
തൃശ്ശൂര്: തൃശ്ശൂര് പൂരത്തിന്റെ ഓരോ ചടങ്ങും ആചാരബന്ധിതമാണ്. അതേക്കുറിച്ച് ധാരണയില്ലാത്ത പ്രവൃത്തികൾ നാണക്കേടാകുമെന്നതിന് ഇലഞ്ഞിത്തറയിലുണ്ടായ സംഭവം തെളിവുനൽകുന്നു. കഥാപാത്രമായത് ജില്ലയിലെ ഒരു പ്രമുഖ ജനപ്രതിനിധിയും.
പെരുവനവും സംഘവും ഇലഞ്ഞിച്ചോട്ടിൽ എത്തുംമുമ്പ് ജനപ്രതിനിധികളും മന്ത്രിമാരും രാഷ്ട്രീയനേതാക്കളും മേളത്തിന് കെട്ടിത്തിരിച്ച സ്ഥലത്തെത്തിയിരുന്നു. ചാനലുകളുടെ അഭിമുഖം പലരുടേയും നടക്കുന്നു.
ഈ സമയത്താണ് അടുത്തുനിന്ന ഇലത്താള കലാകാരന്റെ കൈയിൽനിന്ന് ഇലത്താളം വാങ്ങിയ ജനപ്രതിനിധി അതുകൊണ്ട് താളംപിടിച്ചത്.
ഇലഞ്ഞിത്തറയിൽ അപ്രതീക്ഷിതമായി ഇലത്താളം കേട്ടതോടെ പാറമേക്കാവ് ദേവസ്വം കമ്മിറ്റിക്കാർ ഓടി അവിടേക്കെത്തി. ജനപ്രതിനിധിയോട് അവരുടെ പ്രതിഷേധം രേഖപ്പെടുത്തുകയും ചെയ്തു. ശരിക്കും ചമ്മിപ്പോയ ജനപ്രതിനിധി അല്പം പിന്നിലേക്ക് വലിയുന്നതാണ് പിന്നീട് കണ്ടത്.
Content Highlights: thrissur pooram 2022
Published: 11 May 2022, 09:29 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented