
പടവെട്ട് സിനിമയുടെ വിജയാഘോഷം കൊല്ലം പാരിപ്പള്ളി രേവതി തിയേറ്ററിൽ നടന്നു. നിവിൻ പോളി, ഷമ്മി തിലകൻ, രമ്യ സുരേഷ്, സംവിധായകൻ ലിജു കൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു. ചിത്രത്തിന്റെ വിജയാഘോഷത്തിൽ പങ്കെടുക്കാനും ഇഷ്ടതാരത്തെ കാണാനും നൂറു കണക്കിന് ആരാധകരാണ് എത്തിച്ചേർന്നത്.
ചിത്രത്തെ വിജയമാക്കിയ ആരാധകരോട് നിവിൻ പോളി നന്ദി രേഖപ്പെടുത്തി. കോറോത്ത് രവി എന്ന യുവാവിനെ ഏറ്റെടുത്ത മലയാളികൾ നല്ല സിനിമകളെ സ്നേഹിക്കുന്നവരാണ് തങ്ങൾ എന്ന് തെളിയിച്ചിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.
നാലു ദിവസം പിന്നിട്ട ചിത്രത്തിന് കേരളത്തിൽ നിന്നും പുറത്തു നിന്നും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. 20 കോടിയോളം പ്രീ റിലീസ് ബിസിനസ്സ് കൂടി നടന്ന ചിത്രം നാല് ദിവസത്തെ കളക്ഷൻ കൊണ്ടുതന്നെ വൻ ലാഭത്തിൽ ആയിരിക്കുകയാണ്. നിവിൻ പോളിയുടെ കരിയറിലെത്തന്നെ മറ്റൊരു മെഗാ ഹിറ്റ് ആയി മാറിയിരിക്കുകയാണ് പടവെട്ട്.
ഉത്തര മലബാറിലെ മാലൂർ എന്ന ഗ്രാമത്തിലെ കർഷകരുടെ ജീവിതമാണ് സിനിമ പ്രമേയമാക്കുന്നത്. ചിത്രത്തിൽ നിവിൻ പോളി കോറോത്ത് രവി എന്ന ശക്തമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഷമ്മി തിലകൻ, ഷൈൻ ടോം ചാക്കോ, അദിതി ബാലൻ, രമ്യ സുരേഷ്, ഇന്ദ്രൻസ്, ദാസൻ കോങ്ങാട്, സുധീഷ് തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്.

നിവിൻ പോളിയുടെ ഇതുവരെ കാണാത്ത പ്രകടനം തന്നെയാണ് ചിത്രത്തിന്റെ മുഖ്യ ആകർഷണം. ഗോവിന്ദ് വസന്തയുടെ സംഗീതവും ഇതിനകം തന്നെ ശ്രദ്ധയാകർഷിച്ചു കഴിഞ്ഞു.
സണ്ണി വെയിൻ പ്രൊഡക്ഷൻസിന്റെ സഹകരണത്തിൽ സരിഗമ നിർമ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ദീപക് ഡി മേനോൻ നിർവഹിക്കുന്നു. എഡിറ്റർ - ഷഫീഖ് മുഹമ്മദ് അലി, ക്രീയേറ്റീവ് പ്രൊഡ്യൂസർ - അഭിജിത്ത് ദേബ്, ആർട്ട് - സുഭാഷ് കരുൺ, സൗണ്ട് ഡിസൈൻ - രംഗനാഥ് രവീ, ലിറിക്സ് - അൻവർ അലി, മേക്കപ്പ് - റോണെക്സ് സേവ്യർ, കോസ്റ്റ്യൂം ഡിസൈനർ - മഷർ ഹംസ.
Content Highlights: padavettu movie success celebration at kollam parippally, nivin pauly
Published: 25 Oct 2022, 10:46 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..

Most Commented