്ടുകൂടിയാണ് മുയലിനെ വെച്ച് ഫസ്റ്റ്ലുക്ക് പുറത്തുവിട്ടത്. മുയലുകളെ വി.എഫ്.എക്സിന്റെ സഹായത്തോടെയാണ് ചെയ്തത്.

രാത്രിയിലെ ചിത്രീകരണം
കഥയിലെ നല്ലൊരു ഭാഗം രാത്രിയിലാണ് നടക്കുന്നത്. ഒരാഴ്ചകൊണ്ട് നടക്കുന്ന കഥയാണ്. പല വെല്ലുവിളികളും ഉണ്ടായിരുന്നെങ്കിലും എല്ലാവരുടെയും പിന്തുണകൊണ്ട് അതെല്ലാം മറികടക്കാൻ സാധിച്ചു.
സൂപ്പർ നാച്ചുറൽ ചിത്രമല്ല
സൂപ്പർ നാച്ചുറൽ ചിത്രം എന്ന് ഒരിക്കലും പറയാൻ കഴിയില്ല. നമ്മുടെ ചുറ്റും നടക്കുന്ന വിചിത്രമായ കാര്യമാണ്. തൃശ്ശൂരിലുള്ള ഒരു ഫുട്ബോൾ ഫാമിലിയാണ് പ്രധാന കഥാപാത്രങ്ങൾ. പേടിപ്പിക്കണം എന്ന ഉദ്ദേശത്തോടെ മനഃപൂർവം രംഗങ്ങൾ ചേർത്തിട്ടില്ല. അങ്ങനെയൊരു കഥയുമല്ല. പരീക്ഷണചിത്രമായിരുന്നു. നിർമാതാവിനും മറ്റുമെല്ലാം ഉദ്ദേശശുദ്ധി മനസിലായതോടെയാണ് പടം പെട്ടന്ന് നടന്നത്.

കനിയും ഷൈനും നേരത്തേ മനസിലുണ്ടായിരുന്നു
കഥയ്ക്ക് രൂപം ആയപ്പോഴേ രണ്ട് കഥാപാത്രങ്ങളായി കനി കുസൃതിയും ഷൈൻ ടോം ചാക്കോയും മനസിലുണ്ടായിരുന്നു. ബാക്കി നടീനടന്മാരിലേക്ക് സാവധാനം എത്തുകയായിരുന്നു.
സംവിധാനമാണ് പഠിച്ചത്
ഞാൻ പഠിച്ചത് സംവിധാനമായിരുന്നു. പിന്നെ ഗ്രാഫിക്സ് ഡിസൈനറാണ്. നേരത്തേ സിദ്ധാർത്ഥ് ഭരതന്റെ അസിസ്റ്റന്റ് ഡയറക്ടറായിരുന്നു. വർണ്യത്തിൽ ആശങ്ക പോലുള്ള ചിത്രങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. അന്നേ ഒരു സർക്കിൾ ഉണ്ടാക്കിവെച്ചിട്ടുണ്ട്. സംവിധാനം ചെയ്യാനുള്ള പദ്ധതിയുണ്ട്. അത് ഒരുപടത്തിനുകൂടി തിരക്കഥയെഴുതിയ ശേഷമായിരിക്കും.
Content Highlights: nikil raveendran, vichithram movie scriptwriter interview
Published: 14 Oct 2022, 12:39 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented