ഇറ്റലിക്കെതിരേ ഗോൾ നേടിയതോടെ ക്രൊയേഷ്യൻ ക്യാപ്റ്റൻ ലൂക്ക മോഡ്രിച്ച് നടന്നുകയറിയത് യൂറോകപ്പ് ഫുട്‌ബോളിന്റെ ചരിത്രത്തിലേക്കാണ്. പ്രായംകൂടിയ ഗോൾ സ്‌കോററെന്ന പദവി ഇനി മോഡ്രിച്ചിന് സ്വന്തം. 38 വർഷവും 289 ദിവസവും പ്രായമുള്ളപ്പോളാണ് ഗോൾ നേടുന്നത്. ഓസ്ട്രിയൻ താരം ഇവിക വാസ്റ്റിച്ചിന്റെ റെക്കോഡാണ് വഴിമാറിയത്.
2008 ജൂൺ 12-ന് യൂറോകപ്പിൽ പോളണ്ടിനെതിരേ ഗോൾ നേടുമ്പോൾ ഇവികയുടെ പ്രായം 38 വർഷവും 257 ദിവസവുമായിരുന്നു.
പ്രായംകൂടിയ ഗോൾവേട്ടക്കാർ
ലൂക്ക മോഡ്രിച്ച് (ക്രൊയേഷ്യ) 38 വർഷം 289 ദിവസം
ഇവിക വാസ്റ്റിച്ച് (ഓസ്ട്രിയ) 38 വർഷം 257 ദിവസം
ഗോരാൻ പാണ്ഡവ് (ഓസ്ട്രിയ) 37 വർഷം 321 ദിവസം
സോൾട്ടൻ ഗെര (ഹംഗറി) 37 വർഷം 61 ദിവസം
ഗാരേത് മാക് ഔലെ (യുക്രൈൻ) 36 വർഷം 194 ദിവസം
ക്രിസ്റ്റ്യാനോ റൊണാൾഡോ (പോർച്ചുഗൽ) 36 വർഷം 138 ദിവസം
ആന്ദ്രെ ഷെവ്‌ചെങ്കോ (യുക്രൈൻ) 35 വർഷം 256 ദിവസം
ജോർജിയോ കരാഗൗണിസ് (ഗ്രീസ്) 35 വർഷം 102 ദിവസം
യാൻ കോളർ (തുർക്കി) 35 വർഷം 77 ദിവസം
ക്രിസ്റ്റിയൻ പനൂച്ചി (ഇറ്റലി) 35 വർഷം 62 ദിവസം
Content Highlights: Luka Modric breaks record becomes oldest goalscorer in Euro history
Published: 26 Jun 2024, 09:51 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented