Its amazing no words to explain...kalotsava വേദിയിലെത്തിയ ഫ്രാന്‍സ് സ്വദേശി ഫ്രാന്‍സുവാ ആവേശത്തിലാണ്.. ചെണ്ട മേളം കാണാന്‍ ആണ് ഫ്രാന്‍സുവാ എത്തിയത്.. കേരളത്തില്‍ മുന്‍പ് വന്നിരുന്നുവെങ്കിലും കലോത്സവ വേദിയില്‍ ഇതദ്യമായിട്ടാണ്... ചെണ്ടമേളം ആദ്യമായിട്ടാണ് നേരില്‍ കാണുന്നത്..

To advertise here,

തന്റെ ജീവിത പരിസരങ്ങളില്‍ കണ്ട് ശീലിച്ച കലാരൂപങ്ങളളില്‍ നിന്ന് വളരെ ലൗഡ് ആണ് ചെണ്ടമേളം എന്നും.. അതിലെ rhythm വല്ലാതെ ആകര്‍ഷിക്കുന്നുവെന്നും ഫ്രാന്‍സുവ അഭിപ്രായപ്പെട്ടു. ഇത്തരം ജനകീയമായ കലാകൂട്ടായ്മ ഒരു മാതൃകയാണ്. കുട്ടികളുടെ അഭിരുചികള്‍ വളര്‍ത്തിയെടുക്കാന്‍ ഇത്  സഹായിക്കും

തുര്‍ക്കിയില്‍ ഒരു സ്വകാര്യ കമ്പനി ജീവനാകാരനാണ് ഫാന്‍സുവാ. കോഴിക്കോട് സ്വദേശിയായ സുഹൃത് ശിശിരയ്‌ക്കൊപ്പം നാട്ടിലെത്തിയതാണ് ഇദ്ദേഹം. കലോത്സവം നടക്കുന്നുണ്ടെന്ന് അറിയുകയും കാണാന്‍ വരികയും ചെയ്യുമായിരുന്നു.. അവസാനദിനം വരെ കലോത്സവ വേദിയില്‍ ഉണ്ടാകണമെന്നാണ് ആഗ്രഹമെന്നും അദ്ദേഹം പറഞ്ഞു.