തൃശ്ശൂര്:മാറ്റിവെച്ച തൃശ്ശൂര് പൂരത്തിന്റെ വെടിക്കെട്ട് ഇന്ന് വൈകീട്ട് ഏഴ് മണിക്ക് നടത്തും. പകല്പ്പൂരവും അനുബന്ധ ചടങ്ങുകളും നേരത്തെ നിശ്ചയിച്ചത് പ്രകാരം തന്നെ ഉണ്ടാകുമെന്നും അധികൃതര് അറിയിച്ചു.
കനത്ത മഴയെ തുടര്ന്നാണ് ഇന്ന് പുലര്ച്ച മൂന്ന് മണിക്ക് നടത്താന് നിശ്ചയിച്ചിരുന്ന വെടിക്കെട്ട് മാറ്റിവെച്ചത്. കാലാവസ്ഥ അനുകൂലമാകുന്ന സന്ദര്ഭത്തില് വെടിക്കെട്ട് നടത്തുമെന്ന് തിരുവമ്പാടി, പാറമേക്കാവ് വിഭാഗങ്ങള് അറിയിച്ചിരുന്നു.
ചൊവ്വാഴ്ച കുടമാറ്റ സമയം മുതല് തൃശ്ശൂരില് നേരിയ മഴ ഉണ്ടായിരുന്നു. വൈകീട്ടോടെ മഴ ശക്തമായി. അത് രാത്രി വൈകിയും തുടര്ന്നതോടെയാണ് വെടിക്കെട്ട് മാറ്റിവെക്കാന് തീരുമാനിച്ചത്. പിന്നീട് അര്ദ്ധരാത്രിയോടെ ബുധനാഴ്ച വൈകീട്ട് വെടിക്കെട്ട് നടത്താന് തീരുമാനിക്കുകയായിരുന്നു.
Content Highlights: Thrissur Pooram: Fireworks postponed due to rain will be held this evening
Published: 11 May 2022, 01:30 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented