വാഴയൂര്‍: രണ്ടുവര്‍ഷത്തെ ഇടവേളയ്ക്കുശേഷം നടക്കുന്ന സ്‌കൂള്‍ കലോത്സവത്തിന് ആവേശം പകര്‍ന്ന് തീംസോങ് എഴുതാനായതിന്റെ സന്തോഷത്തിലാണ് മലയാളം അധ്യാപികയായ ഉമ്മുകുല്‍സു. 

To advertise here,

''അറബിക്കടലല താളംതുള്ളി തഴുകിയുണര്‍ത്തണ തീരത്ത്...'' എന്നു തുടങ്ങുന്ന ഗാനം കോഴിക്കോടിന്റെ കലാപാരമ്പര്യവും ചരിത്രമഹിമയും സാംസ്‌കാരിക തനിമയും വായ്മൊഴിയുമെല്ലാം ചാലിച്ച് മനോഹരമായാണ് ടീച്ചര്‍ രചിച്ചത്.

പ്രചാരണക്കമ്മിറ്റി നിര്‍ദേശിച്ചതനുസരിച്ചാണ് ഉമ്മുകുല്‍സു പാട്ട് എഴുതിയത്. കുറഞ്ഞ ദിവസങ്ങള്‍ക്കുള്ളിലാണ് എഴുതിയതെങ്കിലും മനഃസംതൃപ്തിയോടെയാണ് പാട്ട് സംഘാടകസമിതിക്ക് കൈമാറിയതെന്ന് ടീച്ചര്‍ പറഞ്ഞു. 

കലോത്സവ വാര്‍ത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക

ഫാറൂഖ് കോളേജിലെ ഫറൂഖ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ഹൈസ്‌കൂള്‍ മലയാളം അധ്യാപികയാണ് ഉമ്മുകുല്‍സു. കലോത്സവത്തില്‍ പലതവണ ടീച്ചറുടെ സൃഷ്ടികള്‍ അവതരിപ്പിച്ച് സ്‌കൂളിലെ കുട്ടികള്‍ അംഗീകാരം നേടിയിട്ടുണ്ട്. തിരുത്തിയാട് വടക്കേ ചാനത്ത് അഷ്റഫിന്റെ ഭാര്യയാണ് ഉമ്മുകുല്‍സു.

'ഖത്തറേകിയ പാഠം' എന്ന പേരില്‍ ലോകകപ്പ് വേളയില്‍ ഖത്തറിന് അഭിനന്ദനമര്‍പ്പിച്ച് ഗാനം രചിച്ചിരുന്നു. വീഡിയോ സഹിതം ഖത്തറില്‍ ഇന്‍ഡസ്ട്രിയല്‍ ഏരിയാ ഫാന്‍ഫെസ്റ്റിവെല്‍ സോണില്‍ റിലീസ് ചെയ്ത ടീച്ചറുടെ ഗാനം സമൂഹമാധ്യമങ്ങളില്‍ ഒട്ടേറെപ്പേര്‍ ഏറ്റെടുത്തിരുന്നു.