തമിഴ് സിനിമയിൽ കർഷകന്റെയും മണ്ണിന്റെയും രാഷ്ട്രീയം പറഞ്ഞു കയ്യടി നേടിയ സിനിമകൾ ഏറെയാണ്. കത്തിയും കർണ്ണനും അസുരനും ആ കഥ പറഞ്ഞു മലയാളിയെ വരെ കയ്യടിപ്പിച്ചിട്ടുണ്ട്. ആ പാതയിൽ മലയാളത്തിന് കിട്ടിയ ലക്ഷണമൊത്ത ചിത്രമാണ് പടവെട്ട്. മനുഷ്യന്റെ രാഷ്ട്രീയം മനുഷ്യന് മനസിലാകുന്ന ഭാഷയിൽ പടവെട്ട് പറഞ്ഞു വെക്കുന്നു.
കൃഷി എന്നത് ലാഭമുണ്ടാക്കാനുള്ള ഒരു കച്ചവടം മാത്രമായി കാണുന്ന കോർപ്പറേറ്റുകൾക്ക്, രാഷ്ട്രീയ പാർട്ടികൾക്ക് കർഷകനും മണ്ണും തമ്മിലുള്ള വൈകാരിക ബന്ധം മനസിലാവില്ല എന്ന് ചിത്രം ഉറക്കെ പറയുന്നു. ആ മണ്ണിൽ മറ്റുള്ളവർ കയറിവരുമ്പോൾ തോറ്റുപോയവൻ വരെ പ്രതികരിക്കുകയാണ്. ഇങ്ങിനെ തോറ്റ് പോയവന്റെ പ്രതികരണമാണ് പടവെട്ട്.
മലയാളത്തിൽ ഇത്രയും ശക്തമായി മണ്ണിന്റെ രാഷ്ട്രീയം പറഞ്ഞ സിനിമകൾ കുറവാണ്. അതേ സമയം ആ രാഷ്ട്രീയം ലളിതമായി മലബാറിലെ മാലൂർ എന്ന ഗ്രാമത്തിന്റെ പശ്ചാത്തലത്തിൽ പറഞ്ഞു വെക്കാനും സംവിധായകന് സാധിച്ചു.
രവിയായി നിവിൻപോളി പകർന്നടുകയാണ്. ഒന്നിനും കൊള്ളാത്തവനിൽ നിന്നും നാടിനായി പ്രതികരിക്കുന്ന നായകനായി അയാൾ വളരുകയാണ്. നായകനൊത്ത വില്ലനായി ഷമ്മി തിലകന്റെ പ്രകടനം നമ്മെ അതിശയിപ്പിക്കും. രമ്യ സുരേഷും ദാസൻ കോങ്ങാടും തിളങ്ങി.
മലയാളിക്ക് മുന്നിലേക്ക് വെച്ച രാഷ്ട്രീയം അവർ മനസിലാക്കി എന്ന് തന്നെയാണ് ചിത്രത്തിന്റെ വിജയം സൂചിപ്പിക്കുന്നത്.
Content Highlights: Padavettu Nivin Pauly Liju Krishna sunny wayne productions
Published: 22 Oct 2022, 01:28 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented