പൂരം ആസ്വദിക്കാന്‍ തൃശ്ശൂരിലെ നാടും നഗരവും ഒരുങ്ങിക്കഴിഞ്ഞു. പൂരമെന്ന് കേട്ടാല്‍ ലഹരി തന്നെയാണ് തൃശ്ശൂര്‍ക്കാര്‍ക്ക്. യാതൊരു വലിപ്പചെറുപ്പവും അതിനില്ല. ആബാലവൃദ്ധം ജനങ്ങളും പൂരത്തിനായി കാത്തിരിക്കുന്നത് അതുകൊണ്ട് തന്നെ. ഇവിടെ വേറിട്ടൊരു പൂരക്കാഴ്ച ഒരുക്കുകയാണ് തളിക്കുളം ഐസിഡിഎസ് പ്രൊജക്ടിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന വലപ്പാട് ഗ്രാമപഞ്ചായത്തിലെ 82-ആം നമ്പര്‍ കടല്‍മുത്ത്  അങ്കണവാടിയിലെ കുരുന്നുകള്‍.

To advertise here,

ഏപ്രില്‍ മാസത്തെ പഠനപ്രവര്‍ത്തനത്തിന്റെ ഭാഗമായ 'ഉത്സവങ്ങള്‍-ആരാധനാലയങ്ങള്‍'എന്ന തീമിലൂടെ ലൂടെ ഉത്സവക്കാഴ്ചകള്‍ ഒരുക്കുകയാണിവിടെ. ഭദ്രന്‍, ധ്യാന്‍, ദക്ഷ്, അതുല്‍ കൃഷ്ണ, ഇഷാന്‍, ആദ്യഹ്, തെന്നല്‍, അഞ്ജിമ, ദക്ഷ എന്നീ കുരുന്നുകളാണ് ഈ ദൃശ്യവിസ്മയം തീര്‍ത്തത്.  അങ്കണവാടി വര്‍ക്കറായ സിന്ധുടീച്ചറും ഹെല്‍പ്പര്‍ സുമതിയും നേതൃത്വം നല്‍കി.