സെന്റ് ജോസഫ്‌സ് ബോയ്‌സ് എച്ച്.എസിലെ നാരകംപൂരം വേദിയില്‍ കലോത്സവം കാണാന്‍ എത്തുന്നവര്‍ക്ക് റിഫ്രഷ്‌മെന്റ്, വേദിയുടെ തൊട്ടരികില്‍ തന്നെയുണ്ട്. ചായ, പരിപ്പുവട, സമോസ, പത്തിരി എല്ലാം കഴിക്കാം വെറും 10 രൂപയ്ക്ക്. 

To advertise here,

കടക്കാരായി സെന്റ് ജോസഫ്‌സ് ബോയ്‌സ് ഹൈസ്‌കൂളിലെ സ്‌കൗട്ട് വളണ്ടിയേഴ്സ് ഉണ്ടാകും. ഫസ്റ്റ് കോഴിക്കോട് സ്‌കൗട്ട് യൂണിറ്റാണ് വേദി ആറില്‍ ഈ റിഫ്രഷ്‌മെന്റ്  കൗണ്ടര്‍ നടത്തുന്നത്. 

സ്‌കൗട്ട് അധ്യാപകരായ മെലിന്‍ഡ ഡിക്കോസ്റ്റ, അരുണ്‍ ജോണി എന്നിവരുടെ നേതൃത്വത്തിലാണ് മറ്റ് വേദികളില്‍ ഇല്ലാത്ത ഈ 'കുട്ടിക്കട'. ആദ്യ ദിവസം തന്നെ കടയ്ക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്ന് കുട്ടികള്‍ പറയുന്നു.