
നിവിന്‍ പോളി നായകനായ പടവെട്ട് രണ്ടാം ദിനം മികച്ച കളക്ഷനോടെ മുന്നേറുന്നു. ആദ്യ ദിനത്തേക്കാള്‍ മികച്ച ബുക്കിംഗാണ് ശനിയാഴ്ച ചിത്രത്തിന് ലഭിക്കുന്നത്. 20 കോടിക്ക് മുകളില്‍ പ്രീ റിലീസ് ബിസിനസ്സ് കൂടി നടന്ന ചിത്രം രണ്ടാം ദിവസം തന്നെ സൂപ്പര്‍ ഹിറ്റ് ആയിരിക്കുകയാണ്. ഒടിടി റൈറ്റസ് നെറ്റ്ഫ്‌ലിക്കസും സാറ്റലൈറ്റ് സൂര്യ ടിവിയും നേരത്തെ സ്വന്തമാക്കിയിരുന്നു. ഓവര്‍സീസ് അവകാശവും വലിയ തുകയ്ക്കാണ് വിറ്റു പോയത്. 12 കോടിയാണ് ചിത്രത്തിന്റെ ബഡ്ജറ്റ്.
ആദ്യ ദിവസത്തെ അപേക്ഷിച്ചു ഇരട്ടിയോളം ഹൗസ്ഫുള്‍ ഷോകള്‍ രണ്ടാം ദിവസമുണ്ട്. ഞായര്‍, തിങ്കള്‍ എന്നീ അവധി ദിനങ്ങള്‍ കൂടി കിട്ടുന്നതോടെ ചിത്രം നിര്‍മ്മാതാവിന് വന്‍ ലാഭം നേടിക്കൊടുക്കുമെന്നാണ് കരുതുന്നത്.
വെള്ളിയാഴ്ച റിലീസായ ചിത്രത്തിന് മികച്ച പ്രേക്ഷകാഭിപ്രായവും ലഭിക്കുന്നുണ്ട്. മേക്കിംഗിലും അഭിനേതാക്കളുടെ പ്രകടനത്തിലും നിരൂപകരും മികച്ച റേറ്റിംഗാണ് ചിത്രത്തിന് നല്‍കുന്നത്. നിവിന്‍ പോളിയുടെ പ്രകടനവും ഷമ്മി തിലകന്റെ വില്ലന്‍ കഥാപാത്രവുമാണ് ഏറെ ശ്രദ്ധേയമാകുന്നത്.
ലിജു കൃഷ്ണ എഴുതി സംവിധാനം ചെയ്യുന്ന ചിത്രം സണ്ണി വെയിന്‍ പ്രൊഡക്ഷന്‍സിന്റെ സഹകരണത്തില്‍ സരിഗമ നിര്‍മ്മിച്ചിരിക്കുന്നത്. മാലൂര്‍ എന്ന ഗ്രാമത്തിലെ കര്‍ഷകരുടെ ജീവിതമാണ് ചിത്രത്തിന്റെ ഇതിവൃത്തം. ചിത്രത്തില്‍ നിവിന്‍ പോളി കോറോത്ത് രവി എന്ന ശക്തമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഷൈന്‍ ടോം ചാക്കോ, അദിതി ബാലന്‍, രമ്യ സുരേഷ്, ഇന്ദ്രന്‍സ്, സുധീഷ് തുടങ്ങിയവരും ചിത്രത്തിലുണ്ട്.
അന്‍വര്‍ അലിയുടെ വരികള്‍ക്ക് ഗോവിന്ദ് വസന്ത ഈണം നല്‍കിയ ഗാനങ്ങള്‍ ഇതിനകം തന്നെ ശ്രദ്ധയാകര്‍ഷിച്ചു കഴിഞ്ഞു. ചിത്രത്തിന്റെ ഛായാഗ്രഹണം ദീപക് ഡി മേനോനും ചിത്രസംയോജനം ഷഫീഖ് മുഹമ്മദും നിര്‍വഹിക്കുന്നു.
മറ്റു പ്രധാന അണിയറപ്രവര്‍ത്തകര്‍-ക്രീയേറ്റീവ് പ്രൊഡ്യൂസര്‍ - അഭിജിത്ത് ദേബ്, ആര്‍ട്ട് - സുഭാഷ് കരുണ്‍, സൗണ്ട് ഡിസൈന്‍ - രംഗനാഥ് രവീ, മേക്കപ്പ് - റോണെക്‌സ് സേവ്യര്‍, കോസ്റ്റ്യൂം ഡിസൈനര്‍ - മഷര്‍ ഹംസ.
Content Highlights: nivin paulys padavettu leading to superhit
Published: 22 Oct 2022, 09:09 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented