ഉദാഹരണം സുജാത എന്ന ചിത്രത്തിലൂടെ പ്രേക്ഷകഹൃദയങ്ങൾ കീഴടക്കിയ താരമാണ് നടി അനശ്വര രാജൻ. ഇപ്പോഴിതാ തന്റെ ആദ്യപ്രണയത്തെക്കുറിച്ച് പങ്കുവെക്കുകയാണ് അനശ്വര. ടോക്സിക് റിലേഷൻഷിപ്പുകളിൽ ചെന്നുവീഴരുതെന്ന സന്ദേശവും അനശ്വര പങ്കുവെക്കുന്നു.

To advertise here,

ആദ്യ പ്രണയം

കുട്ടിക്കാലത്താണ് ആദ്യ പ്രണയം. അടുത്ത കൂട്ടുകാരനോടാണ് എനിക്ക് പ്രണയം തോന്നിയത്. അന്ന് മീശമാധവൻ പോലുള്ള ചില സിനിമകളൊക്കെ കണ്ടപ്പോഴാണ് അങ്ങനെയൊരു തോന്നൽ വന്നത്. ഞാൻ വീട്ടിൽ പറഞ്ഞു, ഇതാണെന്റെ ചെക്കൻ എന്ന്. അവർക്കെല്ലാം അതൊരു തമാശയായി തോന്നി. ഇപ്പോൾ എനിക്കുമതൊരു തമാശ മാത്രം. ആ നായകന് ഇതുവരെ ഈ രഹസ്യമറിയില്ല. കുറേക്കഴിഞ്ഞ് യഥാർഥ പ്രണയം ഉണ്ടായിട്ടുണ്ട്. അത് അതിന്റെ വഴിക്കു വന്നുപോയി. 

ആദ്യത്തെ പ്രണയസമ്മാനം

വല്ല ഡയറി മിൽക്കോ മാലകളോ ഒക്കെ മാത്രം. പിന്നെ പ്രേമലേഖനങ്ങളും

പ്രണയദിന സന്ദേശം

ടോക്സിക് റിലേഷൻഷിപ്പിലൊന്നും ആരും ചെന്ന് വീഴാതിരിക്കുക. ലവ് എന്നുവച്ചാൽ അത്ര സങ്കീർണമായ കാര്യമൊന്നുമല്ല. അത് വളരെ സിംപിളാണ്. അത് അങ്ങനെ തന്നെ കൊണ്ടുപോവുക. ടോക്സിക് റിലേഷൻഷിപ് ഇപ്പോൾ വലിയ പ്രശ്നമാണ്. പ്രേമത്തിൽ പെട്ടുപോയ രണ്ടുപേർക്കും തങ്ങളുടെ ബന്ധം ടോക്സിക് ആണോ എന്ന് അറിയാൻ പറ്റണമെന്നില്ല. സോഷ്യൽ മീഡിയയിലൊക്കെ ആളുകൾ അതേക്കുറിച്ച് സംസാരിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ കുറച്ചുപേർക്കെങ്കിലും അതിനേക്കുറിച്ച് അറിയാമെന്നത് ആശ്വാസമാണ്. 

അഭിമുഖത്തിന്റെ പൂർണരൂപം വായിക്കാം ​ഗൃഹലക്ഷ്മിയിൽ 

Content Highlights: valentines day, actress anaswara rajan about first love, toxic relationship