കോഴിക്കോട്: എച്ച്.എസ്.എസ്. വിഭാഗം കുച്ചിപ്പുടി മത്സരത്തിനെത്തിയ കോട്ടയം രാമപുരം സെയ്ന്റ് അഗസ്റ്റിന്‍സ് എച്ച്.എസ്.എസിലെ ശ്യാംജിത്ത് സജീവ് നേടിയ എ. ഗ്രേഡ് അമ്മയ്ക്കുള്ള സമ്മാനം. 

To advertise here,

നൃത്താധ്യാപികയായ അമ്മ സജിമോളാണ് ശ്യാംജിത്തിന്റെ ഗുരു.

നൃത്തം അഭ്യസിപ്പിച്ചതിനൊപ്പം മകനെ ചമയവും വേഷവും അണിയിപ്പിച്ച് വേദിയിലെത്തിച്ചതും അമ്മയാണ്. 

കലോത്സവ വാര്‍ത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക

13 വര്‍ഷമായി നൃത്തം അഭ്യസിക്കുന്ന ശ്യാംജിത്ത് 2019-ലെ സംസ്ഥാന കലോത്സവത്തില്‍ കുച്ചിപ്പുടി, ഭരതനാട്യം ഇനങ്ങളില്‍ എ. ഗ്രേഡ് നേടിയിരുന്നു. അച്ഛന്‍ സജീവന്‍. സഹോദരന്‍ അഭിജിത്ത് സജീവന്‍.