കലയുടെയും സാഹിത്യത്തിന്റെയും എല്ലാ അര്‍ത്ഥത്തിലും വിളനിലമായ കോഴിക്കോട്. ഒരു കോഴിക്കോട്ടുകാരനായ ഞാന്‍ അത് പറയുമ്പോള്‍ അതിശയോക്തിയാണെന്ന് കേള്‍ക്കുന്നവര്‍ക്ക് തോന്നും. എന്നാല്‍ കേരളത്തിലെ മറ്റ് ജില്ലകളെ അപേക്ഷിച്ച് കലാകാരന്മാരെ സ്വീകരിക്കുന്നതിലും അവരെ പ്രോത്സാഹിപ്പിക്കുന്നതിലും അവരെ കണ്ടെത്തുന്നതിലും അവരെ വിജയത്തിലേക്ക് നയിക്കുന്നതിലും കോഴിക്കോട് വഹിച്ച പങ്ക് നിസ്തുലമാണെന്ന് ചരിത്രം പഠിച്ചവര്‍ക്കറിയാം. ഈ 63-ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിലും പങ്കെടുക്കുന്ന എല്ലാ കലാകാരന്മാര്‍ക്കും കോഴിക്കോടിന്റെ പേരിലും എന്റെ സ്വന്തം പേരിലും ഹൃദയം നിറഞ്ഞ സ്വാഗതം. എല്ലാവരും വിജയികളാകട്ടെ എന്ന് ഞാന്‍ ആത്മാര്‍ത്ഥമായി ആശംസിക്കുന്നു. എല്ലാവര്‍ക്കും കോഴിക്കോടിന്റെ മണ്ണിലേക്ക്, കലാ ഹൃദയത്തിലേക്ക് സ്വാഗതം.
 

To advertise here,